നടി പാർവതിയുടെ സംവിധാനത്തിൽ സിനിമയൊരുങ്ങുന്നു

നടി പാർവതി സംവിധായകയാകുന്നു. രണ്ട് മാസത്തെ കോഴ്സിനായി ​സം​വി​ധാ​നം​ ​പ​ഠി​ക്കാ​ൻ​ ​അ​ടു​ത്ത​ ​മാ​സം​ ​യു.​ എ​സി​ലേ​ക്ക് ​പോ​വും. അതെ സമയം തന്നെ പുതിയ പ്രൊജക്റ്റുകൾ താരം ഏറ്റെടുത്തി ട്ടില്ലെന്നാണ് റിപ്പോർട്ട്. പാർവതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയിൽ ​ മലയാളത്തിലെ ​ ​ഒ​രു​ ​യു​വ​ന​ട​ൻ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ എത്തും ​ശ​ക്ത​മാ​യ​ ​ഒ​രു​ ​പ്ര​മേ​യ​മാ​ണ് ​ചി​ത്ര​ത്തി​ന്റേ​ത് എന്നാണ് സൂചന

പോയ വർഷം മികച്ച ചിത്രങ്ങളാണ് പാർവതി സമ്മാനിച്ചത്. ഓരോ ചിത്രങ്ങളിലൂടെയും അത്ഭുത പെടുത്തുന്ന താരം കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രം ആയിരുന്നു മനു അശോകൻ ഒരുക്കിയ ഉയരെ. മലയാളത്തിൽ മാത്രം ഒതുങ്ങാതെ ഈ വർഷം തമിഴിയിലും തന്റെ ചുവട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പാർവതി

അ​തേ​സ​മ​യം​ ​സി​ദ്ധാ​ർ​ത്ഥ് ​ശി​വ​യു​ടെ​ ​വ​ർ​ത്ത​മാ​നം,​ ​വേ​ണു​വി​ന്റെ​ ​രാ​ച്ചി​യ​മ്മ,​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ഹ​ലാ​ൽ​ ​ല​വ് ​സ്റ്റോ​റി​ ​എ​ന്നി​വ​യാ​ണ് ​പാ​ർ​വ​തി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ചി​ത്ര​ങ്ങ​ൾ.​ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായ രാച്ചിയമ്മ ആയി കിടിലൻ മേക് ഓവറിൽ ആണ് പാർവതി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലാണ്.

parvathy thiruvotte

Noora T Noora T :