നടി പമേല ബാക്കിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത നടി പമേല ബാക്കിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു പ്രായം. വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മ ഹത്യയെന്നാണ് പ്രഥമിക നി​ഗമനം. നടിയെക്കുറിച്ച് വിവരമില്ലാതായതോടെ കുടുംബാം​ഗങ്ങൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടത്.

എന്നാൽ ആ ത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പാരമെഡിക്ക‌ലുകളെത്തിയാണ് മരണം സ്ഥരീകരിച്ചത്. ഹോളിവുഡ് നടൻ ഡേവിഡ് ഹാസൽ ഹോഫിന്റെ മുൻ ഭാര്യയാണ് പമേല. പമേല ഹാസൽഹോഫിന്റെ വിയോഗത്തിൽ ഞങ്ങളുടെ കുടുംബം വളരെയധികം ദുഃഖിതരാണ്. ഈ വേദന നിറഞ്ഞ സമയത്ത് നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്.

എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ ഞങ്ങൾ കടന്നുപോകുമ്പോൾ സ്വകാര്യതയ്‌ക്കായി അഭ്യർത്ഥിക്കുന്നു എന്ന് ഡേവിഡ് പ്രസ്താവനയിലൂടെ പറഞ്ഞു. ബേവാച്ച്, നൈറ്റ് റൈഡർ, ദി ഫാൾ ​ഗായ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് നടി ജയശ്രദ്ധ നേടുന്നത്. പമേലയ്‌ക്കും ഡേവിഡിനും ടെയ്‌ലർ, ഹെയ്‌ലി എന്നീ രണ്ട് പെൺമക്കളുണ്ട്.

Vijayasree Vijayasree :