അനിയുടെ വിവാഹത്തിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് അനന്തപുരിയിലെ എല്ലാവരും. ഇതുവരെയും അനാമികയുടെ ചതി കണ്ടുപിടിക്കാനായിട്ട് ആർക്കും സാധിച്ചിട്ടില്ല. പക്ഷെ തനിക്ക് ഈ വിവാഹം വേണ്ട, അനാമിക തനിക്ക് ചേർന്ന പെൺകുട്ടി അല്ല എന്നാണ് അനിയുടെ വാദം. അത് ഊട്ടിയുറപ്പിക്കുന്ന സംഭവങ്ങളാണ് അനന്തപുരിയിൽ നടന്നത്. വാഴ കല്യാണം എന്തിനാണ് നടത്തുന്നത് എന്ന സത്യാവസ്ഥ മനസിലാക്കിയ അനി ഇതിന്റെ പേരിൽ വിവാഹം മുടക്കാനിനുള്ള ശ്രമങ്ങളും നടത്തുകയാണ്. കൂടാതെ നന്ദുവിന്റെ പ്രണയം നവ്യ കൂടി തിരിച്ചറിയുന്ന സംഭവങ്ങളും നടന്നു. ഇനി അനിയുടെ വധുവായി ആരായിരിക്കും അനന്തപുരിയിലേയ്ക്ക് വരുക എന്നറിയാൻ ദിവസങ്ങൾ മാത്രം ബാക്കി.
Athira A
in serialserial story review