അഡാര്‍ ലൗവിന്റെ ക്ലൈമാക്‌സ് മാറ്റിയതിന് പിന്നിലെ രഹസ്യം പരസ്യമാക്കി സംവിധായകന്‍ ഒമര്‍ ലുലു…….

പുതുമുഖങ്ങളെ അണി നിരത്തി ഒമര്‍ ലുലു അണിയിച്ചൊരുക്കിയ ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മാറ്റം വരുത്തുന്നതായാണ് സംവിധായകന്‍ ഒമര്‍ ലുലു വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍രെ തുറന്ന് പറച്ചില്‍. ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്‌സിനെക്കുരിച്ച് പൊതുവെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സംവിധായകന്‍ പത്ത് മിനിട്ടോലം ദൈര്‍ഘ്യമുള്ള മറ്റൊരു ക്ലൈമാക്‌സ് പുതുതായി ഷൂട്ട് ചെയ്തത്. ഇതോടെ ക്ലൈമാക്‌സില്‍ മാത്രമല്ല മാറ്റം , ചിത്രത്തിന്‍രെ

ദൈര്‍ഘ്യവും കുറഞ്ഞു. പത്ത് മിനുട്ട് കുറച്ച് ചിത്രം 2മണിക്കൂര്‍ പതിനഞ്ച് മിനുട്ടിക്കുകയും ചെയ്തു. എന്നാല്‍ ഇതിലും അവസാനിക്കുന്നില്ല മാറ്റം. എഡിറ്റ് ചെയ്ത് ചേര്‍ത്ത ഭാഗത്തിന് പശ്ചാത്തല സംഗീതം ഒറുക്കുന്നത് ഗോപീ സുന്ദറാണെന്നും ഒമര്‍ പറയുന്നു. മാറ്റങ്ങള്‍ക്ക് ശേഷമിള്ള ചിത്രത്തിന്‍രെ പുതിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോമുതല്‍ തിയ്യേറ്ററുകലില്‍ പ്രദര്‍ശിപ്പിക്കും. റിയലിസ്റ്റിക് ക്ലൈമാക്‌സായിരുന്നു സിനിമയുടേത്. എന്നാല്‍ അത് പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.

പലരും പല അഭിപ്രായങ്ങളാണ് പര്ഞത്. എന്നാല്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം ഒന്നായിരുന്നു, ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റാമായിരുന്നു എന്ന്. നിര്‍മ്മാതാവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹവും അതിനെ അനുകൂലിച്ചു. തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും കോമഡി മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ആ ചിത്രങ്ങള്‍ മനസ്സില്‍വെച്ച് അഡാര്‍ ലവ് കണ്ട പ്രേക്ഷകര്‍ക്കാണ് ഇതിന്റെ ക്ലൈമാക്‌സ് ദഹിക്കാതിരുന്നത്. ചിത്രം ഇഷ്ടപ്പെട്ടവര്‍ പോലും മറ്റുള്ളവര്‍ക്ക് പ്രിഫര്‍ ചെയ്യാന്‍ പോലും മടിക്കുന്നു. ഈ സാഹചര്യത്തിലാണ് മറ്റൊരു ക്ലൈമാക്‌സിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. മാത്രമല്ല സിനിമയുടെ റിലീസിംഗിന് മുന്‍പേ തെറ്റായ പ്രതികരണങ്ങളും അതിന്റെ ഭാഗമായുള്ള ചോദ്യങ്ങളും നേരിട്ടിരുന്നു. പ്രിയാ വാര്യരോടുള്ള ദേഷ്യമാണ് ചിത്രത്തിന് തുടക്കം മുതല്‍ നേരിട്ട ഡീഗ്രേഡിന് കാരണമായി പലരും പറയുന്നതെന്നും ഒമര്‍ വ്യക്തമാക്കി.

പുതുതായി ഷൂട്ട് ചെയ്ത ക്ലൈമാക്‌സിന് പശ്ചാത്തല സംഗീതം നല്‍കുന്നത് ഗോപി സുന്ദറാണെന്നും ചിത്രത്തിന്റെ മറ്റ് ചില ഭാഗങ്ങളിലെ പശ്ചാത്തല സംഗീതത്തിന് ഗോപി സുന്ദര്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും ഒമര്‍ വ്യക്തമാക്കി. പ്രണയ ദിനത്തില്‍ പുറത്തിറങ്ങിയ ചിത്രം തിയ്യേറ്ററുകലില്‍ പ്രദര്‍ശനം തുടരുകയാണ്. പ്രിയ വാര്യര്‍,റോഷന്‍, നൂരിന്‍ ഷെറീഫ്, തുടങ്ങി ഒരുപിടി പുതുമുഖ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. മലയാളത്തിനൊപ്പം തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ചിത്രത്തില്‍ പ്രിയ വാര്യരുടെ കണ്ണിറുക്കം ചിത്രത്തിന്‍രെ റിലീസിംഗിന് മുന്‍പേ തന്നെ വൈറലായിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രമാണ് ഒരു അഡാര്‍ ലവ്. പാട്ടും കണ്ണിറുക്കലും ലിപ്പ് ലോക്കും ഹിറ്റായതോടെ പ്രേക്ഷക ലോകം ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരിക്കുകയായിരുന്നു. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷമാണ് ചിത്രം തിയ്യേറ്ററുകളിലെത്തിയത്.

oru adar love climax change

HariPriya PB :