നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി പാര്‍വതി !

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല് മീഡിയയില് സജീവമാകാനൊരുങ്ങി നടി പാര്‍വതി. നാല് മാസം മുന്പാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും അകന്ന് നിന്നത്.

ഔദ്യോഗിക ഇന്സ്റ്റാഗ്രാം അക്കൗണ്ടില്
പാര്‍വതിയുടെ പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ പ്രിയതാരം തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നിരവധി ആളുകളാണ് പാര്‍വതി തിരിച്ചെത്തിയതിന്റെ സന്തോഷം പ്രകടിപ്പിച്ച് കമന്റുകളുമായെത്തിയത്.

മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധത തുറന്നു പറഞ്ഞ് വിമര്‍ശിച്ചതോടെയാണ് പാര്‍വതിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. നിരവധിയാളുകള്‍ പാര്‍വതിയെ മോശക്കാരി ആക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സോഷ്യല്‍ മീഡിയകളില്‍ നിന്നും പാര്‍വതി അകന്ന് നില്‍ക്കാന്‍ തീരുമാനിച്ചത്.

Parvathy came back to social media..

Noora T Noora T :