ബിഗ് ബോസ്സിലെ രഹസ്യം തുറന്ന് പറഞ്ഞ് ഗബ്രി ചങ്ക് തകർന്ന് ജാസ്മിൻ എല്ലാം പുറത്ത്..!

ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലയിലേക്ക് ഇനി വെറും 3 ദിവസങ്ങളാണ് ബാക്കിയുള്ളത്. ടോപ്പ് ഫൈവിൽ എത്തുന്നത് ആരൊക്കെയായിരിക്കും എന്ന് അറിയാനുള്ള കൗതുകത്തിലാണ് ആരാധകർ. നിലവിൽ ജാസ്മിൻ, ജിന്റോ, അഭിഷേക്, അർജുൻ, ഋഷി, എന്നിവരാണ് ഹൗസിൽ അവശേഷിക്കുന്നത്.

ആരാവും ഈ സീസണിന്റെ വിജയി എന്ന് അറിയാനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. എന്നാൽ മത്സരം അവസാനിക്കാറാകുമ്പോൾ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിപ്പോയ മത്സരാർത്ഥികൾ ബിഗ് ബോസ് വീട്ടിലേക്ക് വന്നുതുടങ്ങിയിരിക്കുകയാണ്.

ആദ്യം ഹൗസിലേക്ക് തിരിച്ചെത്തിയത് ജാൻമണി ദാസാണ്. പിന്നാലെ യമുന, പൂജ കൃഷ്ണ, ശ്രീരേഖ, റെസ്‌മിൻ, രതീഷ്, ഗബ്രി,അപ്സര എന്നിവരാണ് ഹൗസിലേയ്ക്ക് തിരികെ എത്തിയത്. എന്നാൽ സഹമത്സരാർത്ഥികളുടെ റീ എൻട്രി ഉണ്ടാകുമെന്ന് പറഞ്ഞത് മുതൽ മത്സരാർത്ഥികളും പ്രേക്ഷകരും ഒന്നടങ്കം കാത്തിരുന്നത് ഗബ്രിയുടെ റീ എൻട്രിക്ക് വേണ്ടിയാണ്. അതോടൊപ്പം ഗബ്രിയെ അനുകൂലിക്കുന്നവരും വിമർശിക്കുന്നവരും ഈ കാത്തിരിപ്പുകാരിലുണ്ടായിരുന്നു.

ഇപ്പോഴിതാ ഷോയിലേക്ക് തിരിച്ചെത്തിയ ഗബ്രി ജാസ്മിനുമായി പലവിധ കാര്യങ്ങള്‍ സംസാരിക്കുകയും താരത്തിന് ആത്മവിശ്വാസം നല്‍കുകയും ചെയ്യുതു. അതോടൊപ്പം പുറത്ത് പോയ ചില താരങ്ങള്‍ നല്‍കിയ പണിയെക്കുറിച്ചുള്ള സൂചനകളും ഗബ്രി ജാസ്മിന് നല്‍കുന്നുണ്ട്. നിനക്ക് പുറത്ത് നടക്കുന്ന കാര്യങ്ങളൊന്നും അറിയില്ലാലോ.

പുറത്ത് വരുമ്പോള്‍ നിനക്ക് പലകാര്യങ്ങളും മനസ്സിലാകും. നീ തലയില്‍ എടുത്തുവെച്ച് നടക്കുന്ന പലരും നിനക്കിട്ട് നന്നായിട്ട് പണതിട്ടുണ്ട്. വെളിയില്‍ ഇറങ്ങുമ്പോള്‍ നിനക്ക് അത് മനസ്സിലാകുമെന്നും ഗബ്രി പറയുന്നു. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമാക്കാന്‍ ഗബ്രി തയ്യാറായില്ല. ജാസ്മിനെ പല കാര്യങ്ങളും പറഞ്ഞ് മനസ്സിലാക്കിക്കാനും ഗബ്രി ശ്രമിക്കുന്നുണ്ടായിരുന്നു. നിന്റെ അച്ഛനും അമ്മയും ചെയ്തത് നിന്റെ നല്ലതിന് മാത്രമാണ്.

നീ ഇവിടെ പറയുന്ന പല കാര്യങ്ങളും ആളുകള്‍ക്ക് ക്രിഞ്ചാണ്. ഇത് ഗെയിമാണ്, എല്ലാം ചിരിച്ചോണ്ട് നേരിടുക. പുറത്ത് പല കാര്യങ്ങളും നടക്കുന്നുണ്ട്. അതിനെയെല്ലാം ഈ തരത്തില്‍ നേരിടണമെന്നും ഗബ്രി വ്യക്തമാക്കുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജാസ്മിനും ഗബ്രിക്കും ഇടയിൽ ഒരു ബോണ്ടുണ്ട് എന്ന കാര്യം ഉറപ്പാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

ബാപ്പയും ഉമ്മയും വന്നു ജാസ്മിനോട് അത്രയും പറഞ്ഞിട്ട് പോയി. ഗബ്രി പുറത്തു ഇറങ്ങി പുറത്തു ഉള്ള സകല നെഗറ്റീവും അറിഞ്ഞു. എന്നിട്ടും യാതൊരു അകല്‍ച്ചയും കാണിക്കാതെ പോകുന്നെങ്കിൽ അവർ തമ്മിൽ അത്രയും ശക്തമായ ഒരു ബന്ധമുണ്ട് എന്ന് തന്നെയാണ് അർത്ഥമെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

അതേസമയം ജാസ്മിന്‍-ഗബ്രി കോംമ്പോ പോലെ തന്നെ, വേറൊരു തരത്തില്‍ ആർക്കും ഒരു വ്യക്ത വരുത്താത്ത ഗെയിം ആയിരുന്നു ശ്രീതുവിന്റേയും അർജുന്റേയും. എന്നാല്‍ ഇതെല്ലാം കൃത്യമായി ശ്രീതുവിന്റെ ഗെയിം ആയിരുന്നുവെന്ന് മനസ്സിലാക്കുന്നതാണ് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്ന കാര്യങ്ങള്‍.

അർജുന്‍ ഫേക്ക് അല്ലേയെന്ന്, ചിരിച്ചുകൊണ്ടാണെങ്കിലും ശ്രീതു മുഖത്ത് നോക്കി ചോദിച്ചു എന്നതാണ് ശ്രദ്ധേയം. പുറത്ത് അമ്മയുടെ റസ്പോണ്‍സ് എന്താണെന്ന് ശ്രീതു ശരണ്യയില്‍ നിന്നും അറിയുകയും ചെയ്തു. ഇതോടെയാണ് പതിവ് പോലെ ചിരിച്ചുകൊണ്ട് അർജുനും ശ്രീതുവും സംസാരിക്കാന്‍ തുടങ്ങിയത്. ‘നീ കൂടുതല്‍ അഭിനയിക്കേണ്ട. ക്യാമറയില്ലാതെ എനിക്ക് അർജുനെ ഒന്ന് കാണണം.

നേരിട്ട് അർജുന്റെ ക്യാരക്ടർ ഒന്ന് അറിയണം. അതിന് ഞാന്‍ കാത്തിരിക്കുകയാണ്. എല്ലാ കഴിഞ്ഞിട്ട് അർജുന്റെ സ്വഭാവം എനിക്ക് അറിയണം. ബിഗ് ബോസിന്റെ ഗേറ്റിന് അപ്പുറത്ത് അർജുന്‍ എന്താണെന്ന് അറിയണം’ എന്നായിരുന്നു ശ്രീതു പറഞ്ഞത്. ബിഗ് ബോസിന് അകത്തേയും പുറത്തേയും അർജുന്‍ ഒന്നാണ്. ഒരു പാവം പയ്യനെ നീ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നായിരുന്നു താമശയെന്ന രീതിയില്‍ അർജുന്‍ മറുപടി നല്‍കിയത്.

അപ്പോള്‍ “ഞാന്‍ കറക്ടായിട്ട് തന്നെയാണ് ജഡ്ജ് ചെയ്തതെന്ന് എനിക്ക് അറിയാം. കാണുന്നവർക്ക് അറിയില്ലാലോ ഇവിടെ അർജുന്‍ കാണിക്കുന്നതെന്ന്. ഓപ്പണായിട്ട് തന്നെ പറയുകയാണ് നീ ഫേക്ക് ആണെന്ന്. ഇത് കണ്‍ട്രോള്‍ഡ് അർജുന്‍, ഇങ്ങനെ കണ്‍ട്രോള്‍ഡ് ആയി പെരുമാറാന്‍ നീ എത്ര ദിവസം പ്രാക്ടീസ് ചെയ്തു. എന്തെങ്കിലും സെഷന് പോയോ?” എന്നായിരുന്നു ശ്രീതുവിന്റെ മറുപടി.

ശ്രീതുവിന്റെ പുറത്താകല്‍ കുറച്ച് നേരത്തെ ആകണമെന്നാണ് പല പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ശ്രീതുവിനെപ്പോലെ സേഫ് ഗെയിം കളിക്കാതെ തങ്ങളുടെ നിലപാടുകള്‍ തുറന്ന് പറഞ്ഞ നിരവധി മത്സരാർത്ഥികള്‍ അവിടെ ഉണ്ടായിരുന്നു. ശ്രീതു പോയിട്ട് മാത്രം പുറത്തേക്ക് പോകേണ്ടവരായിരുന്നു അവർ. എന്തായാലും ഇത്രയധികം നാള്‍ നിന്ന ശ്രീതു ഭാഗ്യവതി തന്നെയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. 

Athira A :