ഓസ്കാര്‍ ചിത്രം പാരസൈറ്റ് ബോറടിപ്പിച്ചു; പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയി; രാജമൗലി

ഓസ്കാര്‍ അവാര്‍ഡ് നേടിയ കൊറിയന്‍ ചിത്രമായിരുന്നു പാരസൈറ്റ് . ചിത്രം തന്നെ ബോറടിപ്പിച്ചെന്നും പകുതിയായപ്പോഴേക്കും ഉറങ്ങിപ്പോയിയെന്നും ബാഹുബലി സംവിധായകന്‍ എസ് എസ് രാജമൗലി. ഒരു തെലുഗ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം തുറന്ന് പറഞ്ഞത്. ചിത്രത്തില്‍ ഇന്‍ററസ്റ്റിംഗ് ആയി ഒന്നും തോന്നിയില്ലെന്ന് അദ്ദേഹം പറയുന്നു

മികച്ച ചിത്രങ്ങളെ പുകഴ്ത്തി സംസാരിക്കാറുള്ള രാജമൗലിയില്‍ നിന്ന് ഇത്തരമൊരു അഭിപ്രായം കേട്ടതിന്‍റെ ഞെട്ടലിലാണ് പാരസൈറ്റ് ചിത്രത്തിന്‍റെ ആരാധകര്‍.

ദക്ഷിണകൊറിയന്‍ ചിത്രം പാരസെെറ്റന് ഓസ്‌കാരിൽ ചരിത്രം സൃഷ്ട്ടിച്ചിരുന്നു നാല് പുരസ്‌കാരങ്ങളാണ് ഇക്കുറി പാരസെെറ്റ് നേടിയിരിക്കുന്നത് ഇതാദ്യമായാണ് ഒരു ഏഷ്യന്‍ ചിത്രം മികച്ച സിനിമയ്ക്കുള്ള ഓസ്കാർ നേടുന്നത്. മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥയ്ക്കാണ് നാലാമത്തെ അവാര്‍ഡ്.

മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രം കൂടിയാണ് പാരസൈറ്റ്. മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥയ്ക്കാണ് നാലാമത്തെ അവാര്‍ഡ്. മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രം കൂടിയാണ് പാരസൈറ്റ്

രാജമൗലിയുടെ അഭിപ്രായം പുറത്ത് വന്നതോടെ സമൂഹമാധ്യമങ്ങളില്‍ ചേരിതിരിഞ്ഞ് പാരസൈറ്റ് ആരാധകരും രാജമൗലി ആരാധകരും പുറത്ത് വന്നിട്ടുണ്ട്.

Parasite

Noora T Noora T :