സാഹചര്യം വരുമ്പോൾ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ കോമണ്‍സെന്‍സ് ഉണ്ടാവണം : തുറന്ന് പറഞ്ഞ് പാര്‍വതി ജയറാം

മലയാളിയുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് പാർവതി ജയറാം. വീട്ടിലെ ‘സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ്’ ഒരളവ് വരെ താന്‍ ആസ്വദിച്ചിട്ടുണ്ടെന്നും ജയറാം അരികില്‍ ഇല്ലാത്തപ്പോള്‍ എല്ലാം തനിയെ ചെയ്യാന്‍ ശീലിച്ചെന്നും തുറന്ന് പറയുകയാണ് പാർവതി

‘ഏതു സാഹചര്യം വരുമ്ബോഴും പൊതുവേ പെണ്ണുങ്ങള്‍ക്ക് അത് നേരിടാന്‍ ഒരു കോമണ്‍സെന്‍സ് ഒക്കെയുണ്ടാവും. എനിക്കും വേറെ വഴിയുണ്ടായിരുന്നില്ല. ആശ്രയിക്കാന്‍ ആരുമില്ല എപ്പോഴും ജയറാമിനെ കാത്തിരിക്കാന്‍ പറ്റിലല്ലോ. സിനിമാ ഫീല്‍ഡിന്റെ സ്വഭാവം എനിക്ക് അറിയാവുന്നതുമാണ്. അങ്ങനെ എല്ലാം തന്നെതാന്‍ ചെയ്തു ശീലിച്ചു.

മക്കള്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് കുറയുമ്ബോഴൊക്കെ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. അത് ഞാന്‍ ജയറാമിനോട് പറഞ്ഞു ടെന്‍ഷന്‍ അടിച്ചിട്ട് കാര്യമിലല്ലോ. അപ്പോള്‍ അത് എങ്ങനെ പരിഹരിക്കുമെന്നാണ് ഞാന്‍ ചിന്തിച്ചത്. ജീവിതം അങ്ങനെയാണ്.പക്ഷെ ഈ സൂപ്പര്‍ വുമണ്‍ സ്റ്റാറ്റസ് ഒരളവ് വരെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. എനിക്കിതൊക്കെ ചെയ്യാന്‍ പറ്റും എന്നൊരു ആത്മവിശ്വാസം കിട്ടി’.

Noora T Noora T :