മലയാളത്തില്‍ ആര്‍ക്കും വലിയ താരങ്ങള്‍ എന്ന ഭാവമില്ല; സംവിധായിക പായല്‍ കപാഡിയ

മലയാള സിനിമാ പ്രേക്ഷകരെയും അണിയറപ്രവര്‍ത്തകരെയും പ്രശംസിച്ച് സംവിധായിക പായല്‍ കപാഡിയ. മലയാളത്തില്‍ ആര്‍ക്കും വലിയ താരങ്ങള്‍ എന്ന ഭാവമിലെന്ന് പായല്‍ പറഞ്ഞു. വ്യത്യസ്തത ഇഷ്ടപ്പെടുന്നവരാണ് മലയാളി പ്രേക്ഷകര്‍ എന്നും, താന്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പായല്‍ കപാഡിയ പറഞ്ഞു.

പൂനൈ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ തന്റെ വിദ്യാര്‍ത്ഥി ജീവിതത്തെ കുറിച്ചും പായല്‍ കപാഡിയ തുറന്നു പറഞ്ഞു.

പായല്‍ കപാഡിയയുടെ വാക്കുകള്‍

അഞ്ചുവര്‍ഷമായിരുന്നു ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ വിദ്യാര്‍ത്ഥിയായി ഞാനുണ്ടായിരുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഠം പഠിച്ചതും ഇവിടെനിന്നായിരുന്നു. ചലച്ചിത്രനിര്‍മ്മാണത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ മാത്രമല്ല, നമ്മള്‍ വസിക്കുന്ന ലോകത്തെ കുറിച്ചും രൂപപ്പെടുത്താന്‍ കഴിയുന്ന ഒരു ഇടമായിരുന്നു അത്. സ്വതന്ത്ര ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഇടമാണ് എഫ്ടിഐഐ .

എഫ്ടിഐഐ മാത്രമല്ല, നമ്മുടെ രാജ്യത്ത് നിര്‍മിക്കപ്പെടുന്ന സിനിമകളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ അതിന്റെയെല്ലാം അണിയറയില്‍ ആരെങ്കിലുമൊക്കെ പഠിച്ചത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്ന് കാണാം. ജാമിയ, ജെ.എന്‍.യു, എച്ച്.സി.യു, എസ്.ആര്‍.എഫ്.ടി, കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ അതില്‍ ചിലതുമാത്രം.

മലയാള സിനിമ താരങ്ങള്‍ ഒരിക്കലും തങ്ങള്‍ വലിയ താരങ്ങളാണെന്ന് അവകാശപ്പെടുന്നില്ല. എന്നെ കാണാനും എനിക്കൊപ്പം സമയം പങ്കിടാനും തയ്യാറായി. ഞാനവരോട് വളരെയധികം നന്ദിയുള്ളയാളാണ്. കേരളത്തില്‍ വിതരണക്കാരും തിയേറ്ററുടമകളും ആര്‍ട്ട് സിനിമകളെ തുറന്ന മനസോടെയാണ് സ്വീകരിക്കാറ്. വ്യത്യസ്തതരം ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകരും വിശാലമനസോടെയിരിക്കുന്നു.

Vijayasree Vijayasree :