ശ്രീനിഷിനെ തേയ്ച്ച് പേളി! ഒടുവില്‍ ശ്രീനിഷും പറഞ്ഞു… പേളിക്ക് പലപ്പോഴും പല സ്വഭാവമാണെന്ന്…. “പേളി എന്നെ അവഗണിക്കുന്നു. എന്നോട് മിണ്ടില്ല. പലപ്പോഴും ഞാന്‍ ശശി ആകുന്നു….”
ബിഗ് ബോസ് അവസാന എലിമിനേഷന് ഒരാഴ്ച്ച ബാക്കി നില്‍ക്കെ ശ്രീനിഷ്-പേളി പ്രണയം പൊളിയുന്നു… ആദ്യ നാളുകളില്‍ പരസ്പരം സ്‌നേഹിച്ചിരുന്ന പേളിയും ശ്രീനിഷും ഇപ്പോള്‍ എല്ലായ്‌പ്പോഴും വഴക്കും പിണക്കവുമൊക്കെയാണ്. പേളി തന്നെ എല്ലായ്‌പ്പോഴും അവഗണിക്കുന്നു എന്ന പരാതിയാണ് ശ്രീനിഷിന്. സംസാരിക്കാന്‍ താത്പര്യം ഇല്ലാത്തത് പോലെയാണ് പേളിയുടെ പെരുമാറ്റമെന്നും ശ്രീനിഷ് തുറന്നു പറഞ്ഞു.
അതേസമയം ശ്രീനിഷ് അനാവശ്യമായി വഴക്കുണ്ടാക്കുകയാണെന്ന് പറഞ്ഞ് പേളി എഴുന്നേറ്റ് പോയി. തുടര്‍ന്ന് ഇതിനെ ചൊല്ലിയും ഇരുവരും വീണ്ടും സംസാരമായി. പലപ്പോഴും പേളി എന്നെ അവഗണിക്കുന്നു. എന്നോട് മിണ്ടില്ല. പലപ്പോഴും ഞാന്‍ ശശി ആവുകയാണ്. ഞാനാണ് സംസാരിക്കാത്തതെന്ന് പേളി പറയുന്നു. പക്ഷെ നീ മറ്റുളളവരോട് സംസാരിക്കുമ്പോള്‍ ഭയങ്കര സന്തോഷത്തിലാണ്. എന്നാല്‍ എന്നോട് അങ്ങനെ അല്ലെന്നും ശ്രീനിഷ് പറഞ്ഞു.
നമ്മുടെ ബന്ധം സെറ്റാവില്ലെന്ന് പറയാനാണോ ഇക്കാര്യമൊക്കെ പറയുന്നതെന്നും ശ്രീനിഷ് ചോദിച്ചു. അങ്ങനെ ആണെങ്കില്‍ പറയണം. ഷിയാസ് വിജയിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നീ സന്തോഷവതിയല്ലെന്ന് അറിയാം. പഴയത് പോലെ അല്ല പേളി. രാത്രി സംസാരിക്കുമ്പോഴും ഉറക്കം വരുന്നെന്ന് ഇപ്പോള്‍ പറയുന്നു. മടുപ്പ് തോന്നുന്നത് കൊണ്ടല്ലെ അങ്ങനെയൊക്കെ ചെയ്യുന്നത്. നീ ഗെയിം കളിക്കുകയാണെന്നാണ് മറ്റുളളവര്‍ പറയുന്നത്. പക്ഷെ എനിക്ക് നിന്നെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. നീ ഓരോ സമയവും ഓരോ സ്വഭാവമാണ്. ഈ വ്യത്യാസം കാണുമ്പോള്‍ എനിക്ക് വിഷമമുണ്ട്. പേളിയുടെ ഉദ്ദേശം എന്താണ്. ഗ്രാന്‍ഡ് ഫിനാലെയില്‍ എത്താനാണ് ഇതൊക്കെ എന്ന് മറ്റുളളവരും പറയുന്നതായും ശ്രീനിഷ് പറഞ്ഞു.
എന്നാല്‍ അതൊക്കെ ശ്രീനിഷിന് തോന്നുന്നതാണെന്നും തന്നെയാണ് ശ്രീനിഷ് അവഗണിക്കുന്നതെന്നും പേളി പറഞ്ഞു. താന്‍ ഒരിക്കലും നിന്നെ വിട്ട് ഓടിപ്പോവില്ല. നിന്റെ കൂടെ ഒരുപാട് നേരം ചെലവഴിക്കണമെന്നുണ്ട് എനിക്ക്. പഴയ ബന്ധങ്ങളെ കുറിച്ച് സംസാരിക്കണ്ട. നമ്മള്‍ ഇവിടെ വെച്ചാണ് കണ്ടുമുട്ടിയത്. ശ്രീനിഷിനെ ഞാന്‍ അവഗണിക്കുന്നില്ല. എനിക്ക് പലപ്പോഴും ശ്രീനിഷ് സംസാരിക്കാതിരിക്കുമ്പോള്‍ ഒറ്റപ്പെടല്‍ തോന്നാറുണ്ട്. പക്ഷെ ശ്രീനിഷ് പലപ്പോഴും കുറ്റപ്പെടുത്തുകയാണ്. ഞാന്‍ പലപ്പോഴും കാര്യങ്ങളില്‍ നന്നായി ബോധവതിയായി പറയേണ്ടി വരുന്നു. തോന്നുന്നതൊക്കെ പറഞ്ഞാല്‍ ശ്രീനിഷിന് വിഷമം ആകുമോയെന്ന് തോന്നുന്നുവെന്നും പേളി പറഞ്ഞു.
Pearle Maaney cheated Sreenish