മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലുള്ള ഭാവ ഗായകന്റെ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളിയിലടക്കം വൈറലായത്. ഇപ്പോൾ ഇതാ വെെറലായ ഈ ചിത്രത്തിന് പിന്നിലെ രഹസ്യം എന്താണെന്നാണ്. പറയുകയാണ് പി ജയചന്ദ്രൻ
ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ജയചന്ദ്രൻ രഹസ്യം തുറന്നുപറഞ്ഞത്.

”എന്റെ സുഹൃത്ത് എടുത്ത ഒരു ഫോട്ടോയാണിത്. ഞാൻ അങ്ങനെ ഫിറ്റ്നസ് നോക്കുന്ന ആളൊന്നുമല്ല. വയസ്സായില്ലേ? നടക്കാനൊക്കെ പോകുമായിരുന്നു. കുളിക്കുന്നതിന് മുൻപ് ചെറിയ വ്യായാമങ്ങൾ ചെയ്യും അത്ര തന്നെ. അതും വെറും അരമണിക്കൂർ മാത്രം. ഇപ്പോൾ വെറുതെ വീട്ടിലിരിക്കുകയാണല്ലോ. ലോക്ക്ഡൗൺ അല്ലേ? വേറെ പരിപാടികളൊന്നും തന്നെയില്ല. റെക്കോഡിങ് ഇല്ല. ഫോട്ടോ വെെറലായതിന്റെ പിന്നാലെ ഒരുപാട് പേർ വിളിക്കുന്നുണ്ട്. എന്താണ് ഇതിന്റെ പിന്നിലെ രഹസ്യമെന്ന് അറിയാൻ.
p jayachandran