ഒന്നര വർഷത്തെ കാത്തിരിപ്പ് ദുൽഖർ വെറുതെയാക്കിയില്ല ; മമ്മൂട്ടി – മോഹൻലാൽ റഫറൻസും കട്ട ലോക്കൽ ജീവിതവുമൊക്കെയായി ഒരു യമണ്ടൻ പ്രേമ കഥ ! – റിവ്യൂ വായിക്കാം !

വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരു ചിത്രം വരുമ്പോൾ ചിരിക്കാനുള്ള സകല തയ്യാറെടുപ്പിലുമാണ് പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നത്. മുൻ ചിത്രങ്ങളായ അമർ അക്ബർ ആന്റണിയും കട്ടപ്പനയിലെ ഹൃതിക് റോഷനും നൽകിയ പ്രതീക്ഷകളോടെ തിയേറ്ററിൽ എത്തിയവരെ ഒരു യമണ്ടൻ പ്രേമകഥ നിരാശരാക്കിയില്ല .

ഒന്നര വർഷത്തിന് ശേഷമുള്ള ദുൽഖർ സൽമാന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവും കൂടിയാണ് ഒരു യമണ്ടൻ പ്രേമകഥ . എന്തായാലും കാത്തിരിപ്പ് വെറുതെയായില്ല . നവാഗതനെങ്കിലും സംവിധാനത്തിൽ ബി സി നൗഫൽ മുന്നിട്ടു നിന്നു .

566 ദിവസങ്ങൾക്കു ശേഷമുള്ള ദുൽഖർ സലാമിന്റെ തിരിച്ചു വരവ് വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്തായാലും ആ വരവ് വളരെ കളർ ഫുള്ളുമായി. പ്രേക്ഷകരുടെ പൾസ് അറിഞ്ഞ സിനിമയാണ് ഒരു യമണ്ടൻ പ്രേമകഥ.

നാടൻ കഥാപാത്രമായി മിന്നിക്കുകയായിരുന്നു ദുൽഖർ സൽമാൻ.
തിരക്കഥാകൃത്തുകളുടെ മുൻ സിനിമകളിലെ പോലെ തന്നെ ഒരു ഫാമിലി കോമഡി എന്റർട്ടനേർ ആണ് ഈ ചിത്രവും.ചളികളും,അശ്ളീല കോമഡികളും അല്ലാതെ മനസ്സ് നിറഞ്ഞു ചിരിക്കാവുന്ന ഒരു 2.45 മണിക്കൂർ സിനിമ തന്നെയാണ് യമണ്ടൻ പ്രേമകഥ .

ഹരീഷ് കണാരന്റെയും വിഷ്ണു ഉണ്ണികൃഷ്‍ണന്റെയും കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് .ആദ്യ പകുതി വളരെ അധികം തമാശകളും ചെറിയ സെന്റിമെൻറ്സും ഡപ്പാംകുത്തും ഒരു സ്ടണ്ട് രംഗവുമൊക്കെയായി കൊഴുക്കുന്നു. എടുത്ത് പറയേണ്ടത് സലീംകുമാർ – ദുൽഖർ സൽമാൻ കൂട്ടുകെട്ടാണ്. പിന്നെ സൗബിൻ കോളജ് സീനിലൊക്കെ തകർത്തു.

അതുപോലെ ബിബിൻ ജോർജിന്റെ നല്ലൊരു പെര്ഫോമെൻസും സിനിമയുടെ പ്രേത്യകത ആണ്.ബിജിബാലിന്റെ ബാക്ക്ഗ്രൗണ്ട് മ്യുസിക്ക് , ഒപ്പം നാദിർഷായുടെ സംഗീതവും വേറിട്ട് നിന്നു .പി.സുകുമാറിന്റെ ക്യാമറ വർക്കും, സമീറയുടെ കോസ്റ്റ്യും എടുത്തു പറയണം.

Oru Yamandan Premakadha Second Look Poster

ആരാധകർക്ക് നെഞ്ചും വിരിച്ച് തീയറ്ററിൽ നിന്നും ഇറങ്ങാം എന്ന സംവിധായകന്റെ വാക്ക് ആസ്ഥാനത്തായില്ല,ആരാധകർക്ക് ആഘോഷിക്കാനുള്ള വക ഒക്കെ ചിത്രത്തിൽ ഉണ്ട്..

oru yamandan premakadha review

Sruthi S :