ആ ലിപ് ലോക്ക് രംഗങ്ങൾ ജീവിതത്തിലെ തീരാനഷ്ടം; നെഞ്ച് പൊട്ടി പാർവതി നായർ

അജിത്തിന്റെ എന്നെ അറിന്താൽ, കമൽഹാസന്റെ ഉത്തമ വില്ലൻ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് സുപരിചിതയായ നടിയാണ് പാർവ്വതി നായർ. 2012 ൽ വികെ പ്രകാശ് സംവിധാനം ചെയ്ത പോപ്പിൻസിൽ കൂടി അരങ്ങേറ്റം കുറിച്ച പർവ്വതിയ്ക്ക് അതിനുശേഷം നിരവധി തെന്നിന്ത്യൻ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. സിനിമയിൽ എത്തും മുൻപ് മോഡലിംഗ് രംഗത്ത് സജീവമായിരുന്നു പാർവതി

തമിഴിൽ വമ്പൻ ഹിറ്റായ അർജുൻ റെഡ്ഡിയിൽ അഭിനയിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി പാർവതി നായർ അടുത്തിടെ രംഗത്തെത്തിയിരുന്നു. അന്നു താരം പറഞ്ഞതിങ്ങനെയായിരുന്നു: ‘അർജുൻ റെഡ്ഡിയുടെ സ്‌ക്രിപ്റ്റുമായി വന്ന സന്ദീപ് തന്നെ സമീപിച്ചിപ്പോൾ അതിലുള്ള ഇന്റിമേറ്റ് രംഗംങ്ങൾ കൊണ്ടാണ് അഭിനയിക്കാതിരുന്നത്. അതേസമയം, അർജുൻ റെഡ്ഡിയുടെ ചീത്രീകരണം പൂർത്തിയായ സിനിമ കണ്ടപ്പോൾ ആ സിനിമിയിൽ അഭിയിക്കാത്തതിന് നഷ്ടബോധം തോന്നിയെന്നും പാർവതി പറഞ്ഞു. ചിത്രത്തിന്റെ സംവിധായകൻ സന്ദീപ് തന്നെ തിരക്കഥയുമായി സമീപിച്ചിരുന്നു. എന്നാൽ, തിരിക്കഥ വായിച്ചപ്പോൽ അതിനെ ഇന്റിമേറ്റ് സീനുകൾ തന്നെ സിനിമയിൽ നിന്നും പിന്തിരിപ്പിച്ചെന്നാണ് പാർവതി പറഞ്ഞത്. 2015 ഫെബ്രുവരിയിൽ അരുവിയുടെ തിരക്കഥയുമായും സംവിധായകൻ തന്നെ സമീപിച്ചിരുന്നു. ആ സമയത്ത് തല മൊട്ടയടിക്കാനാണ് തിരക്കഥയിൽ പറഞ്ഞിരുന്നത്. എന്നാൽ ചിത്രം പുറത്തിറങ്ങിയ സമയത്ത് അതിൽ അത്തരത്തിലുള്ള ഒരു രംഗം ഉണ്ടായിരുന്നില്ല. അരുവിയിൽ അഭിനയിക്കാതിരുന്നത് തന്നെ സംബന്ധിച്ച് വലിയ നഷ്ടമാണെന്നും’ താരം കൂട്ടിച്ചേർത്തു.

Noora T Noora T :