കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി

ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ് മലയാളികൾ സ്വീകരിച്ചത്. വിവാഹത്തോടെ മഞ്ജു വാര്യർ സിനിമയോടും അഭിനയത്തോടും വിടപറഞ്ഞ് കുടുംബജീവിതത്തിലേക്ക് ഒതുങ്ങി. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രത്തിൽ ദിലീപും മഞ്ജുവും നായികാ-നായകന്മാരായി അഭിനയിച്ചിരുന്നു.

ഈ ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. മലയാള സിനിമാ ലോകത്തെ തന്നെയും ഞെട്ടിച്ച പ്രണയമായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിലുളളത്. നാല് വർഷത്തോളം പ്രണയിച്ച ശേഷം, 1998 ഒക്ടോബർ 20ന് ആണ് ദിലീപും മഞ്ജുവും വിവാഹം കഴിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവരും പതിന്നാല് വർഷങ്ങൾക്ക് ശേഷമാണ് വേർപിരിഞ്ഞത്. മഞ്ജുവുമായുള്ള വിവാഹമോചന ശേഷം ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, കാവ്യ മാധവൻ അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തിയേക്കുമെന്ന അവകാശ വാദവുമായി ഫിലിം ജേർണലിസ്റ്റ് പല്ലിശേരി രംഗത്ത് വന്നിരുന്നു. കാവ്യയുടെ അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു ഇതെന്നും ഈയിടെ മരിച്ച ഇദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ച് കൊടുക്കാൻ കാവ്യ തീരുമാനിച്ചെന്നു ദിലീപും ഇതിന് സമ്മതം നൽകിയെന്നുമാണ് പല്ലിശ്ശേരി പറഞ്ഞിരുന്നത്.

ഇപ്പോഴിതാ മറ്റൊരു വാദവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇദ്ദേഹം. കാവ്യ, ദിലീപ്, മഞ്ജു വാര്യർ എന്നിവരെ വെച്ച് സിനിമ ചെയ്യാൻ ഫിലിം മേക്കേർസ് ശ്രമിക്കുന്നുണ്ടെന്നാണ് പല്ലിശ്ശേരി പറയുന്നത്. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നെന്ന് പല്ലിശ്ശേരി വാദിക്കുന്നു. ഒരുവിധം മഞ്ഞുരുകൽ എന്തായാലും നടന്നിരിക്കുന്നു. എന്തുകൊണ്ട് മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ കാസ്റ്റ് ചെയ്ത് ഒരു സിനിമ നിർമ്മിച്ച് കൂട എന്ന ചർച്ച നടന്ന് കൊണ്ടിരിക്കുന്നുണ്ട്.

ഞാനുമായി ബന്ധപ്പെട്ട ചിലരൊക്കെ ഇങ്ങനെ സംസാരിച്ചു. അത് നടക്കാൻ സാധ്യത കുറവാണ്, ഒരുപക്ഷെ ദിലീപും കാവ്യയും സമ്മതിക്കും, മഞ്ജു സമ്മതിക്കുമോ എന്ന കാര്യത്തിൽ മഞ്ജു തീരുമാനമെടുക്കേണ്ടതെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ പറഞ്ഞത് അതൊക്കെ സമ്മതിപ്പിക്കാം, അവരുടെ മുന്ന് പേരുടെയും കോമൺ സുഹൃത്തുക്കൾ നമ്മൾക്കുണ്ട്. മാത്രമല്ല അവർ തമ്മിൽ തുടക്കത്തിലുണ്ടായിരുന്ന വെെരാഗ്യം ഇപ്പോഴില്ല. മഞ്ഞുരുകി തുടങ്ങി. ഡോക്ടർ മീനാക്ഷിയുടെ കല്യാണം നടക്കാനായി. അത് ആലോചിച്ച് കൊണ്ടിരിക്കുകയാണ്. എന്തായാലും അവർ യോജിച്ച് കൊണ്ടിരിക്കുകയാണ് എന്നാണ്.

അങ്ങനെ അവർ മൂന്ന് പേരെയും വെച്ച് ഒരു സിനിമ പ്ലാൻ ചെയ്ത് കഴിഞ്ഞു. അത് നടക്കാൻ സാധ്യത കുറവാണ്, ഒരു കാരണവശാലും മഞ്ജു വാര്യർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഞാൻ പറഞ്ഞു. ഞാനും പരിചയമുള്ള ഒന്ന് രണ്ട് പ്രൊഡ്യൂസർമാരും തമ്മിൽ ബെറ്റ് വെച്ചു. ദിലീപും കാവ്യയും ഒരുമിച്ചുള്ള സിനിമ വന്നാൽ പോലും ഇവർ മൂന്ന് പേരും ഒരുമിച്ചുള്ള സിനിമ വരാനുള്ള കുറവാണെന്ന് താന് ഇപ്പോഴും പറയുന്നെന്നും പല്ലിശേരി പറഞ്ഞു.

മരിച്ച് പോയ അച്ഛന്റെ ആഗ്രഹ പ്രകാരം കാവ്യ മാധവൻ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നെന്ന അവകാശവാദവുമായി ആണ് പല്ലിശ്ശേരി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വന്നിരുന്നത്. ദിലീപിന് കാവ്യ മാധവന്റെ അച്ഛനെ നല്ല ബഹുമാനമാണ്, ഇഷ്ടമാണ്. കാവ്യയോടും ഇഷ്ടമാണ്. എത്ര ഇഷ്ടമുണ്ടായാലും ദിലീപിന് ചില നിലപാടുകളുണ്ട്. തന്റെ ഭാര്യ അതേ രംഗത്ത് വരാൻ പാടില്ലെന്ന അലിഖിത നിർദ്ദേശം. ചോദിക്കുമ്പോൾ ഞാനങ്ങനെ പറഞ്ഞിട്ടില്ലെന്ന ദിലീപ് പറഞ്ഞേക്കാം. മഞ്ജു വാര്യരുടെ കാര്യത്തിലും അങ്ങനെയാണ്. മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹം കഴിഞ്ഞ ശേഷം മഞ്ജു അഭിനയം നിർത്തി. അതിന്റെ പേരിൽ പലരും കുറ്റപ്പെടുത്തി. ദിലീപിന്റെ ഭാര്യ അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവർ രണ്ട് പേരുമാണ്. ഞാൻ എന്റെ ഇഷ്ടത്തിനാണ് അഭിനയം നിർത്തിയത്, അത് കുടുംബ ജീവിതത്തിന് വേണ്ടിയാണെന്ന് മഞ്ജു വാര്യർ തന്നെ പറഞ്ഞിട്ടുണ്ട്.

ഒരു ഘട്ടത്തിൽ അവർ പിരിഞ്ഞു. ഒരു തിരിച്ച് വരവ് സാമ്പത്തികമായും പ്രശസ്തി കൊണ്ടും മഞ്ജു വാര്യർ ആഗ്രഹിച്ചു. ഹൗ ഓൾഡ് ആർ യു ക്ലിക്കായി. സ്ത്രീ ജനങ്ങൾ മഞ്ജുവിന്റെ പക്ഷത്തായി. കാവ്യ ദിലീപുമായുള്ള വിവാഹ ശേഷം അഭിനയം നിർത്തി. ദിലീപ് പറഞ്ഞിട്ടായിരിക്കും. കാവ്യക്ക് അച്ഛനുമായി വല്ലാത്ത അറ്റാച്ച്മെന്റാണ്. മകളുടെ കരിയറിന് വേണ്ടി ഒരുപാട് ത്യാഗം ചെയ്തിട്ടുണ്ട്. മകൾ അഭിനയം നിർത്തുന്നതിനോട് പിതാവ് യോജിച്ചിരുന്നില്ല. വീണ്ടും മകൾ അഭിനയിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു.

ദിലീപിനോട് ഇക്കാര്യം പറഞ്ഞപ്പോൾ ദിലീപ് ചിരിച്ചു. ദിലീപിന് പൂർണ തൃപ്തിയില്ലെന്ന് ആംഗ്യങ്ങളിൽ നിന്ന് അദ്ദേഹം മനസിലാക്കി. മകളുമായി ഈ ആഗ്രഹം അദ്ദേഹം പങ്കുവെച്ചു. പക്ഷെ ഇതിനിടെ ജീവിതത്തിൽ പല സംഭവങ്ങളുമുണ്ടായി. അച്ഛൻ മരിച്ച ശേഷം അദ്ദേഹത്തിന് ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. പക്ഷെ അതിൽ ആരെയും കുറ്റപ്പെടുത്താൻ കാവ്യ നിന്നില്ല. മരണവീട്ടിൽ ഞാൻ പോയിരുന്നു. അവിടെ വെച്ചുണ്ടായ സംസാരങ്ങളിൽ നിന്നാണ് ഇതറിഞ്ഞത്. ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ്. ആ ആഗ്രഹം നടത്തിക്കൊടുക്കാൻ ദിലീപ് ആലോചിക്കുന്നുണ്ട്. മുന്നിൽ പല കാര്യങ്ങളുമുണ്ട്. മഞ്ജു വാര്യർ വന്ന് രക്ഷപ്പെട്ട് പോയി.അഭിനയിക്കാൻ വേണ്ടിയാണോ എന്നറിയില്ല കാവ്യ ഇപ്പോൾ സ്ലിം ആയിട്ടുണ്ടെന്നും പല്ലിശ്ശേരി പറയുന്നു.

നേരത്തെയും ഇതേ കുറിച്ച് പല്ലിശ്ശേരം സംസാരിച്ചിരുന്നു. മാധവേട്ടന് ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു. കാവ്യയെക്കുറിച്ചാണത്. ആഗ്രഹവും ആശങ്കയുമുണ്ടായിരുന്നു. കാവ്യ നല്ല സമയത്ത് പാട്ട് നിർത്തുന്നത് പോലെ അഭിനയം നിർത്തിയതിൽ ഒരു വേദന അദ്ദേഹത്തിനുണ്ട്. കാരണം കാവ്യ കുറേക്കാലം കൂടി അഭിനയിക്കേണ്ടതായിരുന്നു. അധികം സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും ഒരൊറ്റ സിനിമയിൽ അഭിനയിച്ച് ഒരു തിരിച്ച് വരവ് വേണ്ടിയിരുന്നെന്ന ആഗ്രഹം മാധവേട്ടനെപ്പോഴും മനസിൽ സൂക്ഷിച്ചിരുന്നു.

ഇപ്പോഴാണെങ്കിൽ കാവ്യയ്ക്ക് തടി കുറച്ച് സിനിമാ നടിക്ക് വേണ്ട ഭംഗിയുണ്ട്. ഈ ആഗ്രഹം പലപ്പോഴും പറയുമെങ്കിലും ആരും അതിന് ചെവി കൊടുത്തില്ല. അതേസമയം കാവ്യക്കും അഭിനയിച്ചാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. പച്ചക്കൊടി കാണിക്കേണ്ടത് ദിലീപാണ്. മഞ്ജുവിനെ കല്യാണം കഴിച്ചപ്പോഴും ദിലീപ് അഭിനയം വേണ്ടെന്ന് പറഞ്ഞതാണ്. കാവ്യയെ കല്യാണം കഴിച്ചപ്പോഴും അങ്ങനെ തന്നെയായിരുന്നു. ദിലീപിന് ദിലീപിന്റേതായ കാരണങ്ങളുണ്ടായിരിക്കാം.

രണ്ട് കുട്ടികളുണ്ട്. പക്ഷെ ഒരൊറ്റ സിനിമയിൽ എന്റെ മകൾ അഭിനയിച്ച് അതിൽ അസാധാരണ അഭിനയം കാഴ്ച വെച്ച് എന്റെ മകൾ അഭിനയം നിർത്തട്ടെ എന്നാണ് മാധവേട്ടൻ പറഞ്ഞത്. നമ്മളല്ല തീരുമാനിക്കേണ്ടത്. പക്ഷെ കാവ്യയുടെ മനസിൽ താൻ അഭിനയിക്കാൻ പോകുന്ന കഥാപാത്രം വരെ ഉണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്. പക്ഷെ ദിലീപ് ഓക്കെ പറയണം. ദിലീപാണ് മാധവേട്ടന്റെ മരണ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി എല്ലാ കാര്യത്തിനും ഓടി നടക്കുന്നത്. മകൻ, മരുമകൻ എന്ന നിലയ്ക്കെല്ലാം. മാധവേട്ടനെ സ്നേഹിക്കുന്ന ദിലീപിന് മാധവേ‌ട്ടന്റെ ആഗ്രഹം സാധിച്ച് കൊടുക്കേണ്ടി വരില്ലേയെന്ന് പല്ലിശ്ശേരി ചോദിച്ചിരുന്നു.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ്, ദിലീപും കാവ്യാ മാധവും വേർപിരിയുന്നുവെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. എന്നാൽ ഇതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും പല്ലിശ്ശേരി തന്റെ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. വെറുതേ പറയുന്നതോ സൗന്ദര്യപിണക്കം കൊണ്ടാ അല്ല, അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ജ്യോത്സ്യന്മാരിൽ നിന്നുമെല്ലാം അറിഞ്ഞ കാര്യങ്ങളിൽ നിന്നുമാണ് വേർപിരിയാൻ തീരുമാനിച്ചത്. ഇരുവർക്കും ദോഷങ്ങളുള്ളതു കൊണ്ട് വേർപിരിയുമ്പോൾ സാമ്പത്തികമായിട്ടും ശാരീരികമായിട്ടും എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അതെല്ലാം തന്നെ പോയിക്കിട്ടും. ഭാവിയിൽ അവർക്ക് അത് ഗുണമാകും ചെയ്യുന്നതെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങൾ പറയുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്.

കഴിഞ്ഞ വർഷം ഒരു പ്രമുഖ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ നൽകിയ വാർത്തകൾ ഒന്നും ഭാവനാ സൃഷ്ടികളല്ല എന്ന് പല്ലിശ്ശേരി വെളിപ്പെടുത്തി. ദിലീപിനെ കുറിച്ച് പല വാർത്തകളും ചോർത്തി തനിക്ക് തന്നിരുന്നത്, നടന് ഒപ്പം ഏറ്റവും വിശ്വസ്തരായി നിന്നിരുന്ന ചിലർ ആണെന്ന് സീനിയർ പത്രപ്രവർത്തകൻ ഊന്നി പറഞ്ഞു. “ഇന്നത്തെ പല വമ്പന്മാരും എനിക്ക് വാർത്തകൾ തന്നിട്ടുണ്ട്. സത്യസന്ധമായ വാർത്തകൾ തന്നെയാണ് അതെല്ലാം,” എന്നും പല്ലിശ്ശേരി പറഞ്ഞു.

ദിലീപിന് എതിരെ വാർത്തകൾ വന്നില്ലേ… ദിലീപിന്റെ കേസ് വന്നപ്പോൾ നിങ്ങളുടെ ചാനലുകളിൽ ഒക്കെ വന്നിട്ടുള്ളതാണ് അതെല്ലാം. എനിക്കെതിരെ ആരും ഇത് വരെ കേസ് കൊടുത്തിട്ടില്ലല്ലോ? ആ വാർത്ത തന്നത് ദിലീപിന്റെ കൂടെയുള്ളവർ തന്നെയാണെന്ന് ആലോചിക്കണം. പക്ഷെ ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ല. എന്റെ ജീവിതം വേണമെങ്കിൽ എടുത്തോട്ടെ, പക്ഷെ എന്നെ വിശ്വസിച്ചവരെ ഒറ്റു കൊടുക്കില്ലെന്നും പല്ലിശ്ശേരി പറഞ്ഞു. മാത്രമല്ല, ഇത്തരം വിവാദങ്ങളിൽ ഉൾപ്പെട്ട താരങ്ങളുടെ പേരുകൾ, അത് സത്യമാണെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയാറുള്ളൂ എന്നാണ് പല്ലിശ്ശേരി അവകാശപ്പെട്ടിരുന്നത്. ഇതോടെ ആരാണ് ദിലീപിന് ഒപ്പം നിന്നുകൊണ്ട് നടന് എതിരെ പ്രവർത്തിച്ചവർ എന്നറിയാനുള്ള ആകാംക്ഷയിലാണ് ദിലീപ് ആരാധകർ.

അതേസമയം, രഹസ്യമായി മഞ്ജുവും മകൾ മീനാക്ഷിയും കണ്ട് മുട്ടിയെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. ചെന്നൈയിൽ വെച്ച് മഞ്ജുവും മകൾ മീനാക്ഷിയും കണ്ടുമുട്ടിയെന്നാണ് പല്ലിശ്ശേരി മുമ്പ് പറഞ്ഞിരുന്നത്. ചെന്നൈയിൽ തന്റെ തമിഴ് സിനിമയുടെ ഷൂട്ടിംഗിനായി മഞ്ജു അവിടെയെത്തിയപ്പോൾ മകൾ മീനാക്ഷി അവിടെയുണ്ടെന്ന് അറിയുകയും മകളെ കാണാനുള്ള ആഗ്രഹം ഉണ്ടാകുകയും ചെയ്തു. മകൾക്കും അമ്മയെ കാണാൻ ആഗ്രഹമുണ്ടായി.

അങ്ങനെ മകളെ കാണമെന്ന് മീഡിയേറ്ററോട് അറിയിച്ചത് പ്രകാരം, മീഡിയേറ്റർ ദിലീപിനെ വിളിക്കുകയും മഞ്ജുവിപ്പോൾ ചെന്നൈയിലുണ്ടെന്നും മകളെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയോട് സംസാരിച്ചപ്പോൾ അച്ഛന് വിഷമമാകുമോ എന്നുള്ളത് കൊണ്ട് മറുപടിയൊന്നും പറഞ്ഞില്ല എന്നും നേരിട്ട് ദിലീപിനോട് ചോദിക്കുകയായിരുന്നു. അവൾക്ക് എപ്പോൾ വേണമെങ്കിലും അവളുടെ അമ്മയെ കാണാം. അവളുടെ അമ്മയ്ക്കും അവളെ എപ്പോൾ വേണമെങ്കിലും കാണാം. അതിന് തടസം നിൽക്കാൻ ഞാൻ ആരുമല്ല എന്ന് ദിലീപും പറഞ്ഞതോടെ അമ്മയും മകളും കണ്ടു മുട്ടിയെന്നാണ് പല്ലശ്ശേരി പറഞ്ഞിരുന്നത്.

Vijayasree Vijayasree :