നല്ലൊരു അവധിക്കാലം ,മനസ്സ് നിറയ്ക്കുന്ന ചിരി ,പിന്നെ ദുൽഖർ സൽമാൻ ;ആഹാ അന്തസ്സ് !!

മികച്ച ബോക്സ്‌ഓഫീസ് കളക്ഷനും നല്ല പ്രേക്ഷക പ്രതികരണവും നേടിയെടുത്തു മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനായ ‘ഒരു യമണ്ടൻ പ്രേമകഥ ‘.ബി സി നൗഫൽ സംവിധാനം ചെയ്ത ചിത്രത്തിൽ വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ബിബിൻ എന്നിവർ ചേർന്നു തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം ആന്റോ ജോസഫ്, സി ആർ സലിം എന്നിവർ ചേർന്ന് ആണ് നിർമ്മിച്ചിരിക്കുന്നത്.

ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള ചിത്രവുമായി എത്തിയ ദുൽഖർ സൽമാൻ വിജയം നേടുന്നത് ആരാധകർക്കും ആവേശമായിട്ടുണ്ട്. ആരാധകരെ ഏറെ തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായി തന്നെയാണ് ഒരു യമണ്ടൻ പ്രേമകഥ ഒരുക്കിയിരിക്കുന്നത്.കുടുംബ പ്രേക്ഷകരെയും രസിപ്പിക്കുന്ന ഘടകങ്ങൾ ഈ കോമഡി എന്റെർറ്റൈനെറിൽ ഉണ്ട്

അവധിക്കാലം കുടുംബ സമേദം ആഘോഷമാക്കാനുള്ള പ്ലാനിങ്ങിലാണ് എല്ലാവരും .എന്നാൽ പ്രേക്ഷകർ ഏറെ ഇഷ്ടപെടുന്ന താരമായ ദുൽഖർ സൽമാനും മതിമറന്നു ചിരിപ്പിക്കാൻ പോന്ന കോമഡിയും വ്യത്യസ്ത കഥയും സമം ചേരുന്ന ‘ഒരു യമണ്ടൻ പ്രേമകഥ’ തന്നെ ആണ് ഈ പ്ലാനിങ്ങിനു ഒരു അവസാന വാക്കു .നല്ല അന്തസ്സോടെ നല്ലൊരു ചിത്രം തന്നെ കുടുംബ സമേദം ഉല്ലസിച്ചു കണ്ടിറങ്ങാം .

വിഷ്ണു ഉണ്ണികൃഷ്ണൻ, സൗബിൻ ഷാഹിർ, സലിം കുമാർ, ഹാരിഷ് കണാരൻ, ധർമജൻ, രഞ്ജി പണിക്കർ, ബൈജു, സുരാജ് വെഞ്ഞാറമൂട്, ലെന, ദിലീഷ് പോത്തൻ, സുനിൽ സുഗത, അശോകൻ, പ്രദീപ് കോട്ടയം, ബിബിൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നിഖില വിമൽ, സംയുത മേനോൻ എന്നിവരാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്. നാദിർഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് പി സുകുമാർ ആണ് കാമറ ചലിപ്പിച്ചിരിക്കുന്നത്

നാദിര്‍ഷയും ബിജിബാലും ചേര്‍ന്നൊരുക്കിയ പാട്ടുകളുടെ രചന ഹരിനാരായണന്‍, സന്തോഷ് വര്‍മ നിര്‍വഹിക്കുന്നു. അവധിക്കാലത്ത് ചിരിച്ചാസ്വദിക്കാനായി തിയേറ്ററിലേക്കിറങ്ങുന്നവര്‍ക്ക് ഡി.ക്യു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.

‘oru yamandan premakatha ‘a great comedy entertainer

.

Abhishek G S :