ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ലL പല്ലിശ്ശേരി

മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയിൽ ഇല്ല. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

2017ൽ നടന്ന നടിയെ ആക്രമിച്ച കേസിന് പിന്നാലെയാണ് ദിലീപിന്റെ കരിയർ തന്നെ അവതാളത്തിലായത്. 2017 ജൂലൈയിൽ ദിലീപ് അറസ്റ്റിലായതോടെ, നടനെ കുറിച്ച് പല തരത്തിലുള്ള വാർത്തകൾ പുറത്തു വന്നു തുടങ്ങിയിരുന്നു. ഇതിന് തുടക്കമായത് 2016ൽ ഗോസിപ്പ് കോളങ്ങളിൽ തന്നോടൊപ്പം നിറഞ്ഞു നിന്നിരുന്ന നടി കാവ്യ മാധവനെ താരം വിവാഹം ചെയ്തതോടെയാണ്. എങ്കിലും, അറസ്റ്റിന് ശേഷം, ഇത്തരം വാർത്തകളുടെയും, മാധ്യമ വിചാരണയുടെയും ആക്കം വളരെയധികം കൂടിയിരുന്നു.

ആ കാലത്ത് ദിലീപിനെതിരെ ഏറ്റവും വലിയ വാർത്തകളും അറിയാക്കഥകളുമെല്ലാം പുറത്ത് വന്നിരുന്നത് പല്ലിശ്ശേരി എന്ന ഫിലിം ജേർണലിസ്റ്റിൽ നിന്നുമായിരുന്നു. നടനും കാവ്യ മാധവനും തമ്മിലുള്ള വർഷങ്ങൾ നീണ്ട പ്രണയബന്ധത്തെ കുറിച്ചും, മഞ്ജു വാര്യർക്കും ദിലീപിനും ഇടയിൽ സംഭവിച്ച പ്രശനങ്ങളെ കുറിച്ചും, ആക്രമിക്കപ്പെട്ട നടിയോട് താരത്തിന് ഉണ്ടായിരുന്ന കടുത്ത പകയെക്കുറിച്ചും ഒക്കെ ധാരാളം വാർത്തകൾ ഇദ്ദേഹം പലപ്പോഴായി പുറത്ത് വിട്ടിരുന്നു. എന്നാൽ ഇതിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ചത്, ദിലീപ് മഞ്ജുവിന് മുൻപ് തന്റെ ഒരു ബന്ധുവിനെ വിവാഹം ചെയ്തിരുന്നു എന്നും, കാവ്യ മാധവൻ നടന്റെ മൂന്നാം ഭാര്യയായാണ് എന്നും ഉള്ള വെളിപ്പെടുത്തലുകൾ ആയിരുന്നു. ഇത് സത്യമാണെന്ന് പിന്നീട് നടന്ന പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

എന്നാൽ, കഴിഞ്ഞ വർഷം ഒരു പ്രമുഖ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ നൽകിയ വാർത്തകൾ ഒന്നും ഭാവനാ സൃഷ്ടികളല്ല എന്ന് പല്ലിശ്ശേരി വെളിപ്പെടുത്തി. ദിലീപിനെ കുറിച്ച് പല വാർത്തകളും ചോർത്തി തനിക്ക് തന്നിരുന്നത്, നടന് ഒപ്പം ഏറ്റവും വിശ്വസ്തരായി നിന്നിരുന്ന ചിലർ ആണെന്ന് സീനിയർ പത്രപ്രവർത്തകൻ ഊന്നി പറഞ്ഞു. “ഇന്നത്തെ പല വമ്പന്മാരും എനിക്ക് വാർത്തകൾ തന്നിട്ടുണ്ട്. സത്യസന്ധമായ വാർത്തകൾ തന്നെയാണ് അതെല്ലാം,” എന്നും പല്ലിശ്ശേരി പറഞ്ഞു.

ദിലീപിന് എതിരെ വാർത്തകൾ വന്നില്ലേ… ദിലീപിന്റെ കേസ് വന്നപ്പോൾ നിങ്ങളുടെ ചാനലുകളിൽ ഒക്കെ വന്നിട്ടുള്ളതാണ് അതെല്ലാം. എനിക്കെതിരെ ആരും ഇത് വരെ കേസ് കൊടുത്തിട്ടില്ലല്ലോ? ആ വാർത്ത തന്നത് ദിലീപിന്റെ കൂടെയുള്ളവർ തന്നെയാണെന്ന് ആലോചിക്കണം. പക്ഷെ ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ല. എന്റെ ജീവിതം വേണമെങ്കിൽ എടുത്തോട്ടെ, പക്ഷെ എന്നെ വിശ്വസിച്ചവരെ ഒറ്റു കൊടുക്കില്ലെന്നും പല്ലിശ്ശേരി പറഞ്ഞു. മാത്രമല്ല, ഇത്തരം വിവാദങ്ങളിൽ ഉൾപ്പെട്ട താരങ്ങളുടെ പേരുകൾ, അത് സത്യമാണെന്നു ഉറപ്പുണ്ടെങ്കിൽ മാത്രമേ പറയാറുള്ളൂ എന്നാണ് പല്ലിശ്ശേരി അവകാശപ്പെട്ടിരുന്നത്. ഇതോടെ ആരാണ് ദിലീപിന് ഒപ്പം നിന്നുകൊണ്ട് നടന് എതിരെ പ്രവർത്തിച്ചവർ എന്നറിയാനുള്ള ആകാംക്ഷയിലാണ് ദിലീപ് ആരാധകർ.

അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ്, ദിലീപും കാവ്യാ മാധവും വേർപിരിയുന്നുവെന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. എന്നാൽ ഇതിൽ എത്രത്തോളം സത്യം ഉണ്ടെന്ന് തനിക്ക് അറിയില്ലെന്നും പല്ലിശ്ശേരി തന്റെ വീഡിയോയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. വെറുതേ പറയുന്നതോ സൗന്ദര്യപിണക്കം കൊണ്ടാ അല്ല, അവരുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ജ്യോത്സ്യന്മാരിൽ നിന്നുമെല്ലാം അറിഞ്ഞ കാര്യങ്ങളിൽ നിന്നുമാണ് വേർപിരിയാൻ തീരുമാനിച്ചത്. ഇരുവർക്കും ദോഷങ്ങളുള്ളതു കൊണ്ട് വേർപിരിയുമ്പോൾ സാമ്പത്തികമായിട്ടും ശാരീരികമായിട്ടും എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അതെല്ലാം തന്നെ പോയിക്കിട്ടും. ഭാവിയിൽ അവർക്ക് അത് ഗുണമാകും ചെയ്യുന്നതെന്നുമാണ് ദിലീപുമായി അടുത്ത വൃത്തങ്ങൾ പറയുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്.

ഈ പുഴയും കടന്ന്, സല്ലാപം എന്നീ ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചതോടെയാണ് ദിലീപും മഞ്ജു വാര്യരും അടുപ്പത്തിലാകുന്നത്. അധികം താമസിയാതെ ഇരുവരുടെയും പ്രണയം പൂവിട്ടു. മഞ്ജു അക്കാലത്ത് സൂപ്പർതാര പദവിയിലേയ്ക്ക് എത്തിയിരുന്നു. ദിലീപിന് ഇപ്പോൾ ഉള്ള പോലെ താരപദവിയുണ്ടായിരുന്നില്ല. ദിലീപിനെ വിവാഹം കഴിക്കാൻ താൻ ആഗ്രഹിക്കുന്ന വിവരം മഞ്ജു വീട്ടിൽ പറഞ്ഞു. ദിലീപുമായുള്ള ബന്ധത്തെ മഞ്ജുവിന്റെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.

ദിലീപ് എന്ന നടന്റെ വളർച്ച തുടങ്ങുന്നത് മഞ്ജു വാര്യർ ജീവിതത്തിലേയ്ക്ക് എത്തിയതു മുതലായിരുന്നു. മകൾ മീനാക്ഷി ജനിച്ചതിനു ശേഷവും ദിലീപിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. അക്കാലങ്ങളിൽ ദിലീപിന് ഇരട്ടവിജയമായിരുന്നുവെന്നും മഞ്ജുവാര്യരും മീനാക്ഷിയുമാണ് ദിലീപിന് സൗഭാഗ്യങ്ങൾ കൊണ്ടു വന്നതെന്നുമാണ് ദിലീപുമായി അടുത്ത് നിൽക്കുന്നവർ പറയുന്നത്. മഞ്ജുവും ദിലീപും തമ്മിൽ സൗന്ദര്യ പിണക്കങ്ങളും ചില അസ്വാരസ്യങ്ങളും എല്ലാം ഉണ്ടായിരിക്കാം. അവയെല്ലാം തന്നെ തികച്ചും അവരുടെ സ്വകാര്യ കാര്യങ്ങളാണ്. അതൊന്നും ആകും ചികഞ്ഞ് നോക്കിയിരുന്നില്ല.

എന്നാൽ ചില ഘട്ടം എത്തിയപ്പോൾ എല്ലാം പുറത്താകുകയായിരുന്നു. എവിടെയാണ് ദിലീപിന് പിഴച്ചത്? നടി പീഡിപ്പിക്കപ്പെട്ട ആ ദിവസം മുതലാണ് ശരിക്കും ദിലീപിന്റെ തകർച്ച തുടങ്ങിയതെന്ന് പലരും പറയുന്നു. എന്നാൽ അവിടം മുതൽ അല്ല, അതിനു മുമ്പേ തന്നെ ദിലീപിന്റെ തകർച്ച തുടങ്ങിയെന്നാണ് താൻ പറയുന്നത്. ദിലീപിന്റെ ഭാഗ്യനക്ഷത്രമായിരുന്ന മഞ്ജു വാര്യർ ദിലീപിന്റെ ജിവീതത്തിൽ നിന്നും ഇറങ്ങി പോയതോടെയാണ് ദിലീപിന്റെ തകർച്ച ആരംഭിച്ചതെന്നാണ് ഞങ്ങളെ പോലുള്ളവർ പറയുന്നത്. അതൊരു വിജയത്തിന്റെ തുടക്കമായിരുന്നില്ല.

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള സിനിമയിലെ സർവ ശക്തനായി ആയിരുന്നു ദിലീപിന്റെ വളർച്ച. ആ വളർച്ചയ്ക്കിടെയാണ് നടി ആക്രമിക്കപ്പെട്ട കേസ് ഉണ്ടായത്. മഞ്ജു പോയ ശേഷം ദിലീപിന്റെ ജീവിതത്തിലേയ്ക്ക് എത്തിയതാകട്ടെ കാവ്യയും. അവിടെയാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്. കോടികൾ വാരിയെറിഞ്ഞിട്ട് പോലും മനസമാധാനമില്ല. ജയിക്കുമെന്ന് വിചാരിച്ചിരുന്ന കേസിൽ ടേണിംഗ് പോയിന്റ് വന്നിരിക്കുന്നു, കുരുക്കിലേയ്ക്ക് പോകുന്നു, ധനനഷ്ടം, മാനനഷ്ടം എന്നിവയെല്ലാം മാത്രമാണ് സംഭവിക്കുന്നത്.

കാവ്യയുടെ വീട്ടുകാരും എടുത്തു ചാടി വിവാഹബന്ധം വേർപ്പെടുത്തേണ്ട എന്ന് പറയുന്നു. എന്നാൽ മനസ് കൊണ്ട് വേർപിരിയുകയല്ല, ഈ സാഹചര്യത്തിൽ ഒരു വേർപിരിയൽ ആവശ്യമാണ്. ഒന്നാമത് ഈ കേസുമായി ബന്ധപ്പെട്ട് ജയിലിൽ പോകുകയാണെങ്കിൽ ചില പ്രശ്‌നങ്ങളുണ്ടായിരിക്കാം. അപ്പോൾ കാവ്യയുടെ പേരിൽ എഴുതി വെച്ചു എന്ന് പറയപ്പെടുന്ന ചില സ്വത്തുക്കൾ, നിക്ഷേപങ്ങളെല്ലാം വേർപിരിയുമ്പോൾ കാവ്യയുടേത് മാത്രമായി തീരും. അങ്ങനെ തൽക്കാലം വേർപിരിഞ്ഞുകൊണ്ട് പിന്നീടൊരിക്കൽ കൂടിച്ചേരാം എന്നാണ് അവർ തമ്മിലുള്ള ധാരണ. അത് സന്തോഷത്തോടെ പിരിയുന്നതല്ല.

അങ്ങനെയെല്ലാം വെച്ച് നോക്കുമ്പോൾ ഒരു ഭാഗ്യം കൊണ്ടു വന്ന മഞ്ജു വാര്യർ പോയിട്ടും മീനാക്ഷി ഇപ്പോഴും ദിലീപിന്റെ കൂടെ നിൽക്കുന്നതു കൊണ്ടു മാത്രമാണ് ദിലീപിന് വമ്പൻ തകർച്ചകൾ സംഭവിക്കാത്തതെന്നാണ് ചില ജ്യോത്സ്യന്മാർ പറയുന്നതെന്നാണ് പല്ലിശ്ശേരി പറയുന്നത്. തത്ക്കാലം നമുക്ക് വേർപിരിയാം എന്ന് തന്നെ ദിലീപും കാവ്യയും തീരുമാനിക്കും എന്നാണ് ചില അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇത് ശരിയാണോ തെറ്റാണോ എന്ന് താൻ പറയില്ല. ഒരു ബന്ധവും വേർപിരിയരുത് തകരരുത് എന്ന പക്ഷക്കാരനാണ് താൻ എന്നു പറഞ്ഞു കൊണ്ടാണ് പല്ലിശ്ശേരി അദ്ദേഹത്തിന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

അതേസമയം, ദിലീപ് ഇപ്പോൾ മലയാള സിനിയിൽ സജീവമായിരിക്കുകയാണ്. പലരും ദിലീപിന്റെ പണം ഉപയോഗിച്ച് നിർമാതാക്കളായിരിക്കുന്നു. ബിനാമികൾ ഉണ്ടോയെന്ന് ചോദിച്ചാൽ അറിയില്ല. എന്നാൽ പലയിടത്തും ദിലീപിന്റെ പണത്തിന്റെ പേരിൽ സിനിമ ഷൂട്ടിംഗ് നടക്കുന്നുണ്ടെന്നാണ് തനിക്ക് ലഭിച്ചിരിക്കുന്ന വിവരമെന്നാണ് പല്ലിശ്ശേരി പറയുന്നത്. ദിലീപ് കേസിന് പിന്നാലെയാണെങ്കിലും ദിലീപിന്റെ മാർക്കറ്റ് വാല്യുവിന് ഇതുവരെയും കോട്ടം സംഭവിച്ചിട്ടില്ല.

അങ്ങനെ കുറച്ച് പേർ സിനിമയ്ക്കായി ദിലീപിനെ സമീപിക്കുകയും മഞ്ജുവാര്യരെ കുറിച്ച് കുറച്ച് കാര്യങ്ങൾ പറയുകയും ചെയ്തു. മഞ്ജുവിനെ കുറിച്ച് നെഗറ്റീവ് ആയി ആണ് അവർ പറഞ്ഞത്. എല്ലാ കാര്യങ്ങളും ദിലീപ് കേട്ടിരുന്നു. ഒടുക്കം ദിലീപ് ചോദിച്ചു ഇതെല്ലാം നിങ്ങളോട് പറഞ്ഞത് ആരാണെന്ന്. അപ്പോൾ അവർ ആരാണ് പറഞ്ഞതെന്നുള്ള കാര്യം പറഞ്ഞു. പക്ഷേ ദിലീപ് പറഞ്ഞത് തനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ്. എന്നിട്ട് ഇതെല്ലാം എല്ലായിടത്തും പരസ്യമാക്കാൻ തങ്ങൾ എല്ലാ സജ്ജമാക്കി കഴിഞ്ഞുവെന്ന് പറഞ്ഞതും ദിലീപ് ചാടിയെഴുന്നേറ്റ് അയാളുടെ കുത്തിന് പിടിച്ച് അടി കൊടുത്തു. നീ എന്താ വിചാരിച്ചത് മഞ്ജുവിനെ കുറിച്ച് ഇങ്ങനെയെല്ലാം പറഞ്ഞാൽ ഞാൻ ഡേറ്റ് തരുമെന്ന് കരുതിയോ എന്ന് ചോദിച്ച് കുറിക്ക് കൊള്ളുന്ന മറുപടി കൊടുത്താണ് ദിലീപ് പറഞ്ഞ് വിട്ടത്.

എന്റെ ഭാഗത്തും തെറ്റുകളുണ്ട്. എന്നെ പല ക്രിമിനൽ കേസുകളിലും പെടുത്തിയവരുണ്ട്. അതെല്ലാം കോടതി തീരുമാനിക്കേണ്ട കാര്യമാണ്. ഞാൻ അങ്ങോട്ടേയ്ക്കല്ല പോകുന്നത്. ഞാനും എന്റെ മകളുടെ അമ്മയും കുറേ കാലം ഒരുമിച്ച് ജീവിച്ചവരാണ്. ഇപ്പോൾ ഞങ്ങൾ രണ്ട് പേരും പിരിഞ്ഞു. രണ്ട് സ്ഥലത്താണ് ജീവിക്കുന്നത്. ഞങ്ങൾ ഇതുവരെയും പരസ്പരം കുറ്റപ്പെടുത്തിയിട്ടില്ല.

ഇങ്ങനെയൊരു വാർത്തയാണ് തനിക്ക് ലഭിച്ചത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. സത്യത്തിൽ ദിലീപ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇതെല്ലാം ദിലീപിന്റെ അഭിനയമാണോ എന്ന് അറിയില്ല. ദിലീപിന്റെ മനസിൽ കള്ളത്തരം ഉണ്ടായാലും ഇല്ലെങ്കിലും തനിക്കെതിരെ കോടതിയിൽ പോയ മുൻ ഭാര്യയെ കുറിച്ച് ഒരാൾ മോശമായി പറഞ്ഞപ്പോൾ ദിലീപ് ഉടനടി പ്രതികരിച്ചത് അയാൾ നല്ലൊരു മനസിനുടമ ആയതിനാൽ ആണ് എന്നും പല്ലിശ്ശേരി പറയുന്നു.

Vijayasree Vijayasree :