പ്രേക്ഷകർക്കേറെ പ്രിയങ്കരനാമയ താരമാണ് പാർത്ഥിപൻ നടനായും സംവിധായകനായുമായി തിളങ്ങി നിൽക്കുകയാണ് അദ്ദേഹം. ഇപ്പോഴിതാ നടി തമന്നയെ പരാമർശിച്ചു കൊണ്ടുള്ള നടന്റെ വാക്കുകൾ വിവാദത്തിൽപെട്ടിരിക്കുകയാണ്. പാർത്ഥിപൻ സംവിധാനം ചെയ്ത് അഭിനയിച്ച ‘ടീൻസ്’ എന്ന ചിത്രം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുറത്തെത്തിയിരുന്നു.
കമൽ ഹാസൻ-ശങ്കർ കോമ്പോയിൽ എത്തിയ ‘ഇന്ത്യൻ 2’ എന്ന ബിഗ് ബജറ്റ് സിനിമയ്‌ക്കൊപ്പമാണ് ഈ ചിത്രവും പുറത്തെത്തിയത്. എന്നാൽ വമ്പൻ പ്രതീക്ഷയിലെത്തിയ ഇന്ത്യൻ 2 തിയേറ്ററിൽ ക്ഷയിച്ചപ്പോൾ ടീൻസിന് ശ്രദ്ധ നേടാനായിരുന്നു. എന്നാൽ സിനിമ അധികം തിയേറ്ററുകളിൽ എത്തിയിരുന്നില്ല.
ഈ വേളയിൽ ചിത്രത്തിന്റെ വിജയാഘോഷവും നടത്തിയിരുന്നു. ഇതിനിടെ പാർത്ഥിപൻ പറഞ്ഞ കാര്യങ്ങളാണ് വിവാദൾക്ക് കാരണമായത്. ഇപ്പോഴത്തെ തമിഴ് സിനിമയുടെ അവസ്ഥയെ കുറിച്ചാണ് പാർത്ഥിപൻ സംസാരിച്ച് തുടങ്ങിയത്. എന്നാൽ തന്റെ ചിത്രത്തിൽ കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാൻസ് ഉണ്ടായിരുന്നെങ്കിൽ പടം ഇതിലും നന്നായി ഓടും എന്നാണ് നടൻ പറഞ്ഞത്.
എന്നാൽ ഈ പരാമർശം വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. അടുത്തിടെ തമന്ന അഭിനയിച്ച ‘ജയിലർ’, ‘അരൺമനൈ 4’ എന്നിവയിൽ തമന്നയുടെ ഐറ്റം ഡാൻസ് ഉണ്ടായിരുന്നു ഈ രണ്ട് ചിത്രങ്ങളും വൻ വിജയവും കൈവരിച്ചിരുന്നു. ഇതാണ് പാർത്ഥിപൻ ഉദ്ദേശിച്ചത് എന്നാണ് വിമർശകര്ഉ പറയുന്നത്.
എന്നാൽ സംഭവം വിവാദമായപ്പോൾ വിശദീകരണവുമായി പാർത്ഥിപൻ തന്നെ രംഗത്തെത്തി.
തന്റെ അഭിപ്രായം തമന്നയെയോ മറ്റേതെങ്കിലും നടിയെയോ കുറച്ചുകാട്ടാനല്ലെന്നും, മറിച്ച് സമകാലിക സിനിമയിൽ കഥയുടെയും ആഖ്യാനത്തിന്റെ പ്രധാന്യം കുറയുന്നതിനെ കുറിച്ചുള്ള തന്റെ ആശങ്ക പങ്കുവച്ചതാണ് എന്നാണ് പാർത്ഥിപൻ പറയുന്നത്.
ഇന്നത്തെ തമിഴ് സിനിമാ രംഗത്ത് നല്ല കഥ ആഖ്യാനത്തിന്റെ പ്രാധാന്യം കുറഞ്ഞു വരുന്നതിനെ കുറിച്ച് ശ്രദ്ധയിൽപ്പെടുത്തുക മാത്രമാണ് തന്റെ ഉദ്ദേശം. തന്നയെയോ അവരുടെ ആരാധകരെയോ തന്റെ വാക്കുകൾ എന്തെങ്കിലും തരത്തിൽ വേദനിപ്പിച്ചെങ്കിൽ താൻ മാപ്പ് പറയുന്നുവെന്നും പാർത്ഥിപൻ വ്യക്തമാക്കി.