കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന വാർത്തകളാണ് ചലച്ചിത്ര വൃത്തങ്ങളിൽ നിന്നും വന്നു കൊണ്ടിരിക്കുന്നത്. ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിനാണിവിടെ തുടക്കം കുറിച്ചതെന്ന് ആട് 3 യുടെ ആരംഭ വേളയിൽ പടക്കളത്തിലെ പ്രധാന നടനായ ഷറഫുദ്ദിൻ പറഞ്ഞു.
മാത്രമല്ല, ആട് ചിത്രീകരണം നടക്കുമ്പോൾ ഞാൻ ചാൻസ് തേടി നടക്കുകയാണ്. ആടിലും ചാൻസ് ചോദിച്ചിരുന്നു. പക്ഷെ ആട് തുടങ്ങിയപ്പോൾ ഞാൻ പ്രേമത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നതിനാൽ ആട് നഷ്ടപ്പെട്ടുവെന്ന് ഷറഫുദ്ദിൻ ആശംസകൾ നേർന്നു പറഞ്ഞു. സംവിധായകൻ മനുസ്വരാജ്, അഭിനേതാക്കളായ സന്ധീപ് പ്രദീപ്, സാഫ്,നിരഞ്ജനാ അനൂപ്, അരുൺ അജികുമാർ, അരുൺപ്രദീപ് എന്നിവർഈ വേദിയിൽ അണിനിരന്നു.
മാധ്യമങ്ങളുമായി അല്പനേരം അവർ സമയം പങ്കിടുകയും ചെയ്തു. പടക്കളം വിജയാഘോഷത്തിനു സൂചകമായി കേക്കുമുറിച്ച് മധുരം പങ്കിട്ടുകൊണ്ടാണ് ചടങ്ങ് പൂർത്തിയായത് എന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു. ആട്-സീരിസ്സിലെ ബഹുഭൂരിപക്ഷം വരുന്ന അഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ ഷാജി പാപ്പൻ്റെ ജ്യേഷ്ഠസഹോദരൻ തോമസ് പാപ്പനെ അവതരിപ്പിച്ച രൺജി പണിക്കർ ആദ്യ തിരി തെളിയിച്ചു കൊണ്ടാണ് ആട് മൂന്നാം ഭാഗത്തിന് ഔദ്യോഗികമായ ആരംഭം കുറിച്ചത്.
പ്രശസ്ത നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ ഉൾപ്പെടെ ഈ ചിത്രത്തിൻ്റെ അഭിനേതാക്കളും, അണിയാ പ്രവർത്തകരും ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് യുവനടൻ ഷറഫുദ്ദീൻ സ്വിച്ചോൺ കർമ്മവും, അപ് കമിംഗ് സംവിധായകൻ കൂടിയായ ഉണ്ണി മുകുന്ദൻ ഫസ്റ്റ് ക്ലാപ്പും നൽകി ചിത്രീകരണത്തിനും തുടക്കമിട്ടു.
അതേസമയം, മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസ്സിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള കാംബസ് ചിത്രം കൂടിയാണ് പടക്കളം.
നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയിലെ മികച്ച നിർമ്മാണ സ്ഥാപനമായ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവരാണ് നിർമ്മിക്കുന്നത്. യൂത്തിൻ്റെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഫാലിമി ഫെയിം സന്ധീപ് പ്രദീപ്, സാഫ് ( വാഴ ഫെയിം) 1അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇഷാൻ ഷൗക്കത്ത്, പൂജാമോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നുണ്ട്.
തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്.
സംഗീതം – രാജേഷ്മുരുകേശൻ.(പ്രേമം ഫെയിം)
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ
പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ.
കലാസംവിധാനം മഹേഷ് മോഹൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ
പ്രൊഡക്ഷൻ മാനേജർ – സെന്തിൽ
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ.