ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’: പ്രേക്ഷക പ്രതികരണം

പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ദുൽഖുർ സൽമാൻ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ .നീണ്ട ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഉണ്ട് ഒരു എമണ്ടൻ പ്രേമകഥക്കു .ദു്ല്‍ഖറിന്റെ തിരിച്ചുവരവ് ഗംഭീരമായെന്ന് തന്നെയാണ് ഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്ന ചിത്രം നവാഗതനായ ബി സി നൗഫലാണ് സംവിധാനം ചെയ്യുന്നത്.സ്ഥിരം ഫ്രീക് കാരക്ടറിൽ നിന്ന് അൽപ്പം വ്യത്യസ്തമായി ദുൽഖർ ചെയ്ത കഥാപാത്രം .

ചിത്രത്തിന് തിരക്കഥഒരുക്കിയിരിക്കുന്നത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.ബിജോയ് നമ്ബ്യാര്‍ ഒരുക്കിയ സോളോയാണ് ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. 2017 ഒക്ടോബര്‍ അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷമാണ് യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ എത്തുന്നത്. സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.

2 മണിക്കൂർ 45 മിനിറ്റ് ദൈര്ക്യമാണ് ചിത്രത്തിന് ഉള്ളത് .ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത് .റിലീസ് ആയ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ പ്രതികരണം കാണാം .

oru yamandan premakadha audience response

Abhishek G S :