സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കി ഓ​സ്ക​ർ അ​ക്കാ​ദ​മി; ഇനി മുതൽ സം​ഘ​ട്ട​നത്തിനും ഓസ്കർ

ഇന്ന് സംഘടന രം​ഗങ്ങൾക്കും സിനിമകൾക്കും കാണികളേറുന്ന കാഴ്ചയാണ്. പ്രേക്ഷകനെ കോ​രി​ത്ത​രി​പ്പി​ക്കു​ന്ന ഇത്തരം രം​ഗങ്ങളില്ലാത്ത സിനിമകൾ വിരസമായിരിക്കും. സി​നി​മ​യു​ടെ ജ​ന​പ്രീ​തി​യും ബോ​ക്സ് ഓ​ഫി​സ് വി​ജ​യ​വും നി​ർ​ണ​യി​ച്ചി​രു​ന്ന​തി​ൽ സം​ഘ​ട്ട​ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്.

എന്നാൽ, സി​നി​മ നി​ർ​മാ​ണ​ത്തി​​ന്റെ​യും അ​ഭി​ന​യ​ത്തി​ന്റെ​യും മി​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഓ​സ്ക​ർ പു​ര​സ്കാ​രം ന​ൽ​കു​ന്നുണ്ട്. ആ പട്ടികയിലേയ്ക്ക് സം​ഘ​ട്ട​നം പരി​ഗണിക്കാത്തത് അണിയറപ്രവർത്തകിലടക്കം നിരാശ നിറച്ചരുന്നു.

ഇപ്പോഴിതാ 100ാ​മ​ത്തെ പു​ര​സ്കാ​ര വി​ത​ര​ണ​ത്തോ​ടെ ഈ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക​യാ​ണ് ഓ​സ്ക​ർ അ​ക്കാ​ദ​മി. ഇനി മുതൽ സം​ഘ​ട്ട​നം ഒ​രു ക​ല​യാ​യി പ​രി​ഗ​ണി​ച്ച്, രൂ​പ​ക​ൽ​പ​ന ചെ​യ്ത ആ​ർ​ട്ടി​സ്റ്റി​ന് പു​ര​സ്കാ​രം ന​ൽ​കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2027 മു​ത​ലാ​ണ് പു​ര​സ്കാ​രം ന​ൽ​കി തുടങ്ങുക.

ബ്രാ​ഡ് പി​റ്റ് അ​ട​ക്കം ഹോ​ളി​വു​ഡി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ​ക്കു​വേ​ണ്ടി സം​ഘ​ട്ട​നം ഡി​സൈ​ൻ ചെ​യ്ത ഡേ​വി​ഡ് ലീ​ച്ചി​ന്റെ ശ്ര​മ​ങ്ങ​ളാ​ണ് അ​ക്കാ​ദ​മി​യു​ടെ തീ​രു​മാ​ന​ത്തി​നു​പി​ന്നി​ലെന്നാണ് വിവരം. സി​നി​മ​ക​ളി​ൽ സം​ഘ​ട്ട​നം രൂ​പ​ക​ൽ​പ​ന ചെ​യ്യു​ന്ന ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്കും സാ​​ങ്കേ​തി​ക വി​ദ​ഗ്ധ​ർ​ക്കും പു​ര​സ്കാ​രം ന​ൽ​കു​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഓ​സ്ക​ർ അ​ക്കാ​ദ​മി സി.​ഇ.​ഒ ബി​ൽ ക്രാ​മ​റും പ്ര​സി​ഡ​ന്റ് ജാ​നെ​റ്റ് യാ​ങ്ങും പ്രതികരിച്ചിരുന്നു.

Vijayasree Vijayasree :