പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ഒമ്പത് വർഷത്തിന് ശേഷം ഫവാദ് ഖാൻ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമയായിരുന്നുഇത്.
മെയ് 9ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിലെ രണ്ട് പാട്ടുകൾ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഭീ കരാക്രണത്തിന് പിന്നാലെ യൂട്യൂബ് ഇന്ത്യയിൽ നിന്ന് ഈ രണ്ട് പാട്ടുകളും നീക്കം ചെയ്തിരുന്നു. ഒമ്പത് വർഷത്തിന് ശേഷം ഫവാദ് ഖാൻ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമയായിരുന്നു അബിർ ഗുലാൽ
2016ലെ ഉറി ഭീ കരാക്രമണത്തിന് ശേഷമാണ് ഇന്ത്യൻ മോഷൻ പിക്ചേഴ്സ് പ്രൊഡ്യൂസേഴ്സും ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷനും പാക് അഭിനേതാക്കൾ ഇന്ത്യൻ സിനിമയിൽ പ്രവർത്തിക്കുന്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
എന്നാൽ 2023ൽ ബോംബെ ഹൈക്കോടതി ഓദ്യോഗികമായി വിലക്കേർപ്പെടുത്താനുള്ള ഹർജി തള്ളിയിരുന്നു. എന്നിരുന്നാലും 2016 മുതൽ പാക് താരങ്ങൾക്ക് അപ്രഖ്യാപിത വിലക്ക് ബോളിവുഡിൽ നിലനിൽക്കുന്നുണ്ടായിരുന്നു.