മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന് സോഷ്യൽ മീഡിയയിൽ ആഘോഷങ്ങളുടെയും ആശംസകളുടെയും വസന്തകാലമാണ്. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല.
ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ ആണെന്ന് പറയുകയാണ് മുൻ പൂഞ്ഞാർ എം എൽ എയും ബി ജെ പി നേതാവുമായ പിസി ജോർജ്. എമ്പുരാൻ വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. വിവാദങ്ങളുടെയെല്ലാം പ്രധാന ഉത്തരവാദി കഥ എഴുതിയവനാണ്.
പക്ഷെ അഭിനയിക്കാൻ ചെല്ലുമ്പോൾ ഞാൻ ഇത് അഭിനയിക്കില്ലെന്ന് പറയാനുള്ള സ്വാതന്ത്രം മോഹൻലാലിന് ഉണ്ടായിരുന്നു. അത് ചെയ്യാതിരുന്നതാണ് അദ്ദേഹത്തിന്റെ തെറ്റ്. പൃഥ്വിരാജ് അങ്ങനെ ചെയ്തതിൽ എനിക്ക് വിരോധം ഇല്ല. അയാൾ ഒരു നിരീശ്വരവാദിയാണെന്നും പിസി ജോർജ് പറഞ്ഞു.
‘മോഹൻലാൽ നമ്മുടെ ഒരു ഭേദപ്പെട്ട നടനാണ്. അത് മാത്രമല്ല, എന്റെ അഭിപ്രായത്തിൽ കേരളത്തിലെ ഏറ്റവും വലിയ നടനുമാണ് അദ്ദേഹം. എല്ലാവരും മമ്മൂട്ടിയെന്ന് പറയുമെങ്കിലും ഞാൻ അദ്ദേഹത്തിന് രണ്ടാം സ്ഥാനം മാത്രമേ കൊടുക്കുകയുള്ളു. മമ്മൂട്ടി ഒരു പ്രത്യേക ക്യാരക്ടർ ആണ്. എന്നാൽ മോഹൻലാൽ ഏത് ക്യാരക്ടറുമാകും. മോഹൻലാലിന് മാത്രമാണ് അതിന് കഴിയുന്നത്. അല്ലെങ്കിൽ പിന്നെ സാധിക്കുക ദിലീപിനാണ്. അതാണ് സത്യം. സത്യം സത്യസന്ധമായി കാണണമല്ലോയെന്നും പിസി ജോർജ് പറയുന്നു.
അങ്ങനെയുള്ള നല്ല മനസ്സിന്റെ ഉടമയായ മോഹൻലാൽ എങ്ങനെ ഇങ്ങനെയൊരു ഊളത്തരത്തിൽ പോയി ചാടിയെന്ന് ആലോചിക്കുമ്പോൾ എനിക്ക് ദുഃഖം തോന്നുകയാണ്. അയാൾ ഒരു മാന്യൻ ആയതുകൊണ്ടാണ് പടത്തെ ന്യായീകരിച്ച് നിൽക്കുന്നത്. അദ്ദേഹം കൂടി ഉണ്ടാക്കിയ സിനിമയാണ്. അതുകൊണ്ടാണ് സിനിമ നല്ലതെന്ന് പറഞ്ഞ് മോഹൻലാൽ നിൽക്കുന്നത്.
ഒരു കുഴപ്പവും ഇല്ലാത്ത സിനിമയാണെങ്കിൽ റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ അതിലെ ചില ഭാഗങ്ങൾ മുറിച്ച് കളയാൻ കാരണം എന്താണ്. 17 സീൻ വെട്ടിക്കളഞ്ഞു. അത് എത്രത്തോളം അപകടകരമായിരിക്കും. എന്നിട്ടും പോരായെന്ന് പറയുന്ന സമുദായങ്ങൾ കേരളത്തിലുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ഇങ്ങനത്തെ സിനിമകൾ കേരളത്തിൽ ഉണ്ടാകാൻ പാടില്ലെന്നും പിസി ജോർജ് പറയുന്നു.
സെൻസർ ബോർഡ് അംഗീകരിക്കുന്നതെല്ലാം സമൂഹവും അംഗീകരിക്കണമെന്ന് ആരും നിർബന്ധം പിടിക്കരുത്. ഒരു കാരണവശാലും ഈ പടം ഈ രീതിയിൽ റിലീസ് ചെയ്യാൻ പാടില്ലെന്നായിരുന്നു എന്റെ അഭിപ്രായം. ലൂസിഫർ എന്ന് പറയുന്നത് ചെകുത്താനാണ്. യേശുവിനെയൊക്കെ മോശം പറയുന്നവനെയൊക്കെ ഞാൻ വല്ലതും പറയും. യേശു ഭാരതത്തിന്റെ നോർത്തേൻ മേഖലയിൽ വർഷങ്ങളോളം താമസിച്ചുവെന്നാണ് പറയപ്പെടുന്നത്. എനിക്ക് കൃത്യമായി അറിയില്ല. എങ്കിലും 12 വയസ് മുതൽ 30 വയസ് വരെ യേശു എവിടെ ആണെന്ന് ആർക്കും അറിയില്ല.
ആ കാലഘട്ടത്തിൽ യേശു നമ്മുടെ ഹിമാലയത്തിൽ വന്നിരുന്ന് തപസ്സ് ചെയ്തുവെന്നും ഹൈന്ദവ സന്യാസികളുമായി സമ്പർക്കം പുലർത്തുകയും പലകാര്യങ്ങളും മനസ്സിലാക്കി തിരിച്ച് പോകുന്നതും ക്രിസ്തുമതം ഉണ്ടാകുന്നത്. മൂന്ന് വർഷമാണ് അദ്ദേഹത്തിന്റെ പരസ്യജീവിതം. ആ മൂന്ന് വർഷം കൊണ്ട് ഇത്രയധികം വിശ്വാസികളുണ്ടായെങ്കിൽ അത് അവർക്ക് എത്ര വിലപ്പെട്ടതാണെന്ന് ആലോചിച്ച് നോക്കണമെന്നും അദ്ദേഹം പറയുന്നു.
മ്പുരാൻ എന്ന ചിത്രം തിയേറ്ററുകൾ നിറഞ്ഞ് ഓടുകയാണ്. കൃത്യമായ രാഷ്ട്രീയ പ്രമേയ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ ചിത്രത്തിനെതിരെ സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ വലിയ പ്രചരണമാണ് നടത്തുന്നത്. പ്രമുഖരും അപ്രമുഖരുമായ നിരവധി സംഘപരിവാർ പ്രൊഫൈലുകൾ വ്യാജ രാഷ്ട്രീയ പ്രചരണം നടത്തുന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നു കഴിഞ്ഞു. ഈ വേളയിൽ മോഹൻലാലിന്റെ ആർഎസ്എസ് ബന്ധവും ചർച്ചയായി മാറിയിരുന്നു.
സൂപ്പർതാരത്തിലേക്കുളള വളർച്ചയിലേക്ക് മോഹൻലാലിന് ആദ്യകാലത്ത് ആർഎസ്എസിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞത്. അതിനായി മമ്മൂട്ടിയുടെ പോസ്റ്ററുകളിൽ ചാണകം തേക്കുകയും തിയറ്ററിൽ കൂവിക്കുകയും ചെയ്തിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ആലപ്പി അഷ്റഫിന്റെ വെളിപ്പെടുത്തൽ.
മോഹൻലാലിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ആദ്യകാല വളർച്ചയിൽ ആർഎസ്എസിനുളള പങ്ക് വിസ്മരിക്കാനാകില്ല. ഇനി പറയുന്ന കാര്യങ്ങൾ പലർക്കും അവിശ്വസനീയമെന്ന് തോന്നാം. ഇപ്പോൾ മോഹൻലാലിന്റെ കൂടെ പറ്റിച്ചേർന്ന് നിൽക്കുന്നവർക്കും വിമർശിക്കുന്നവർക്കും ഇത് അറിയണമെന്നില്ല. കാരണം മോഹൻലാലിന്റെ വളർച്ചയുടെ ആരംഭകാലത്ത് ഇവരാരും കൂടെ ഇല്ലായിരുന്നു.
പണ്ടൊരിക്കൽ തിരുവനന്തപുരത്ത് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിൽ അദ്വാനി പങ്കെടുത്തിരുന്നു. അതും റാലിയും ഷൂട്ട് ചെയ്യാനായി ചുമതലപ്പെടുത്തിയിരുന്നത് തിരുവനന്തപുരത്തുളള ബിജെപിക്കാരായ സിനിമാക്കാരെ ആയിരുന്നു. അന്ന് രാത്രി സിനിമാക്കാരുടെ വകയായി പങ്കജ് ഹോട്ടലിന്റെ റൂഫ് ഗാർഡനിൽ വെച്ച് അദ്വാനിക്ക് ഒരു ഡിന്നർ ഒരുക്കി. അവിടേക്ക് മോഹൻലാലിനെ കൂട്ടിക്കൊണ്ട് വന്നു.
അന്ന് മമ്മൂട്ടി ഒന്നാം സ്ഥാനത്ത് തിളങ്ങി നിൽക്കുകയായിരുന്നു. മോഹൻലാൽ രണ്ടാം സ്ഥാനത്തും. മോഹൻലാലിനെ അദ്വാനിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു. മലയാള സിനിമയിൽ കുതിച്ചുയരുന്ന ഒരു നായകൻ ആണെന്നും എന്നാൽ ഒന്നാം സ്ഥാനത്ത് ഉളളത് മമ്മൂട്ടി എന്ന് പേരുളള മറ്റൊരു നടൻ ആണെന്നും നമ്മൾ വിചാരിച്ചാൽ ലാലിനെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ പറ്റുമെന്നും പറയുന്നു. അതെങ്ങനെ എന്ന് അദ്ദേഹം ചോദിച്ചു. നമ്മുടെ എല്ലാ ശാഖകളിലും മോഹൻലാലിന് പ്രോത്സാഹനം കൊടുക്കാൻ ഒരു നിർദേശം കൊടുക്കാൻ പറഞ്ഞാൽ മതിയെന്ന് പറയുന്നു.
ഉടൻ തന്നെ അദ്ദേഹം കേരളത്തിന്റെ ചുമതലയുളള നേതാവിന് നിർദേശം കൊടുക്കുന്നു, മോഹൻലാലിന് വേണ്ട പ്രോത്സാഹനം കൊടുക്കണം, എന്താണ് വേണ്ടത് എന്ന് നോക്കി ചെയ്‌തോളൂ എന്ന്. അടുത്ത ദിവസം തന്നെ കേരളത്തിലെ എല്ലാ ശാഖകളിലേക്കും നിർദേശങ്ങൾ എത്താൻ തുടങ്ങി. പിന്നീട് സംഭവിച്ചതിനെ കുറിച്ച് ഇന്നുളളവർക്ക് ഒന്നും അറിയാൻ സാധ്യതയില്ല. പഴയ ആളുകൾക്കും തിരുവനന്തപുരത്തുളള സിനിമാക്കാർക്കും അറിയാമായിരിക്കും.
കേരളത്തിൽ അങ്ങോളമിങ്ങോളമുളള മമ്മൂട്ടി ചിത്രങ്ങളുടെ പോസ്റ്ററുകൾ ചാണകമെറിഞ്ഞ് വികൃതമാക്കി. താനൊരിക്കൽ തിരുവനന്തപുരത്ത് നിൽക്കുമ്പോൾ മനോരമ പത്രത്തിൽ മമ്മൂട്ടിയുടെ ഒരു വലിയ പോസ്റ്ററിൽ മുഴുവൻ ചാണകം പതിപ്പിച്ച ഒരു ഫോട്ടോ ഉൾപ്പെടെ ഒരു വാർത്ത വന്നിരുന്നു. അതിന്റെ തലക്കെട്ട്, മമ്മൂട്ടിയുടെ പോസ്റ്ററിൽ വ്യാപകമായ ചാണക അഭിഷേകം എന്നായിരുന്നു. ആ വാർത്ത ഇന്നും ഓർക്കുന്നു.
ഇത് കൂടാതെ മമ്മൂട്ടിയുടെ സിനിമകൾക്ക് തിയറ്ററുകളിൽ കൂവിവിളികൾ ഉയരാനും തുടങ്ങി. ഈ വിഷയത്തിൽ മമ്മൂട്ടി മാനസികമായി തളർന്നു. എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുമ്പോൾ മമ്മൂട്ടിയുടെ രക്ഷകനായി എത്തിയത് നിർമ്മാതാവ് സുരേഷ് കുമാർ ആയിരുന്നു. ഞാനിതൊക്കെ കൊണ്ടാണ് സുരേഷ് കുമാർ നന്മയുളള ആളാണ് എന്ന്. സുരേഷ് കുമാർ മമ്മൂട്ടിയേയും കൂട്ടി ബിജെപി നേതാക്കളെ സമീപിച്ചു. പിപി മുകുന്ദൻ പറഞ്ഞു, മോഹൻലാലിന് പ്രോത്സാഹനം കൊടുക്കാൻ പറയുന്നത് മമ്മൂട്ടിയുടെ പോസ്റ്ററിൽ ചാണകം എറിയാനല്ല. അത് അംഗീകരിക്കാനാവില്ല, അനുവദിക്കാനും ആവില്ല.
സുരേഷ് കുമാർ മമ്മൂട്ടിയേയും കൂട്ടി ആർഎസ്എസ് കാര്യാലയത്തിലും പോയി. അവിടെ മമ്മൂട്ടിക്ക് നല്ല ആദരവും പരിഗണനയും ലഭിച്ചു. അതോടെ പ്രശ്‌നങ്ങൾ തീർന്നു. എന്നാൽ മോഹൻലാലിന് വേണ്ടി പാലഭിഷേകവും തിയറ്ററിൽ പൂവ് വാരി എറിയുന്നതും അവർ തുടങ്ങി വെച്ചു. ഈ കഥ ഇപ്പോൾ പറയുമ്പോൾ പിപി മുകുന്ദൻ ഒഴികെ ബാക്കി എല്ലാവരും ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഓർക്കുക.
ഇതിപ്പോൾ പറയുന്നത് എമ്പുരാൻ വിഷയത്തിൽ മോഹൻലാൽ എടുത്ത തീരുമാനത്തെ വിമർശിക്കുന്നവരോടാണ്. അദ്ദേഹത്തിന്റെ ഉയർച്ചയ്ക്ക് ചവിട്ടുപടി ഒരുക്കിയവരെ അദ്ദേഹം മറന്നിട്ടില്ല എന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ആയാലും കോൺഗ്രസുകാരായാലും നിരവധി കലാകാരന്മാർക്ക് ഉയർന്ന് വരാനുളള വഴി ഒരുക്കിയിട്ടുണ്ട്. അതിൽ ഒരു തെറ്റുമില്ല. അത് തുറന്ന് പറയാനുളള മനസ്സ് കാണിക്കണം. പക്ഷേ സ്വാർത്ഥതയുടെ ആൾരൂപങ്ങളായി മനുഷ്യൻ ചുരുങ്ങിപ്പോകുന്നു. ഏത് വിധത്തിലും പണവും പ്രശസ്തിയും അധികാരങ്ങളും നേടുവാനുളള അന്ധമായ ഓട്ടത്തിലാണ് സമൂഹമെന്നും ആലപ്പി അഷ്റഫ് പറയുന്നു.
അതേസമയം, മലയാളത്തിലെ ഏറ്റവും താര രാജാക്കൻമാരായ ഇരുവരുടെയും സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഒരേ കാലഘട്ടത്തിൽ താരങ്ങളായി മാറിയവരാണ് മോഹൻലാലും മമ്മൂട്ടിയും. തുടക്ക കാലം മുതൽ പരസ്പരം താങ്ങായി ഇരുവരും മുന്നോട്ട് പോയി. സിനിമയ്ക്കപ്പുറമാണ് തങ്ങളുടെ സൗഹൃദമെന്ന് ഇവർ നേരത്തെ പറഞ്ഞിട്ടുണ്ട്. ഒട്ടനവധി തവണ ഇരുവരുടെയും സിനികൾ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഫാൻ ഫെെറ്റുകൾ ഇപ്പോഴും നടക്കുന്നു, കരിയറിൽ ഒരാൾക്കല്ലെങ്കിൽ മറ്റൊരാൾക്ക് ഉയർച്ച താഴ്ചകൾ വന്നും പോയുമിരിക്കുന്നു.
എന്നാൽ ഇതൊന്നും മോഹൻലാൽ-മമ്മൂട്ടി സൗഹൃദത്തെ ബാധിച്ചില്ല. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിന്ന് കടന്ന് പോകുന്നത്. മോഹൻലാലിന് കഴിഞ്ഞ കുറച്ച് വർഷങ്ങളാണ് തുടരെ പരാജയങ്ങളാണ്. ആരാധകർ ഇത് ചർച്ചയാക്കാറുണ്ടെങ്കിലും ഇതൊന്നും താരങ്ങളുടെ ആത്മബന്ധത്തെ ബാധിച്ചതേയില്ല. 1982-ലാണ് ഇരുവരും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നുവത്. അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്.
പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്. 1998-ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടിൽ വൻ വിജയം നേടി.
രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹ’ത്തിൽ നായകൻ മോഹൻലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയിൽ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു.