മംമ്തയ്ക്കൊപ്പം സുഖമായി യാത്രചെയ്തു ; പക്ഷെ, പേളിയ്ക്കൊപ്പം ഫ്‌ളൈറ്റിൽ പറക്കുകയായിരുന്നു; അത്രയ്ക്കുണ്ട് പേളിയുടെ സാഹസികത!

മലയാളികള്‍ക്ക് ഏറെ പരിചയമുള്ള സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു സോഷ്യല്‍ മീഡിയയിലും സജീവമാണ്. മലയാളത്തില്‍ നിരവധി നായികമാര്‍ക്കും മറ്റ് സെലിബ്രിറ്റികള്‍ക്കുമെല്ലാം രഞ്ജു രഞ്ജിമര്‍ മേക്കപ്പ് ചെയ്തിട്ടുണ്ട്.

താരങ്ങളെ ഒരുക്കിയതിന്‌റെ അനുഭവങ്ങള്‍ രഞ്ജു എപ്പോഴും പങ്കുവെക്കാറുണ്ട്. പേളി മാണി, മംമ്ത മോഹന്‍ദാസ് ഭാവന തുടങ്ങിയവര്‍ക്കെല്ലാം മേക്കപ്പ് ചെയ്തിട്ടുണ്ട് രഞ്ജു. അതേസമയം പേളിയ്ക്കും മംമ്തയ്ക്കുമൊപ്പം യാത്രകള്‍ പോയ അനുഭവം പങ്കുവെക്കുകയാണ് രഞ്ജു രഞ്ജിമാര്‍. ഒരു ടെലിവിഷൻ പരിപാടിയിലാണ് രഞ്ജു മനസുതുറന്നത്.

പേളിയെ കുറിച്ച് ആർക്കും രസകരമായ ഓർമ്മകളാകും പങ്കുവെക്കാനുണ്ടാവുക. അത്രത്തോളം ചുറുചുറുക്കോടെയാണ് പേളി ജീവിതത്തെ നേരിടുന്നത്. പേളി മാണിയുടെ കൂടെ നമ്മള് യാത്ര ചെയ്യുമ്പോള്‍ ഫ്‌ളൈറ്റില്‍ പോവുകയാണെന്ന പോലെ പേടിച്ചുപോവും എന്ന് രഞ്ജു പറയുന്നു. ‘അത്ര ഹൈസ്പീഡില്‍ ആയിരിക്കും പേളി ഡ്രൈവ് ചെയ്യുക.

അപ്പോ അങ്ങനെ ഒരുപാട് അനുഭവങ്ങളുണ്ട്. മംമ്ത മോഹന്‍ദാസിന്‌റെ കൂടെ കുളുമണാലിക്ക് പോയിട്ടുണ്ട്. ആ ഒരനുഭവം എന്ന് പറഞ്ഞാല്‍ വല്ലാത്തൊരു എക്‌സ്പീരിയന്‍സ് ആണ്. ഭയങ്കര അപകടരമായ സ്ഥലങ്ങളിലൂടെയൊക്കെ കാറില്‍ യാത്ര ചെയ്തപ്പോള്‍ പേടി തോന്നിയിരുന്നു’.

കാരണം ഏതിര്‍ ദിശയില്‍ വണ്ടി വന്നുകഴിഞ്ഞാല്‍ ഞങ്ങളുടെ വണ്ടി അവിടെ നിന്നുപോവും. അങ്ങനെയൊക്കെയുളള ഒരുപാട് അനുഭവങ്ങളുണ്ട്’. നടി കൃഷ്ണപ്രഭയ്‌ക്കൊപ്പമുളള യാത്രാ അനുഭവങ്ങളും രഞ്ജു രഞ്ജിമര്‍ പങ്കുവെച്ചു. ‘കൃഷ്ണപ്രഭയുടെ കൂടെ യാത്ര ചെയ്യുമ്പോള്‍ മുഴുവന്‍ സമയവും കോമഡി ആയിരിക്കും.

ഫുള്‍ ടൈം കോമഡി എന്ന് പറഞ്ഞുകഴിഞ്ഞാല്‍ കൃഷ്ണപ്രഭയുടെ അമ്മയുമായിട്ടുളള അനുഭവങ്ങള്‍ എന്ന് പറയുന്നത് ഭയങ്കരമായിട്ടുളള സുഖം തരുന്ന കാര്യങ്ങളാണ്. ചില പൊട്ടത്തരങ്ങളെല്ലാം പറഞ്ഞുകൊണ്ട് കാറിന്‌റെ അകത്ത് നല്ല രസമായിട്ടായിരുന്നു യാത്ര’, രഞ്ജു പറഞ്ഞു.

about renju renjimar

Safana Safu :