ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിൽ സിനിമ പ്രേമികൾ വളരെ ആവേശത്തിലാണ് . പൂർണമായും രോഗ വിമുക്തൻ ആയില്ലെങ്കിലും വെള്ളിത്തിരയിലേക്കുള്ള മടക്കം അവസ്ഥക്ക് നേരിയ മാറ്റമെങ്കിലും ഉണ്ടാക്കും എന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഏഴു വർഷമായി കിടപ്പിലാണ് ജഗതി .
ജഗതിയുടെ തിരിച്ചുവരവ് വാർത്ത ആയതോടെ പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വന്നിരുന്നു. എന്നാൽ ഇതിനെയൊക്കെ വെല്ലുന്ന രീതിയിൽ ജഗതിക്ക് ഫേസ്ബുക് പേജും തുടങ്ങിയിരിക്കുകയാണ് ചിലർ. ഫേസ്ബുക് പേജ് വഴി ട്രോളുകളും സജീവമാകുന്നുണ്ട്. എന്നാൽ ഇത് വ്യാജ അക്കൗണ്ട് ആണെന്ന് വ്യക്തമാക്കി മകൾ പാർവതി രംഗത്ത് വന്നിരിക്കുകയാണ്.
പാർവതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
എല്ലാവര്‍ക്കും നമസ്‌കാരം.
പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്. പപ്പക്ക് നിലവില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ …
parvathy shone about fake accounts of jagathy sreekumar