പാർവതിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി മഞ്ജു വാര്യരുടെ പോസ്റ്റ് !

നടി പാർവതിക്ക് ഇന്ന് പിറന്നാൾ. ആശംസകൾ അറിയിച്ച ആരാധകർക്കൊപ്പം മഞ്ജു വാര്യരും.പാര്‍വതിക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യര്‍ എത്തിയിരുന്നത്. ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ വീണ്ടും സജീവമാകുകയാണ് പാര്‍വതി. അടുത്തിടെയായിരുന്നു നടി സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരുന്നത്.

മലയാളത്തില്‍ ഉയരെ, സിദ്ധാര്‍ത്ഥ് ശിവയുടെ പുതിയ ചിത്രം തുടങ്ങിയവയാണ് പാര്‍വതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഹാപ്പി ബെര്‍ത്ത് ഡേ പാറു എന്നു കുറിച്ചുകൊണ്ടായിരുന്നു മഞ്ജു വാര്യര്‍ എത്തിയിരുന്നത്. പിന്നാലെ സംവിധായകന്‍ ആഷിഖ് അബു, പൂര്‍ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും എത്തി.

മഞ്ജു വാര്യരും പൂര്‍ണിമയും പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറാലായിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ഉയരെ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. സിനിമയുടെ പോസ്റ്ററുകളും ഗാനവും അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഉയരെയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ വേഷത്തിലാണ് പാര്‍വതി എത്തുന്നത്.

parvathy’s birthday special

Sruthi S :