ടെലിവിഷൻ സീരിയലുകളിലൂടെ ശ്രദ്ധേയായ നടിയാണ് നടിയായ മൃദുല വിജയുടെ സഹോദരി കൂടിയായ പാർവതി വിജയ്. കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയലിലൂടെയാണ് പാർവതി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. സീരിയലിൽ ശീതൾ എന്ന കഥാപാത്രമായി എത്തിയ മൃദുലയെ അന്ന് മുതൽക്ക് തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. സീരിയലിൽ നല്ല വേഷവുമായി കരിയർ മുന്നോട്ട് കൊണ്ട് പോവുന്നതിനിടയാണ് പാർവതി ഇതേ സീരിയലിലെ തന്നെ ക്യാമറാമാനുമായി പ്രണയത്തിലാവുന്നത്. ശേഷം ഇവർ ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു.
ഇതോടെ പാർവതി സീരിയൽ അഭിനയം അവസാനിപ്പിക്കുകയും കുടുംബജീവിതത്തിന് പ്രാധാന്യം നൽകുകയും ചെയ്യുകയായിരുന്നു. ഈ ബന്ധത്തിൽ പാർവതിക്ക് ഒരു കുഞ്ഞ് ജനിക്കുകയും ചെയ്‌തിരുന്നു. എന്നാൽ അടുത്തിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് താൻ വിവാഹമോചിതയാവുകയാണെന്ന് താരം വെളിപ്പെടുത്തിയത്. എന്തുകൊണ്ടാണ് വിവാഹ മോചനമെന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച വീഴ്‌ചകളെ കുറിച്ചും പ്രണയ വിവാഹത്തിന് ശേഷം ബന്ധം ഉപേക്ഷിച്ച് തിരിച്ചുവന്നപ്പോൾ കുടുംബം സ്വീകരിച്ചതിനെ കുറിച്ചുമൊക്കെ തുറന്ന് പറയുകയാണ് പാർവതി വിജയ്.
ഞാനും അരുൺ ചേട്ടനുമായി വേർപിരിഞ്ഞോ, വിഡിയോയിൽ ഒന്നും കാണുന്നില്ലല്ലോ, എന്നിങ്ങനെ കുറേ ചോദ്യങ്ങൾ വന്നിരുന്നു. ഒന്നിനും ഞാൻ മറുപടി പറഞ്ഞില്ല. എല്ലാത്തിനുമുള്ള ഉത്തരവുമായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. ശരിക്കും ഞങ്ങളിപ്പോൾ ഡിവോഴ്‌സ് ആയിരിക്കുകയാണ്. പത്ത് പതിനൊന്ന് മാസമായി ഞങ്ങൾ പിരിഞ്ഞാണ് താമസിക്കുന്നത്. ഞാനിപ്പോൾ ചേച്ചിയുടെ വീട്ടിൽ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസിക്കുന്നത്. മകൾ യാമിയും കൂടെയുണ്ട്.
എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്നത് കാര്യങ്ങൾക്കെല്ലാം ഒരു തീരുമാനം ആവട്ടെ എന്ന് കരുതിയാണ്. ആരെയും മണ്ടന്മാരാക്കിയത് കൊണ്ടല്ല, പ്രതികരിക്കാതെ ഇരുന്നത്. അവസാന തീരുമാനം എന്താണെന്ന് നോക്കിയതിന് ശേഷം പ്രതികരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് ഇതുവരെ പറയാതിരുന്നത് ഈ യൂട്യൂബ് ചാനലിന് പാർവൻ എന്നാണ് പേര്. ഞങ്ങൾ രണ്ടാളുടെയും പേര് ചേർത്ത് ഫാൻസുകാരാണ് അങ്ങനൊരു പേര് ഇട്ടത്. ഇനി മുതൽ അത് മാറ്റാൻ പോവുകയാണ്. വൈകാതെ അതിനെ കുറിച്ച് പറയാം.
പിന്നെ വിവാഹമോചനത്തിന്റെ കാരണമെന്താണെന്ന് ആയിരിക്കും കൂടുതൽ പേർക്കും അറിയാൻ ആഗ്രഹം. അത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാണ്. അത് പറയാൻ ഞാനൊട്ടും ആഗ്രഹിക്കുന്നില്ല. ഞാനും യാമിയും മാത്രമേ ഇപ്പോഴുള്ളു. അച്ഛനും അമ്മയും ചേച്ചിയും ചേട്ടനുമൊക്കെ ഇപ്പോൾ കൂടെയുണ്ട്.
ഈ വിഡിയോ കണ്ടതിന് ശേഷം എന്നെ സപ്പോർട്ട് ചെയ്യുന്നവർ പോലും വിമർശിച്ചേക്കാം. കാരണം ഞങ്ങളുടെ വിവാഹം അങ്ങനെയായിരുന്നു. അത് ചൂണ്ടിക്കാണിച്ച് വാർത്ത വരാനും സാധ്യതയുണ്ട്. എല്ലാവരുടെയും അവസ്ഥകൾ കൂടി മനസിലാക്കിയിട്ട് വേണം കാര്യങ്ങൾ പറയാനെന്ന് മാത്രം ഞാൻ ഓർമിപ്പിക്കുകയാണ്. ഞാൻ പറഞ്ഞ കാര്യങ്ങളായിരിക്കില്ല, ചിലപ്പോൾ മറ്റുള്ളവർ പറയുന്നത്. അങ്ങനെ ചെയ്യാതിരിക്കാനാണ് മറ്റുള്ളവരുടെ മാനസികാവസ്ഥ മനസിലാക്കണമെന്ന് പറയുന്നത്.
കമന്റുകളോ മറ്റ് എന്ത് വന്നാലും അത് നേരിടാൻ തയാറായിട്ടാണ് ഞാൻ നിൽക്കുന്നത്. എന്തായാലും ഞങ്ങൾ ഡിവോഴ്‌സ്ഡ് ആണെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇനി മുതൽ ആ വ്യക്തി ഞങ്ങളുടെ കൂടെ ഉണ്ടാവില്ല. ഇതിനെ എന്റെയും യാമിയുടെയും യൂട്യൂബ് ചാനലായിരിക്കും. ഞങ്ങളെ സ്നേഹിക്കുന്നവർ പിന്തുണയ്ക്കുക എന്നാണ് പാർവതി പറയുന്നത്.
അന്ന് ഒളിച്ചോട്ടം നടന്നില്ലായിരുന്നെങ്കിൽ ഞാൻ സീരിയലിൽ നല്ലൊരു പൊസിഷനിൽ എത്തുമായിരുന്നു. സീരിയലിലേക്ക് വന്നത് ചേച്ചി മുഖേനയാണ്. കുടുംബ വിളക്കിൽ അഭിനയിക്കുന്ന സമയത്ത് ആള് ഇഷ്‌ടമാണെന്ന് വന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ഞാനും തിരിച്ച് പറഞ്ഞു. ഏകദേശം മൂന്ന് മാസത്തോളം ഞങ്ങൾ പ്രണയിച്ചു. അതിന് ശേഷമാണ് ഒളിച്ചോടി പോയിട്ട് വിവാഹം കഴിക്കുന്നതൊക്കെ.
ജീവിതത്തിൽ എന്താണ് സംഭവിക്കുക എന്ന് നമുക്കൊരിക്കലും പ്രവചിക്കാൻ കഴിയില്ല. അങ്ങനെയൊരു കാര്യമാണ് ഇപ്പോൾ നടന്നത്. രണ്ട് പേർക്കും അങ്ങോട്ടും ഇങ്ങോട്ടും ഒത്തുപോവാൻ കഴിയില്ലെന്ന് വന്നു, അങ്ങനെയാണ് അവസാനം ഡിവോഴ്‌സിലേക്ക് എത്തിയത്. പ്രണയിച്ച് നല്ലത് പോലെ ജീവിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട്. അല്ലെങ്കിൽ പരാജയപ്പെടുന്നവരുമുണ്ട്. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്ന് പറയുന്നതിൽ അർത്ഥമില്ല.
ഒളിച്ചോട്ടത്തെ കുറിച്ച് ആരോടും പറഞ്ഞിട്ടില്ലായിരുന്നു. ചേച്ചിയാണ് ഏറ്റവും അടുപ്പമുണ്ടായിരുന്നത്. ആ പ്രായത്തിൽ പറ്റിയൊരു തെറ്റ് ആണത്. ശരിക്കും പതിനെട്ട് വയസിൽ അല്ല ഞാൻ പോയത്. 21 വയസിലാണ്. വീട്ടിൽ സമ്മതിക്കില്ല എന്നൊരു തോന്നൽ വന്നതോടെയാണ് ഞാൻ ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിച്ചത്, അത് തെറ്റായിപ്പോയി.
ഇപ്പോൾ എന്റെ അച്ഛൻ അമ്മ ചേച്ചി പിന്നെ ചേട്ടൻ എന്നിവരാണ് ഒപ്പമുള്ളത്. അവർ ശരിക്കും എന്റെ കൂടെ നിന്നതാണ്. ഉപദേശിക്കാറുണ്ടെങ്കിലും അവർ എനിക്കൊപ്പം നിൽക്കുന്നുണ്ട്. ഞാൻ വളരെ ഭാഗ്യം ചെയ്‌തയാളാണ്. നമുക്ക് ആ പ്രായത്തിൽ പെട്ടെന്ന് തോന്നുന്ന തീരുമാനമാണ് എടുക്കുന്നത്. ഇത്തിരി ആലോചിച്ചാൽ നമ്മൾ അതിലേക്ക് പോവില്ലെന്നും പാർവതി പറയുന്നു.
അതേസമയം, സീരിയൽ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം ലോക്ക്ഡൗണിന് ഇടയിലും സോഷ്യൽ മീഡിയയിൽ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാർത്തകൾ ആരാധാകർ ഏറ്റെടുത്തിരുന്നു. ഒടുവിൽ ജൂലൈയിൽ ഇരുവരും വിവാഹിതരായി. തിരുവനന്തപുരത്ത് വെച്ച് ജൂലൈ എട്ടിന് നടത്തിയ യുവ-മൃദുല വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. തികച്ചും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയതെങ്കിലും സീരിയൽ രംഗത്ത് നിന്നുള്ള പ്രമുഖരും എത്തി.
മൃദുലയുടെ നായകനായി അഭിനയിക്കുന്ന അരുൺ രാഘവും നടി നീനു, നടിയും അവതാരകയുമായ എലീന പടിക്കൽ എന്നിങ്ങനെയുള്ള താരങ്ങളുടെ സാന്നിധ്യം താര വിവാഹത്തിന് ഉണ്ടായിരുന്നു. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി ഇരുവരും സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇരുവരും പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളതും.
വിവാഹ ശേഷം വൈകാതെ ഗർഭിണിയായതോടെ അഭിനയത്തിൽ നിന്ന് താൽകാലിക ഇടവേളയെടുത്ത മൃദുല കുറച്ചു നാളുകൾക്ക് മുൻപ് തിരിച്ചെത്തിയിരുന്നു. തിരിച്ചുവരവിലും വലിയ സ്വീകാര്യതയാണ് മൃദുലയ്ക്ക് ലഭിച്ചത്. അമ്മയായ ശേഷം പരമ്പരയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മൃദുല പറഞ്ഞിരുന്നു. ‘ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്. ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല. അതിൽ ഭയങ്കര സന്തോഷമുണ്ട്. വീണ്ടും നായിക വേഷത്തിലേക്ക് എത്താൻ കഴിഞ്ഞത് അതിലും നല്ല കാര്യം.
പഴയതിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. എങ്കിലും ചിലർ ഒരു ആറ്റിട്യൂഡ് ഉണ്ട്, വിവാഹം കഴിഞ്ഞ് ഡെലിവറി ഒക്കെ കഴിഞ്ഞ ശേഷം ഇനി ഇപ്പോൾ നായികയായി പറ്റുമോ, സഹോദരി വേഷം ഒക്കെയാണോ എന്നൊക്കെ ചോദിക്കാറുണ്ട്’. അല്ലെങ്കിൽ ഹീറോയിൻ ആയിട്ട് നല്ലൊരു ക്യാരക്ടർ റോളിൽ നിൽക്കുന്ന വേഷം തന്നാൽ ചെയ്യുമോ എന്നൊക്കെ ചോദിച്ചു ചിലർ വിളിക്കാറുണ്ട്. ഞാൻ ചെയ്യില്ലെന്ന് പറയാറില്ല. ഭാവിയിൽ എനിക്ക് അത് ചെയ്യേണ്ടി വരും. പക്ഷെ ഇപ്പോൾ തൽക്കാലം ചെയ്യുന്നില്ലെന്ന് പറയാറുണ്ട്’, മൃദുല പറഞ്ഞു. റാണി രാജ എന്ന പരമ്പരയിലൂടെ ആയിരുന്നു മൃദുലയുടെ തിരിച്ചുവരവ്.
2015ലാണ് മൃദുല വിജയ് തന്റെ സീരിയൽ അഭിനയം ആരംഭിക്കുന്നത്. കല്യാണസൗഗന്ധികം ആയിരുന്നു താരത്തിന്റെ ആദ്യത്തെ സീരിയൽ. സീരിയലും മൃദുലയുടെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് കൃഷ്ണ തുളസി, മഞ്ഞുരുകും കാലം, ഭാര്യ, പൂക്കാലം വരവായി, സുമംഗലി ഭവ തുടങ്ങിയ സീരിയലുകളിലും മൃദുല ശ്രേദ്ധേയമായ വേഷങ്ങളുമായി എത്തി.
സിനിമയ്ക്കുവേണ്ടിയായിരുന്നു മൃദുല വിജയ് ആദ്യമായി മൂവി ക്യാമറയ്ക്ക് മുമ്പി എത്തുന്നത്. ജെനിഫർ കറുപ്പയ്യ എന്ന തമിഴ് സിനിമയിൽ റോസി എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മൃദുലയ്ക്ക് പതിനഞ്ച് വയസുമാത്രമായിരുന്നു പ്രായം. പിന്നീട് കടൻ അൻപൈ മുറിക്കും എന്ന മറ്റൊരു തമിഴ് സിനിമ ചെയ്തു. ഇതിൽ മലർ എന്ന നായിക കഥാപാത്രമായിരുന്നു മൃദുലയുടേത്.
ഈ രണ്ടു സിനിമകളും ചെയ്തുകഴിഞ്ഞപ്പോഴാണു മലയാളത്തിൽ നിന്ന് വിളിയുണ്ടായത്. സിനിമയിൽ നിന്ന് സീരിയലിലേക്ക് വരുമ്പോൾ ചില ആശങ്കകളൊക്കെ ഉണ്ടായിരുന്നുവെന്ന് മുമ്പ് മൃദുല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സീരിയലാവുമ്പോൾ നിത്യേന കുടുംബസദസ്സുകളിൽ പ്രത്യക്ഷപ്പെടാമെന്നത് അനുഗ്രഹമായി തോന്നിയിട്ടുണ്ടെന്നും മൃദുല പറയുന്നു. ബന്ധുക്കൾ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്.
നടിയുടെ ഭർത്താവ് യുവ കൃഷ്ണയും നടനെന്നതിന് പുറമെ മെന്റലിസവും മാജിക്കും പരിശീലിച്ചിട്ടുണ്ട്. ഇരുവരും സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരാണെങ്കിലും ഇരുവരുടേയും പ്രണയ വിവാഹമായിരുന്നില്ല. ബന്ധുക്കൾ വഴി എത്തിയ ആലോചനയാണ് ഇരുവരുടെയും വിവാഹത്തിലേക്ക് എത്തിയത്. വിവാഹശേഷം യാത്രകളും മറ്റുമായി ജീവിതം ആഘോഷമാക്കുകയാണ് ഇരുവരും. ഒന്നുപോലും വിടാതെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാനും ഇരുവരും ശ്രമിക്കാറുണ്ട്.