ഇനി നായികയാകേണ്ട; ‘അമ്മ വേഷങ്ങൾ ചെയ്താൽ മതി; നടനെതിരെ ചുട്ട മറുപടി നൽകി

2017 -ൽ പുറത്തിറങ്ങിയ റായീസ് എന്ന ഹിന്ദി ചിത്രത്തിലൂടെ സുപരിചിതയായ താരമാണ് പാക്കിസ്ഥാന്‍ നടി മഹീറ ഖാന്‍. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ താരം പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. ഇതായിപ്പോൾ തനിക്കെതിരെ മോശം പരാമർശം നടത്തിയ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി .
പാക്കിസ്ഥാന്‍ ടെലിവിഷന്‍ നടന്‍ ഫിര്‍ദൗസ് ജമാല്‍ മഹിറാ ഖാന്റെ പ്രായത്തില്‍ നായികവേഷം അഭിനയിക്കാന്‍ കഴിയില്ലെന്ന് വിമര്‍ശിച്ചിരുന്നു. സാധാരണ കഴിവുകള്‍ മാത്രമുള്ള നടിയാണ് മഹിറ ഖാനെന്നും ഫിര്‍ദൗസ് ജമാല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് നടി രംഗത്തെത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. നടിയുടെ കുറിപ്പ് ഇങ്ങനെ :-

‘നമ്മള്‍ വര്‍ത്തമാനകാലത്താണ്. നമ്മള്‍ എന്തു ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു എന്നതാണ് നമ്മൂടെ ഭാവി. എന്നെ പിന്തുണച്ച്‌ രംഗത്ത് വന്നവര്‍ക്ക് നന്ദി. ഞാന്‍ ആവശ്യപ്പെടാതെ തന്നെ പിന്തുണച്ചത് വലിയ കാര്യമാണ്. ഒരു കലാകാരിയെന്ന നിലയില്‍ ഞാന്‍ എന്റെ ഇന്‍ഡസ്‍ട്രിയില്‍ അഭിമാനിക്കുന്നു. എന്നെപ്പോലുള്ളവര്‍ക്ക് വഴി തുറന്നുതന്ന മുതിര്‍ന്ന കലാകാരന്‍മാരോട് നന്ദിയുണ്ട്. എന്നെക്കുറിച്ചും എനിക്ക് അഭിമാനമുണ്ട്. എന്താണ് ശരിയാണ് എന്ന് വിചാരിച്ചത് എന്നതാണ് ഞാന്‍ ചെയ്‍തത് എന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. എന്നെക്കുറിച്ചുള്ള മറ്റുള്ളവരുടെ ചിന്തകള്‍ക്കനുസരിച്ച്‌ ഞാന്‍ മാറിയിട്ടില്ല. അതുതന്നെയാണ് ഞാന്‍ തുടരാനും തീരുമാനിച്ചിരിക്കുന്നത്- മഹിറ ഖാന്‍ പറയുന്നു.

വെറുപ്പിന് പകരം നമുക്ക് സ്‍നേഹം തെരഞ്ഞെടുക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളോട് നമുക്ക് സഹിഷ്‍ണുതയോടെ നില്‍ക്കാം. നമുക്ക് ആള്‍ക്കാരുടെ മനോഭാവത്തോട് പോരാടാം. വിജയിച്ച ഒരു സ്‍ത്രീയെ പേടിക്കുന്നതിനെതിരെ പോരാടാം’- മഹിറ ഖാന്‍ പറയുന്നു.

നടിയ്ക്ക് പിന്തുണയുമായി ഫിര്‍ദോസ് ജമാലിനെതിരെ രൂക്ഷപ്രതികരണവുമായി നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

pak actress- mahira- reacts -against tv actor

Noora T Noora T :