മനോഹരമായൊരു യാത്രയായിരുന്നു അത് ;86 കിലോയിൽ നിന്നും 57ലേക്ക് ; ഗംഭീര മേക്കോവറുമായി പാർവതി കൃഷ്ണ

ടെലിവിഷൻ അവതാരക, അഭിനേത്രി എന്നീ നിലകളിലൊക്കെ ശ്രദ്ധനേടിയ താരമാണ് പാർവതി കൃഷ്ണ. മകന്റെ വിശേഷങ്ങളാണ് ഇപ്പോൾ അധികവും പാർവതി പങ്കുവയ്ക്കാറുള്ളത്. അമ്മയെപ്പോലെ മകൻ അച്ചുക്കുട്ടനും പ്രേക്ഷകരുടെ പ്രിയങ്കരനാണ്. ഇപ്പോഴിതാ, പ്രസവശേഷമുണ്ടായ ശാരീരിക മാറ്റങ്ങളിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നടി. മേക്കോവർ വിഡിയോ പാർവതി പങ്കുവെച്ചിട്ടുണ്ട്.

ഗര്‍ഭിണിയാവുന്നതിന് മുന്‍പ് 55-57 കിലോ ഒക്കെയായിരുന്നു വെയ്റ്റ്. ഗര്‍ഭിണിയായപ്പോള്‍ 86 കിലോ വരെ പോയിരുന്നു. പ്രസവശേഷം വണ്ണം കുറഞ്ഞ് 82 ല്‍ ഒക്കെ എത്തിയിരുന്നു. 86 ല്‍ നിന്നും 57 ലേക്കുള്ള എന്റെ ജേണിയുണ്ട്. 28-30 കിലോയോളം കുറച്ചത് എനിക്ക് തന്നെ അഭിമാനം തോന്നുന്ന കാര്യമാണ്.

വെയ്റ്റ് കൂടിയ സമയത്ത് കുറേപേര്‍ എന്നെ കോണ്ടാക്ട് ചെയ്തിരുന്നു. ഞാന്‍ തിരഞ്ഞെടുത്ത ടീം എന്നെ പ്രോപ്പറായി ഗൈഡ് ചെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെ കഴിക്കാം, കഴിക്കരുത് എന്നൊക്കെ അവര്‍ വിശദമായി പറഞ്ഞ് തന്നിരുന്നു. ആ സമയത്ത് ഞാന്‍ മോനെ ഫീഡ് ചെയ്യുന്നുണ്ടായിരുന്നു. രണ്ട് മാസം മുന്‍പാണ് മോന് മുലപ്പാല്‍ കൊടുക്കുന്നത് നിര്‍ത്തിയത്.

കാര്‍ബോ ഹ്രഡേറ്റ് കംപ്ലീറ്റ് ഒഴിവാക്കാന്‍ ഇവര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. നമുക്കിഷ്ടമുള്ളതെല്ലാം കഴിക്കാം. ഷുഗര്‍ കണ്ടന്റ്, ഓയില്‍ കണ്ടന്റ്, ജങ്ക് ഫുഡ് മിതമായ രീതിയില്‍ നിയന്ത്രിക്കാനായിരുന്നു അവര്‍ പറഞ്ഞത്. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് മുന്‍പ് എങ്ങനെയെങ്കിലും വെയ്റ്റ് കുറയ്ക്കണം എന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു ഞാന്‍
​പൊളിയില്ല
64 ല്‍ ഒക്കെ എത്തിയിരുന്നു പെട്ടെന്ന്. അതിന് ശേഷം കുറച്ച് പാടായിരുന്നു കുറഞ്ഞ് കിട്ടാന്‍. മാക്‌സിമം 64 വരെ എനിക്ക് പോവാമായിരുന്നു. ഇനിയും മെലിയണമെന്ന് തീരുമാനിക്കുകയായിരുന്നു. ഇടയ്‌ക്കൊക്കെയായി ഞാന്‍ കൃത്യമായ ഡയറ്റ് പ്ലാന്‍ നിലനിര്‍ത്തുന്നുണ്ടായിരുന്നു. ഡയറ്റ് സമയത്ത് ഞാന്‍ കണ്‍ട്രോള്‍ വിടാതെ പിടിച്ച് നില്‍ക്കുമായിരുന്നു. ഞാന്‍ വിചാരിച്ചാലല്ലാതെ ഡയറ്റ് പൊളിയില്ല.

ബാലുവിന് ഞാന്‍ കുറച്ച് വണ്ണമുള്ളതാണ് താല്‍പര്യം. എനിക്ക് മെലിഞ്ഞ എന്നെയാണ് കൂടുതല്‍ ഇഷ്ടം. ഡയറ്റ് ടൈമില്‍ 9 മണിക്ക് മുന്‍പ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചിരിക്കണം. നമ്മള്‍ കഴിക്കുന്ന ഫുഡും വര്‍ക്കൗട്ടിന്റെയുമെല്ലാം വീഡിയോ അവര്‍ക്ക് അയച്ച് കൊടുക്കണം. രാവിലെ എഴുന്നേറ്റാല്‍ മുതല്‍ ഉറങ്ങുന്നത് വരെ അവര്‍ നമ്മളെ ഫോളോ ചെയ്തുകൊണ്ടിരിക്കും.
ചില സമയത്ത് നമുക്ക് ക്രേവിംഗ് വരികയാണെങ്കില്‍ അത് കഴിച്ചോളാന്‍ അവര്‍ പറയും.

ക്വാണ്ടിറ്റി കുറയ്ക്കാന്‍ പറയും. തന്റെ ഫുഡ് മെനുവിനെക്കുറിച്ചും പാര്‍വതി വിശദമായി സംസാരിച്ചിരുന്നു. ഷുഗര്‍ കണ്ടന്റ് അന്ന് ഞാന്‍ ഒഴിവാക്കിയിരുന്നു. പഞ്ചസാര ഇടുന്നതിനാല്‍ ചായ കുടിക്കാറില്ലായിരുന്നു. ചപ്പാത്തി ഇഷ്ടമായിരുന്നതിനാല്‍ അതായിരുന്നു ഞാന്‍ കഴിച്ചോണ്ടിരുന്നത്. ഇപ്പോഴും അതാണ് കഴിക്കുന്നതും. രാത്രി 8 മണിക്ക് മുന്‍പ് തന്നെ ഡിന്നര്‍ കഴിക്കുമായിരുന്നു.

മനോഹരമായൊരു യാത്രയായിരുന്നു അത്. 64 ല്‍ എത്തിയതില്‍ പിന്നെ വെയ്റ്റ് കുറയുന്നത് വലിയ ടാസ്‌ക്കായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് മാസം കൊണ്ട് 20 കിലോ കുറഞ്ഞിരുന്നു. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി തടി കുറയ്ക്കാന്‍ നില്‍ക്കരുത്. നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി തോന്നുകയാണെങ്കില്‍ മാത്രം ചെയ്താല്‍ മതി.

AJILI ANNAJOHN :