ചില നായികമാർ സിനിമക്ക് വലിയ ഭാഗ്യമാണ്. കാരണം അവർ തൊടുന്നതൊക്കെ ഹിറ്റ് ചാർട്ടിൽ ഇടം പിടിക്കും. അത്തരത്തിൽ യുവനടിമാരിൽ ഭാഗ്യനായികയായി വിശേഷിപ്പിക്കുന്നത് ഐശ്വര്യ ലക്ഷ്മിയെ ആണ് . 2017 ല്‍ നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നടി ഐശ്വര്യ ലക്ഷ്മി. നിവിന്റെ നായികയായാണ് ഐശ്വര്യ ലക്ഷ്മി എത്തിയത്.ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള മികച്ച ബോക്സോഫീസ് വിജയം സ്വന്തമാക്കിയിരുന്നു.
ആദ്യ രണ്ട് ചിത്രങ്ങളിലൂടെ തന്നെ വെള്ളിത്തിരയില്‍ നിലയുറപ്പിക്കാന്‍ ഐശ്വര്യ ലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നു. മലയാള സിനിമയില്‍ തൊട്ടതെല്ലം പൊന്നക്കുന്ന നിരവധി സൂപ്പര്‍സ്റ്റാറുകളുണ്ട്. അവരുടെ കൂട്ടത്തിലേയ്ക്ക് ഐശ്വര്യ ലക്ഷ്മിയും ഉയരുകയാണ്.
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന നിവിന്‍ പോളി ചിത്രത്തിനെക്കാലും ഐശ്വര്യ ലക്ഷ്മി എന്ന നടി പ്രേക്ഷകര്‍ക്കിടയില്‍ ക്ലിക്കായത് മായാനദിയിലെ അപര്‍ണ്ണ എന്ന അപ്പുവിലൂടെയാണ്. മലയാള സിനിമയില്‍ വ്യത്യസ്ത തരത്തിലുള്ള സ്ത്രീപക്ഷ സിനിമകള്‍ക്കും സ്ത്രീകഥാപാത്രങ്ങള്‍ക്കും ക്ഷാമമൊന്നുമില്ല. എന്നാല്‍ അതുവരെ കണ്ട് വന്ന സ്ത്രീ കഥാപാത്രങ്ങളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു അപ്പുവിന്റെ എന്‍ട്രി. ടൊവിനോയോടൊപ്പം അപ്പു എന്ന കഥാപാത്രത്തെ മനോഹരമായി ഐശ്വര്യ അഭിനയിക്കുകയും ചെയ്തു. സ്ത്രീകളും പുരുഷന്മാരും ഒരുപോല സ്വീകരിച്ച ചിത്രമായിരുന്നു മായാനദി.
മലയാള സിനിമയില്‍ യുത്തിന്റെ പ്രിയപ്പെട്ട നടനാണ് ഫഹദ് ഫാസില്‍. അഭിനയിച്ച എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. ഫഹദ് -ഐശ്വര്യ ലക്ഷ്മി കൂട്ട്കെട്ടില്‍ പിറന്ന വരത്തനും സൂപ്പര്‍ ഹിറ്റായിരുന്നു. അപ്പുവിനെ പോലെ പ്രിയയായും തിളങ്ങാന്‍ ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. മയാനദി 2017 ലെ സൂപ്പര്‍ ഹിറ്റായിരുന്നെങ്കില്‍ വരത്തന് 2018 ല്‍ ഇതേ ചരിത്രം തന്നെ ആവര്‍ത്തിക്കുകയായിരുന്നു.
2019 ല്‍ പുറത്തിറങ്ങിയ ഐശ്വര്യ ലക്ഷ്മി ചിത്രമാണ് വിജയ് സൂപ്പറാണ് പൗര്‍ണ്ണമിയും. ടൊവിനോ തോമസ്, ഫഹദിന് ശേഷം ആസിഫ് അലിയുടെ നായികയായിട്ടാണ് താരം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. അപ്പു , പ്രിയ എന്നിവരില്‍ നിന്നൊക്കെ നേരെ വ്യത്യസ്തമാണ് പൗര്‍ണ്ണമി. ആ കഥാപാത്രത്തിനോട് മികച്ച അങ്ങേറ്റം കൂറ് പുലര്‍ത്താന്‍ ഐശ്വര്യ ലക്ഷ്മിയ്ക്കായിരുന്നു. ചിത്രം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായിരുന്നു.
ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ് അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ്. കാളിദാസ് ജയറാമിന്റെ നായികയായ മെഹ്റുവായിട്ടാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ഫുട്ബോള്‍ പ്രേമികളുടെ കഥാപറയുന്ന ചിത്രത്തില്‍ നാട്ടിന് പുറത്തെ ബോള്‍ഡന്‍ പെണ്കുട്ടിയായിട്ടാണ് ഐഷു എത്തുന്നത്. മാര്‍ച്ച് 22 ന് പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഐശ്വര്യ ഇത്തവണയും തന്റെ കഥാപാത്രത്തിനോട് അങ്ങേയറ്റം കൂറ് പുലര്‍ത്തിയിട്ടുണ്ട്.
aishwarya lakshmi’s success secret