“മമ്മൂട്ടിയെയോ മമ്മൂട്ടിയുടെ കഥാപാത്രത്തെയോ അല്ല വിമർശിച്ചത് ” – ഇടവേളക്ക് ശേഷം മൗനം വെടിഞ്ഞു പാർവതി

“മമ്മൂട്ടിയെയോ മമ്മൂട്ടിയുടെ കഥാപാത്രത്തെയോ അല്ല വിമർശിച്ചത് ” – ഇടവേളക്ക് ശേഷം മൗനം വെടിഞ്ഞു പാർവതി

നീണ്ട ഇടവേളക്ക് ശേഷം മൗനം വെടിഞ്ഞു പാർവതി വീണ്ടും രംഗത്ത്. കസബ വിവാദത്തിൽ മമ്മൂട്ടി ആരാധകർ കൂട്ടമായി സമൂഹ മാധ്യമങ്ങളിൽ ആക്രമിക്കപ്പെട്ട പാർവതിയുടെ ജനപിന്തുണയും നഷ്ടമായി.

മമ്മൂട്ടി കഥാപാത്രത്തിന്റെ ഡയലോഗുകളിലെ സ്ത്രീ വിരുദ്ധതയെ പറ്റിയാണ് പാർവതി സംസാരിച്ചത്. അത് കഥാപാത്രത്തിന്റെ സ്വഭാവമായിരുന്നുവെന്നും അതില്‍ അഭിനേതാവിന് പങ്കില്ലെന്നുമെല്ലാം ഉന്നയിച്ചായിരുന്നു പാര്‍വതിക്കു നേരെ ആക്രമണം നടന്നത്.

എന്നാല്‍ സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളെയല്ല അവയെ മഹത്വല്‍ക്കരിക്കുന്നത് ശരിയല്ല എന്നായിരുന്നു പാര്‍വതി പറഞ്ഞത്. ഇത് മനസിലാക്കാതെയായിരുന്നു പാര്‍വതിക്കെതിരെ ആക്രമണം നടന്നത്. ഇക്കാര്യത്തില്‍ വീണ്ടും സ്ഥിരീകരണവുമായി എത്തിയിരിക്കുകയാണ് പാര്‍വതി.

ഒരു മാധ്യമത്തിന്റെ പ്രത്യേക പക്തിയിലെ അവസരം ലഭിച്ചാല്‍ സിനിമാ സംഭാഷണങ്ങളില്‍ നിന്ന് ആദ്യം വെട്ടാന്‍ ആഗ്രഹിക്കുന്ന വാക്കേത്, എന്തുകൊണ്ട് എന്ന ചോദ്യത്തില്‍ പാര്‍വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.സിനിമയില്‍ സ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങള്‍ പാടില്ലെന്നു ഞാന്‍ പറഞ്ഞിട്ടില്ല. സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കഥാപാത്രങ്ങളാകുമ്ബോള്‍ അത്തരം കഥാപാത്രങ്ങള്‍ വേണ്ടി വരും. പക്ഷേ അത്തരം കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും മഹത്വവല്‍ക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയില്ല എന്നാണ് പറഞ്ഞത്.” പാര്‍വതി വ്യക്തമാക്കി.

parvathy about kasaba controversy

Sruthi S :