എനിക്ക് ചുറ്റും കുറേ കുട്ടികൾ ഓടി നടക്കണമെന്നായിരുന്നു ആഗ്രഹം. കുറച്ചൂടി നേരത്തെ കുഞ്ഞ് വേണമായിരുന്നല്ലേ എന്ന് ശ്രീനിയോട് ഞാൻ പറയാറുണ്ട്; പേളി മാണി

മിനിസ്‌ക്രീൻ പ്രേക്ഷകർക്കും സോഷ്യൽ മീഡിയ പ്രേക്ഷകർക്കുമേറെ പ്രിയപ്പെട്ട താരജോഡിയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരരാർത്ഥികളായി എത്തിയ ഇരുവരും അവിടെ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരുവരുടെയും ബന്ധം വീട്ടിൽ സമ്മതിക്കുകയും വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹിതരാകുകയും ചെയ്യുകയായിരുന്നു. ഇവരുടെ വിശേഷങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ രണ്ട് മക്കൾക്കൊപ്പം സന്തോഷമായി ജീവിക്കുകയാണ് താരങ്ങൾ. അടുത്തിടെ പേളി മൂന്നാമതും ​ഗർഭിണിയാണെന്ന തരത്തിൽ ചില റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എന്നാൽ ഒരു കുഞ്ഞിനെ കൂടി വേണോ എന്ന തീരുമാനത്തെ പറ്റി പേളി പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പൊതുപരിപാടിയിൽ അതിഥിയായി എത്തിയതായിരുന്നു പേളി. അവിടെ നിന്നും വന്ന ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് ഗർഭകാലത്തെ അനുഭവങ്ങളെ കുറിച്ചും ഭർത്താവ് കൂടെ നിന്നതിനെ കുറിച്ചുമെല്ലാം നടി പറയുന്നത്.

എപ്പോഴാണോ കുഞ്ഞിന് ജന്മം കൊടുക്കാൻ തയ്യാറാവുന്നത്. അപ്പോഴാണ് അതിന് ശ്രമിക്കേണ്ടത്. എത്രയൊക്കെ തയ്യാറെടുപ്പ് നടത്തിയാലും അതിലൊരുകാര്യവുമില്ലാത്തത് ഗർഭിണിയാവുന്നതിലാണ്. ഇതിനിടെ കേരളത്തിൽ പ്രസവനിരക്ക് വളരെയധികം കുറഞ്ഞതിനെ പറ്റിയും അവതാരകൻ പേളിയോട് ചോദിച്ചു. അതിന് എനിക്ക് കൂടുതലായി ഒന്നും ചെയ്യാൻ സാധിക്കില്ല.

എന്നെ കൊണ്ട് ആവുന്നത് പോലെ രണ്ടെണ്ണത്തിന് ശ്രമിച്ചു. ഇനി ഒന്നിന് കൂടി ശ്രീനിയോട് ചോദിച്ച് നോക്കാം. പക്ഷേ തോന്നുന്നില്ല. എനിക്കതിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന് തമാശരൂപേണ പേളി ചോദിക്കുന്നു. എല്ലാ ഗർഭവും ഒരുപോലെ അല്ല. നിലയെ പോലെ അല്ല നിറ്റാരയുടെ ഗർഭകാലം. വയറിന് അകത്തുള്ളപ്പോഴും ഓരോരുത്തർക്കും ഓരോ രീതികളാണ്. കുറച്ചൂടി ചെറുപ്പത്തിൽ തന്നെ കുഞ്ഞിന് ജന്മം കൊടുക്കാമായിരുന്നു എന്നെനിക്കിപ്പോൾ തോന്നുന്നുണ്ട്.

എനിക്ക് ചുറ്റും കുറേ കുട്ടികൾ ഓടി നടക്കണമെന്നായിരുന്നു ആഗ്രഹം. കുറച്ചൂടി നേരത്തെ കുഞ്ഞ് വേണമായിരുന്നല്ലേ എന്ന് ശ്രീനിയോട് ഞാൻ പറയാറുണ്ട്. ഞങ്ങൾ പ്ലാൻ ചെയ്താണ് ഗർഭിണിയാവുന്നത്. കല്യാണം കഴിഞ്ഞ സമയത്ത് ഞാനൊരു ബോളിവുഡ് സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. കണ്ടിന്യൂറ്റി ഉള്ളിനാൽ അവരുടെ കരാറിൽ തടി വെക്കരുത്, മുടി വെട്ടരുത്, മുടി കളറ് ചെയ്യരുത്, എന്നിങ്ങനെ ഉണ്ടായിരുന്നു.

ആ സിനിമ കഴിഞ്ഞ ഉടനെ ഞങ്ങൾ കുഞ്ഞിന് വേണ്ടി ശ്രമിച്ചു. നല്ലൊരു മോളെ കിട്ടി. രണ്ടാമതൊരാളെ കൂടി വേണമെന്ന് ആഗ്രഹിച്ചു. അതും സാധിച്ചു. എനിക്കും ശ്രീനിയ്ക്കും കുഞ്ഞുങ്ങളെ അത്രയും ഇഷ്ടമാണ്. അവരുടെ കൂടെ ജീവിതം ആസ്വദിക്കുന്നു. മക്കൾക്ക് വേണ്ടി ഞാനെന്റെ ജീവിതം മാറ്റിയില്ല. ഞാൻ എവിടെ പോയാലും അവരെയും കൊണ്ട് പോകും. ഞാൻ കഴിക്കുന്നത് അവർക്കും കൊടുക്കും, അങ്ങനെ എന്റെ ഗർഭകാലം ആസ്വദിച്ചു.

ശ്രീനി കൂടെ നിന്നത് വലിയ അനുഗ്രഹമായിരുന്നു. ശ്രീനി വളരെ സ്‌ട്രോങ്ങാണ്. അങ്ങനെ അദ്ദേഹം നിൽക്കുമെന്ന് കരുതിയില്ല. പ്രസവം കഴിഞ്ഞ ഉടനെ വിറയലുണ്ടാവുമല്ലോ. അതെനിക്ക് കൂടുതലായി ഉണ്ടായിരുന്നു. അതിനെ കുറിച്ച് ഞങ്ങൾ രണ്ട് പേർക്കും അറിവുണ്ടായില്ല. എനിക്കെന്താണ് ചെയ്യേണ്ടതെന്ന് മനസിലായില്ല. ശ്രീനിയാണ് കുഞ്ഞിനെ നോക്കിയത്. മാത്രമല്ല നമുക്ക് ന്യൂയർ ആഘോഷിക്കാൻ ഗോവയ്ക്ക് പോകണം എന്നൊക്കെ പറഞ്ഞ് എന്നെ കൂളാക്കി എന്നും പേളി പറയുന്നു.

അഭിനയം, സംവിധാനം, അവതാരക, ഗായിക തുടങ്ങി പേളി തിളങ്ങാത്ത മേഖലകൾ കുറവാണ്. അവതാരക റോളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു പേളി. ഹിറ്റ് സീരിയലുകളിലൂടെ ശ്രിനീഷും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറുകയായിരുന്നു.

Vijayasree Vijayasree :