പവൻ കല്യാണിനെ കാണാൻ സാധിച്ചില്ല ;മനം നൊന്ത് ആരാധകൻ ആത്മഹത്യാ ചെയ്തു ..

പവൻ കല്യാണിനെ കാണാൻ സാധിച്ചില്ല ;മനം നൊന്ത് ആരാധകൻ ആത്മഹത്യാ ചെയ്തു ..

പ്രിയ താരത്തെ കാണാന്‍ സാധിക്കാത്തതില്‍ മനം നൊന്ത് ആരാധകന്‍ ആത്മഹത്യ ചെയ്തു. പവര്‍ സ്റ്റാര്‍ പവന്‍ കല്യാണിന്റെ കടുത്ത ആരാധകനായ വിജയവാഡ സ്വദേശി അനില്‍ കുമാറാണ് താരത്തെ കാണാന്‍ സാധിക്കാതിരുന്ന നിരാശയില്‍ തൂങ്ങി മരിച്ചത്.

പവന്‍ കല്യാണിന്റെ കടുത്ത ആരാധകനാണ് താനെന്നും ജീവിച്ചിരിക്കുമ്പോള്‍ താരത്തെ കാണാന്‍ സാധിച്ചില്ലെന്നും തന്റെ ശവ സംസ്‌കാര ചടങ്ങുകള്‍ പവന്‍ കല്യാണ്‍ നേരിട്ട് വന്ന് ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള ആത്മഹത്യ കുറിപ്പും എഴുതി വച്ച ശേഷമാണ് അനില്‍ കുമാര്‍ തൂങ്ങി മരിച്ചത്.

അനില്‍ കുമാര്‍ ഫാനില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ട അയല്‍ക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. സിആര്‍പിസി 174 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.

pawan kalyan fan commits suicide

Sruthi S :