പാറുക്കുട്ടിയുടെ പുതിയ ക്യൂട്ട് ലൂക്ക് ഏറ്റെടുത്ത് ആരാധകർ

ടെലിവിഷൻ പരമ്പരകളിൽ ജനപ്രിയ പരമ്പരയാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. കഴിഞ്ഞ നാലു വർഷമായി വൻ സ്വീകാര്യതയാണ് സീരിയലിനു പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. ഇപ്പോൾ പരമ്പരയിലെ പ്രിയങ്കരിയായ താരം പാറുക്കുട്ടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പാറുക്കുട്ടി എന്ന ബേബി അമേയ.

ഇന്ന് നിഷ്കളങ്കമായ ചിരിയിലൂടെയും കുഞ്ഞുകുസൃതികളിലൂടെയുമെല്ലാം ‘ഉപ്പും മുളകി’ന്റെ അണിയറപ്രവര്‍ത്തകരുടെയും പ്രേക്ഷകരുടെയുമെല്ലാം ചെല്ലക്കുട്ടിയാണ് അമേയ. ഇപ്പോഴിതാ ബേബി അമേയയുടെ പുതിയ ലുക്ക് ആണ് എല്ലാവരെയും ആകർഷിച്ചിരിക്കുന്നത്. നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറലായി മാറിയിരിക്കുകയാണ്.

ജീന്‍സും ടീഷര്‍ട്ടും ഓവര്‍ക്കോട്ടുമൊക്കെയിട്ട് സ്റ്റൈലന്‍ ലുക്കിലുള്ള അമേയയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി കൊണ്ടിരിക്കുന്നത്. എന്റെ കിടുവേ എന്നാണ് ആരാധകർ ചിത്രത്തിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മറ്റൊരു ആരാധകനാകട്ടെ സ്റ്റൈലിഷ് ക്യൂട്ടി എന്നാണ്പറയുന്നത്. എന്തായാലും മികച്ച സ്വീകാര്യതയാണ് ആരാധകർ നൽകിയിരിക്കുന്നത് എന്നതിൽ യാതൊരു സംശയവുമില്ല.

നേരത്തെ, പരമ്പരയിൽ , പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എന്‍ട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ബിജു സോപാനം മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എല്ലാവരും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുമ്പോൾ ഈ ഒരു വയസ്സുകാരി ജീവിക്കുകയാണ്. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെര്‍ഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. ഒന്നര വയസ്സകാരിയുടെ നിഷ്കളങ്കതയും സ്വാഭാവികമായ ഭാവങ്ങളുമൊക്കെയാണ് പാറുക്കുട്ടിയില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക.

parukutty-baby ameya- uppum mulakum

Noora T Noora T :