‘ഈ ആഘോഷങ്ങളുടെ ആയുസേ ഇരുവരുടെയും ബന്ധത്തിനും ഉണ്ടാകൂ’; ആനന്ദ് അംബാനി-രാധിക മെർച്ചന്റ് വിവാഹത്തെ പരിഹസിച്ച് പാകിസ്ഥാൻ നടൻ; ഇത്രയും അസൂയ പാടില്ലെന്ന് ഇന്ത്യാക്കാർ

മാസങ്ങൾ നീണ്ടു നിന്ന, ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷങ്ങളോടെയായിരുന്നു ഇക്കഴിഞ്ഞ ജൂൺ 12 ന് ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടന്നത്. ഇപ്പോഴും വിവാഹശേഷമുള്ള പാർട്ടികൾ അവസാനിച്ചിട്ടെല്ലെന്നാണ് ചില റിപ്പോർട്ടുകൾ. ഇതിന്റെ ചിത്രങ്ങളെല്ലാം തന്നെ ഇപ്പോഴും സോഷ്യൽ മീ‍ഡിയയിലെല്ലാം വൈറലാണ്.

ആഡംബര വിവാഹങ്ങളെയെല്ലാം മറികടക്കുന്നതായിരുന്നു മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻററിൽ നടന്ന കല്യാണം. ലോകത്തിന്റെ നാനാഭാ​ഗങ്ങളിൽ നിന്നുള്ള പ്രമുഖ വ്യക്തികളാണ് ചടങ്ങിന് പങ്കെടുത്തിരുന്നത്. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് പാകിസ്താൻ നടൻ അർസലൻ നസീർ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യക്കാർ.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, അർസലൻ തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അംബാനി വിവാഹവുമായി ബന്ധപ്പെട്ട ഒരു വാർത്ത പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാർച്ചിലാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ജൂലൈ 12നായിരുന്നു അനന്തിൻറെയും രാധികയുടെയും വിവാഹം. ഇതിൻറെ തുടർച്ചയായി ലണ്ടനിലും ആഘോഷം നടക്കും എന്നായിരുന്നു വാർത്ത.

‘ഈ ആഘോഷങ്ങളുടെ ആയുസേ ഇരുവരുടെയും ബന്ധത്തിനും ഉണ്ടാകൂ എന്നാണ്’ അർസലൻ കുറിച്ചത്. നിമിഷ നേരം കൊണ്ട് ഈ പോസ്റ്റ് വൈറലായി മാറുകയും നിരവദി ഇന്ത്യാക്കാർ കമന്റുകളുമായി എത്തുകയുമായിരുന്നു. എന്തൊരു മണ്ടത്തരമാണ് ഇത്? അവർ ബാല്യകാല സുഹൃത്തുക്കളാണ്, അവർ ഇത്രയും നാൾ പ്രണയിച്ച് ഒടുക്കം ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.

അവരുടെ പ്രണയമാണ് ഇത്. രാധിക ഇന്നലെല്ല അനന്തിനെ കണ്ടുമുട്ടുന്നത്. രോ​ഗബാധിതനാകുന്നതിന് മുമ്പ് തന്നെയാണ് രാധിക അനന്തുമായി പ്രണയ്തതിലാകുന്നത്. പിന്നീട് രോ​ഗബാധിതനായി ശരീരം തടിച്ചപ്പോഴും സൗന്ദര്യത്തേക്കാൾ തങ്ങളുടെ പ്രണയത്തിനാണ് രാധിക പ്രാധാന്യം നൽകിയതെന്നും ചിലർ കമന്റ് ചെയ്യുന്നു.

വിവാഹത്തിന് പണം മുടക്കിയത് താനല്ലാത്തതുകൊണ്ട് വിഷമിക്കേണ്ട, എന്തൊരു അസൂയ ആണിത് എന്നെല്ലാമാണ് കമന്റുകൾ. 15ലധികം ഫോട്ടോഗ്രാഫർമാരടങ്ങുന്ന ഓരോ ടീം വീതമാണ് വിവാഹത്തിൻറെ ഓരോ മുഹൂർത്തങ്ങളെയും ക്യാമറയിൽ പകർത്തിയത്. അതിഥികൾക്കായി വില പിടിപ്പുള്ള സമ്മാനങ്ങളും ഒരുക്കിയിരുന്നു. മനീഷ് മൽഹോത്രയുടെ നേതൃത്വത്തിലാണ് വിവാഹ വേദി പുരാതന നഗരമായ വാരണാസിക്ക് സമാനമായി മാറ്റിയത്.

മുകേഷ് അംബാനിയുടെയും നിതയുടെയും ഇളയ മകനായ ആനന്ദ് അംബാനി, റിലയൻസ് ഇൻഡസ്ട്രീസ്, ജിയോ പ്ലാറ്റ്‌ഫോമുകൾ, റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ്, റിലയൻസ് ന്യൂ എനർജി, റിലയൻസ് ന്യൂ സോളാർ എനർജി തുടങ്ങി നിരവധി റിലയൻസ് ഗ്രൂപ്പ് കമ്പനികളുടെ ബോർഡുകളിൽ ഡയറക്‌ടർ കൂടിയാണ്.

Vijayasree Vijayasree :