അപ്രതീക്ഷിതമായി ഒരു അഡാർ ലൗവിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ !!
ഒമർ ലുലു ചിത്രം ഒരു അഡാർ ലൗവിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വര്ഷം കഴിഞ്ഞു. തരംഗമായ പാട്ടുകളും പ്രിയ വാര്യരുമൊക്കെ ലോകമെമ്പാടും ശ്രേധിക്കപ്പെട്ടെങ്കിലും സിനിമ ഇറങ്ങാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാൽ ഇപ്പോൾ അഡാർ ലൗ റിലീസിംഗ് തീയതി പുറത്തു വിട്ടിരിക്കുകയാണ്.
2019 ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കിലെ സിനിമയുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്. എന്തായാലും പ്രണയ കഥ പറയുന്ന ചിത്രം പ്രണയ ദിനം തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഒട്ടേറെ വിവാദങ്ങൾക്കൊടുവിലാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്.
സംവിധായകന്‍ ഒമറിനും നിര്‍മാതാവിനും മാണിക്യ മലരായ എന്ന പാട്ടില്‍ അഭിനയിച്ച പ്രിയ പ്രകാശ് വാര്യര്‍ എന്നിവര്‍ക്കുമെതിരെ കേസുകൾ വന്നിരുന്നു. പാട്ടിനൊപ്പം പ്രിയയുടെ കണ്ണിറുക്കലും പുരികം പൊക്കലും ഹിറ്റായി .ഈ വര്‍ഷം ഗൂഗിളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി എന്ന നേട്ടം പോലും പ്രിയ സ്വന്തമാക്കി. ഇതിന് ശേഷം ചിത്രത്തിന്റെ ടീസറും ഫ്രീക്ക് പെണ്ണെ എന്ന് തുടങ്ങുന്ന ഗാനവും വൈറലായി മാറി.
ഹാപ്പി വെഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം യുവ സംവിധായകന്‍ ഒമര്‍ ലുലു അണിയിച്ചൊരുക്കുന്ന ഒരു അഡാര്‍ ലൗ കൗമാരക്കാരുടെ പ്രണയവും സൗഹൃദവും പ്രമേയമാക്കുന്ന ചിത്രമാണ്. പ്രധാനവേഷങ്ങളില്‍ പുതുമുഖങ്ങളെത്തുന്ന സിനിമയുടെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനാണ്.
oru adar love release date announced