ഇനി വാട്ട്സാപ്പിലൂടെ ട്രെയിൻ സമയവുമറിയാം !! പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ…

ഇനി വാട്ട്സാപ്പിലൂടെ ട്രെയിൻ സമയവുമറിയാം !! പുതിയ സൗകര്യവുമായി ഇന്ത്യൻ റെയിൽവേ…

വാട്സാപ്പ് വഴി ട്രെയിന്‍ സമയം നോക്കാനുള്ള സൗകര്യവുമായി ഇന്ത്യന്‍ റെയില്‍വേ. ഇതിനായി സ്റ്റേഷനുകളിലും ഓണ്‍ലൈനായും സൗകര്യം ഉണ്ടെങ്കിലും കൂടെ ഇവയെല്ലാം തന്നെ പലപ്പോഴും വേണ്ടത്ര രീതിയില്‍ യാത്രക്കാരന് ഉപയോഗപ്പെടുത്താന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. ഇതിനൊരു പരിഹാരവുമായാണ് ഇന്ത്യന്‍ റെയില്‍വേ വാട്സാപ്പിലൂടെ ഈ സൗകര്യവുമായി എത്തുന്നത്.

ഇനി മുതല്‍ ഒരു ട്രെയിനിന്റെ സമയം, ഇപ്പോള്‍ ട്രെയിന്‍ എവിടെയെത്തി, എപ്പോള്‍ നമുക്ക് കയറേണ്ട സ്റ്റേഷനില്‍ എത്തും എന്നതൊക്കെ അറിയാനായി 139ലേക്ക് കോള്‍ ചെയ്യേണ്ട ആവശ്യമില്ല. ഇത് മാത്രവുമല്ല, ഇത്തരത്തില്‍ ഒരു ട്രെയിന്‍ സമയവുമായി ബന്ധപ്പെട്ട എല്ലാം തന്നെ എളുപ്പം വാട്സാപ്പ് വഴി ലഭിക്കുകയും ചെയ്യും.

എങ്ങനെ ലൈവായി വാട്സാപ്പ് വഴി ട്രെയിന്‍ സമയം ലഭ്യമാക്കാം ?!

സ്റ്റെപ്പ് 1: 7349389104 എന്ന നമ്പർ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.

സ്റ്റെപ്പ് 2: വാട്സാപ്പ് തുറക്കുക.

സ്റ്റെപ്പ് 3: ഇനി മുകളില്‍ കൊടുത്ത ഫോൺനമ്പറിലേക്ക് നിങ്ങള്‍ക്ക് വിവരങ്ങൾ അറിയേണ്ട ട്രെയിനിന്റെ നമ്പർ മെസ്സേജ് ആയി അയക്കുക.

സ്റ്റെപ്പ് 4: കൂടിപ്പോയാല്‍ 10 മിനിറ്റ് വരെ പരമാവധി കാത്തിരിക്കേണ്ടി വരും, അപ്പോഴേക്കും ട്രെയിന്‍ സമയം അടങ്ങിയ വിവരങ്ങള്‍ നിങ്ങളുടെ വാട്സാപ്പിലെക്ക് ഈ നമ്പറിൽ നിന്നും മറുപടിയായി എത്തിയിരിക്കും.

യാഥാര്‍ഥ സമയവും ശരിയായ വിവരങ്ങളും ലഭിക്കാനായി എപ്പോഴും നിങ്ങള്‍ ഉദ്ദേശിച്ച ട്രെയിനിന്റെ നമ്പർ തെറ്റിപ്പോകാതെ തന്നെ അയക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് തെറ്റായ വിവരങ്ങളായിരിക്കും.

Passengers Can Now Check Train Status Through Whatsapp

Abhishek G S :