അനാമിക മരുമകളായി എത്തിയതിന്റെ ലക്ഷ്യം മനസിലാക്കാതെയാണ് എല്ലാവരും അനാമികയെ തലയിലെടുത്ത് വെച്ച് നടക്കുന്നത്. ദേവയാനി സമ്മാനമായി നൽകിയ സ്വർണം അമ്മയ്ക്കും അച്ഛനും കൊടുത്തെങ്കിലും അതിന്റെ പേരിൽ പ്രശ്നങ്ങൾ വന്നാൽ സ്വയം രക്ഷപ്പെടാനായി അനാമിക കണ്ടെത്തിയ വഴി നയനയേയും നവ്യയേയും അതിൽ കുടുക്കുക എന്നതാണ്. അതിന് കിട്ടിയ അവസരം മുതലാക്കി. പക്ഷെ ആ പ്രശ്നം അനാമികയ്ക്ക് തന്നെ തിരിച്ചടിയായി മാറുകയാണ്.
Athira A
in serialserial story review