രജിത് ചേട്ടൻ വിൻ ചെയ്യണം.. ഒറ്റയ്ക്കാക്കി പോന്നതിൽ സങ്കടമുണ്ട്.. പവന്റെ ഫേസ്ബുക് ലൈവ്..

ബിഗ്‌ബോസ്സ് ഹൗസിൽ രജിത്തിനെ പോലെത്തന്നെ ആരാധകരുള്ള ഒരു മത്സരാർത്ഥിയായിരുന്നു പവൻ.മറ്റുള്ളവരെല്ലാം ഒറ്റപ്പെടുത്തിയപ്പോഴും രജിത്ത് കുമാറിന്റെ പക്ഷത്തു നിന്ന വ്യക്തിയായിരുന്നു പരീക്കുട്ടി. പരീക്കുട്ടിയുടെ വിടവാങ്ങൽ രജിത്ത് കുമാറിന് വളരെ വിഷമത്തിനും ഇടനൽകിയിരുന്നു. പിന്നീടാണ് പവൻ എത്തിയത്.റെജിത്കുമാറിന് പിന്തുണ നൽകിയിരുന്ന ആളാണ് പവൻ.

ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയ ശേഷം പ്രേക്ഷകർക്കായി നൽകിയ ലൈവിൽ മനസ് തുറക്കുകയാണ് താരം.രജിത് ചേട്ടൻ വിൻ ചെയ്യണം എന്ന് തന്നെയാണ് ആഗ്രഹം. ഫിസിക്കലി താൻ ഒരുപാട് ഡൌൺ ആയത് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ ഒറ്റക്ക് ആക്കിയിട്ട് ഇറങ്ങിയത്.പുറത്തിറങ്ങി നിങ്ങൾ തന്ന പിന്തുണ കണ്ട് ഒരുപാട് സങ്കടം ആയി എന്നെ പോലൊരു മനുഷ്യന് വേണ്ടി ഇത്രയും കഷ്ടപ്പെട്ടത് ഓർക്കുമ്പോൾ ആണ് സങ്കടം. എനിക്ക് ആ പിന്തുണയ്ക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം കൂടുന്നുണ്ടെന്നും പവൻ ലൈവിലൂടെ പറയുന്നു. ഒന്നാം സ്ഥാനം വേണം എന്നില്ലായിരുന്നു. ടോപ് ഫൈവിൽ വരണം എന്ന് മാത്രമായിരുന്നു ആഗ്രഹമെന്നും പവൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടിന് നടുവേദയെത്തുടര്‍ന്ന് ഉറങ്ങാനാവാത്ത പവന്‍ ബിഗ് ബോസിനോട് ക്യാമറയ്ക്ക് മുന്നില്‍വന്ന് സഹായം അഭ്യർത്ഥിച്ചത് . മിനിറ്റുകള്‍ക്കുള്ളില്‍ കണ്‍ഫെഷന്‍ മുറിയില്‍ പവനെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ എത്തി. തനിക്ക് ഡിസ്‌കിന്പ്രശ്നമുണ്ടെന്നും കഴിഞ്ഞ ദിവസത്തെ ടാസ്‌കിന് ഇടയില്‍ പറ്റിയ അബദ്ധംകൊണ്ട് സംഭവിച്ചതാണിതെന്നും പവന്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഒപ്പമുള്ളവര്‍ താങ്ങിക്കൊണ്ടാണ് പവനെ കണ്‍ഫെഷന്‍ റൂമിലേക്കും പുറത്തേക്കും എത്തിച്ചത്. രാവിലെ പത്തരയോടെ ഫിസിയോ തെറാപ്പി വിദഗ്ധരുടെ സേവനവും പവന് ലഭിച്ചിരുന്നു . പിന്നാലെ ഡോക്ടര്‍മാരെ കാണുന്നതിനായി വീണ്ടും കണ്‍ഫെഷന്‍ റൂമിലേക്ക് എത്താന്‍ ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു.

അവിടെനിന്ന് പരിശോധനകള്‍ക്കായി ഹൗസിന് പുറത്തേക്കും പവനെ കൊണ്ടുപോയി. ഏറെനേരം കഴിഞ്ഞ് പവന്‍ കണ്‍ഫെഷന്‍ റൂമില്‍ എത്തിയെന്നും വിളിച്ചുകൊണ്ടുവരാനും ക്യാപ്റ്റന്‍ പാഷാണം ഷാജിയോട് ബിഗ് ബോസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പവൻ കാത്തിരുന്നവരോട് ഞെട്ടിക്കുന്ന വാർത്തയാണ് പവൻ പങ്കുവെച്ചത്. താന്‍ പോവുകയാണെന്ന് ഷാജിയോടും പിന്നീട് ഹാളില്‍വച്ച് മറ്റുള്ളവരോടും പവന്‍ കണ്ണീരോടെ പറയുകയായിരുന്നു. താൻ വലിയ പ്രതീക്ഷയോടെയാണ് ഹൗസിൽ എത്തിയതെന്നും എന്നാൽ തിരികെ പോകേണ്ട അവസ്ഥ വന്നുവെന്നും പവൻ കണ്ണീരോടെ പറഞ്ഞു. തുടർന്ന് പവൻ യാത്രയാക്കാനുള്ള ബിഗ് ബോസ്സിന്റെ നിർദേശവുമെത്തി.

എന്നാൽ പവനോടൊന്നും സംസാരിക്കാതെ കണ്ണടച്ചിരിക്കുന്ന രജിത്ത് കുമാറിനെയാണ് ഏവരും കാണുന്നത്. കഴിഞ്ഞ ദിവസം രജിത്ത് കുമാറിനും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാലത് മറ്റുള്ളവർക്ക് ബാധിച്ച രോഗമല്ലെന്നും മരുന്ന് കഴിച്ചതിന്റെ റീയാക്‌ഷൻ മൂലമുണ്ടായതാണെന്നും രജിത്ത് കുമാർ തന്നെ പറയുന്നുണ്ടായിരുന്നു. ഏതായാലും പരീക്കുട്ടിക്ക് ശേഷം പവനും എന്നന്നേക്കുമായി പുറത്തേക്ക് പോയതോടെ രജിത്ത് കുമാർ വീണ്ടും ഒറ്റപ്പെട്ട അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ്.

pavan facebook live

Vyshnavi Raj Raj :