
നായകനുമായി ലിപ്ലോക്ക് രംഗങ്ങളില്‍ അഭിനയിച്ചാലോ ഹോട്ട് ഫോട്ടോഷൂട്ട് നടത്തിയാലോ യഥാര്‍ഥ ജീവിതത്തിലും അങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി തെന്നിന്ത്യൻ നടി പായൽ രജ്പുത്.
ഒരു ചിത്രത്തില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിച്ചെന്ന് കരുതി സിനിമയില്‍ അവസരങ്ങള്‍ കിട്ടുന്നതിന് ഞാനെന്തിനും വഴങ്ങുമെന്ന് ധരിക്കരുത്. ആറ് വര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് ഞാന്‍. തെലുങ്കിന് മുന്‍പ് ഹിന്ദി സിനിമകളിലും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലും പോളിവുഡിലുമെല്ലാം കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും പായല്‍ വ്യക്തമാക്കുന്നു. തുടക്കം മുതല്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നവരോട് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ട്.
അത് കൊണ്ടൊന്നും ഈ പ്രവണത അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നും പായല്‍ പറയുന്നു. മീ ടൂ ക്യാംപെയിന് ഇത്രയും സജീവമായിട്ടും ഇങ്ങനെ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ദുഃഖകരമാണ്. സിനിമയില്‍ മാത്രമല്ല മറ്റെല്ലാ മേഖലകളിലും ഈ പ്രവണതയുണ്ട്. കുറച്ച് പേര് മാത്രമാണ് അത്തരം അനുഭവങ്ങള്‍ തുറന്ന് പറയുന്നത്. കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നതാണ് എന്റെ ശീലം. വ്യക്തിത്വം പണയം വെച്ച് ലഭിക്കുന്ന അവസരങ്ങള്‍ എനിക്ക് ആവശ്യമില്ലെന്നും പായല്‍ വ്യക്തമാക്കി
തെലുങ്കില്‍ നിര്‍മ്മിച്ച ആര്‍എക്സ് 100 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയാണ് പായല്‍ രജ്പുത്. റോമാന്റിക് ആക്ഷന്‍ ചിത്രമായിരുന്നിത്. ചൂടന്‍ രംഗങ്ങളിലൂടയൊണ് സിനിമ വലിയ രീതിയില്‍ ചര്‍ച്ചയായത്. നായകനുമായി ദീര്‍ഘനേരം നീണ്ട് നില്ക്കുന്ന പായലിന്റെ ലിപ്ലോക്ക് രംഗങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാല്‍ ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് കൂടുതലായി ദുരനുഭവങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ടെന്നും പ്രമുഖ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തിയിരിക്കുകയാണ്.
payal rajput- criticizes -people