മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിരുന്നു സ്റ്റാര്‍ മാജിക്കിന്റെ ഓരോ എപ്പിസോഡും കാത്തിരുന്നായിരുന്നു പ്രേക്ഷകര്‍ കണ്ടിരുന്നത്.
നിരവധി പ്രതിഭകള്‍ക്കാണ് ഈ പരിപാടിയിലൂടെ പേരും പ്രശസ്തിയും ലഭിച്ചിരിക്കുന്നത്. നോബി, നെല്‍സണ്‍, തങ്കച്ചന്‍ വിതുര, ലക്ഷ്മി നക്ഷത്ര, ശ്രീവിദ്യ, അനുമോള്‍ തുടങ്ങിയ താരങ്ങളുടെ വളര്‍ച്ച സ്റ്റാര്‍ മാജിക്കിലൂടെയായിരുന്നു.
രസകരമായ ഗെയിമുകളും നര്‍മ സംഭാഷണങ്ങളും കൊണ്ടാണ് ‘സ്റ്റാര്‍ മാജിക്’ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. എന്നാൽ ഏഴ് വര്‍ഷത്തെ സംപ്രേക്ഷണത്തിന് ശേഷം സ്റ്റാര്‍ മാജിക് പരിപാടി അടുത്തിടെയാണ് അവസാനിപ്പിച്ചത്. തുടര്‍ച്ചയായ വിവാദങ്ങള്‍ പരിപാടിയുടെ ജനപ്രീതിയെ ബാധിച്ചിരുന്നു.
ഇപ്പോഴിതാ സ്റ്റാര്‍ മാജിക്ക് കാലത്തെ ഓര്‍മ്മകള്‍ പങ്കുവെസിച്ചെത്തിയിരിക്കുകയാണ് ഷോയുടെ ഡയറക്ടറായിരുന്ന അനൂപ് ജോണ്‍. സ്റ്റാര്‍ മാജിക്കിന്റെ സമയത്തുണ്ടായ മറക്കാനാകാത്ത അനുഭവമാണ് അനൂപ് ജോണ്‍ പങ്കുവെച്ചത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനൂപിന്റെ പ്രതികരണം.
ഒരിക്കല്‍ തങ്ങളെ തേടി വന്ന ഒരു ആരാധകന്റെ കത്തിന് പിന്നാലെ പോയപ്പോഴുണ്ടായ അനുഭവമാണ് അനൂപ് പങ്കുവെക്കുന്നത്. ‘വിജീഷ് എന്നൊരാളുണ്ടായിരുന്നു. അദ്ദേഹം ഒരു കത്ത് അയച്ചു. ഞങ്ങള്‍ ആളെ കണ്ടെത്തി പോയി കണ്ടു. ഷോയിലേക്ക് കൊണ്ടുവരണം എന്ന് കരുതിയപ്പോഴാണ് അദ്ദേഹം വീല്‍ച്ചെയറിലാണെന്ന് അറിയുന്നത്. നടക്കാന്‍ പോലും പറ്റില്ല.
ഇപ്പോഴും അതുപോലുള്ള ആളുകള്‍ സൂപ്പര്‍ ഷോ കാണുകയും അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട്. ഡിസേബിള്‍ ആയവര്‍ക്കായി പ്രത്യേക ഷോ നടത്താനൊക്കെ പ്ലാനുണ്ടായിരുന്നു. വലിയൊരു സെലിബ്രിറ്റി വരുന്നതിനേക്കാള്‍ സന്തോഷം എനിക്ക് അതില്‍ നിന്നും കിട്ടിയിട്ടുണ്ട്.” എന്നാണ് വിജീഷ് പറയുന്നത്. ”വിജീഷിന്റെ സംഭവത്തില്‍ ഷോയിലേക്ക് ഒരു കത്ത് മാത്രമാണ് വരുന്നത്. ഞങ്ങളത് എപ്പിസോഡില്‍ വായിച്ചു. വായിച്ച് കേട്ടപ്പോള്‍ എല്ലാവരും കരച്ചിലിന്റെ വക്കിലെത്തിയിരുന്നു.
അപ്പോഴാണ് ഞാന്‍ ഇതിന്റെ ബാക്ക് സ്‌റ്റോറി തപ്പി നോക്കാന്‍ തീരുമാനിക്കുന്നത്. വിജീഷ് ഒന്നോ രണ്ടോ കത്ത് അയച്ചിരുന്നു. രണ്ടാമത്തതാണ് ഞങ്ങള്‍ക്ക് കിട്ടിയത്. എന്റെ വീടിന്റെ അടുത്ത് തന്നെയാണെന്ന് മനസിലായപ്പോള്‍ ആരാണെന്ന് അറിയാന്‍ ആകാംഷ തോന്നി” എന്നും അനൂപ് പറഞ്ഞു .
”എന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട് കണ്ടെത്തി. ചെല്ലുമ്പോള്‍ അമ്മയുണ്ട്. കയറി ചെല്ലുമ്പോള്‍ വിജീഷ് കിടക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ അത്രയും ബെഡ് റിഡ്ഡന്‍ ആണെന്ന് വിചാരിച്ചിരുന്നില്ല. കൈ പോലും അനങ്ങില്ലായിരുന്നു. ഒന്നോ രണ്ടോ വിരല്‍ മാത്രമാണ് അനങ്ങിയിരുന്നത്. അത് വച്ചിട്ടാണ് പുള്ളി എഴുതിയത്. ഇന്നും അദ്ദേഹം സൂപ്പര്‍ ഷോയുടെ ഓരോ എപ്പിസോഡിന്റേയും എല്ലാ പോയന്റും എഴുതി അയക്കും. നിര്‍ദ്ദേശങ്ങള്‍ നല്‍കും.
സ്റ്റാര്‍ മാജിക് ഷോയെ മുന്നോട്ട് കൊണ്ടു പോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത് അവതാരകയായ ലക്ഷ്മി നക്ഷത്രയായിരുന്നു. ലക്ഷ്മി എങ്ങനെയാണ് ഷോയിലേക്ക് വന്നതെന്നും അനൂപ് പറഞ്ഞു.
”ലക്ഷ്മി അഞ്ചാമത്തെ അവതാരകയായിട്ടാണ് സ്റ്റാര്‍ മാജിക്കിലേക്ക് വരുന്നത്. അതിന് മുന്നേ നാലു പേര്‍ വന്നു പോയി. പലര്‍ക്കും അതുമായി സിങ്ക് ആകാന്‍ പറ്റിയിരുന്നില്ല. അങ്ങനെയാണ് ലക്ഷ്മി വരുന്നത്. ഉറപ്പിച്ചു എന്ന് പറഞ്ഞല്ല ലക്ഷ്മിയെ കാസ്റ്റ് ചെയ്യുന്നത്. ആദ്യത്തെ എപ്പിസോഡ് ഇറങ്ങിയപ്പോള്‍ ഷോയ്ക്ക് നെഗറ്റീവ് കമന്റുകള്‍ ഉണ്ടായിരുന്നു. അതാണ് പിന്നീട് പോസിറ്റീവായി മാറിയത്” എന്നാണ് ലക്ഷ്മി പറയുന്നത്.
ലക്ഷ്മി ഒറ്റയ്ക്കാണ് ആ ഫ്‌ളോറിലേക്ക് കയറി വരുന്നത്. ടാലന്റിന്റെ ഒരു കൂട്ടം തന്നെയുണ്ട്. എന്താണ് വരാന്‍ പോകുന്നത് എന്ന് ലക്ഷ്മിയ്ക്ക് അറിയില്ല. ലക്ഷ്മി അതിനകത്ത് പിടിച്ചു നിന്നു. ഒറ്റയ്ക്ക് നിന്ന് ജെല്ലായി മാറി. പിന്നീടാണ് ഷോ ആളുകളിലേക്ക് എത്തുന്നത്. ലക്ഷ്മി വന്ന് അഞ്ചോ ആറോ എപ്പിസോഡു കൊണ്ട് സിങ്കായി. പിന്നെ ഷോ ലക്ഷ്മിയുടെ കയ്യിലായി. പിന്നെ വേറെ ലെവലിലെത്തി. ലക്ഷ്മി എവിടെ നിന്നാലും ഒറ്റയ്ക്ക് കൈകാര്യം ചെയ്യും. എല്ലാവര്‍ക്കും അത് പറ്റിയെന്ന് വരില്ലെന്നും അനൂപ് പറയുന്നു.
അതേസമയം സ്റ്റാർ മാജിക് അവസാനിക്കുന്നു എന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചപ്പോൾ ആർ തന്നെ അത് വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്‌റ്റാർ മാജിക് താരങ്ങളും പരിപാടിയുടെ അവതാരകയുമായ ലക്ഷ്‌മി നക്ഷത്രയും ഷോ അവസാനിക്കുന്നതായുള്ള പോസ്‌റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഷെയർ ചെയ്‌തതോടു കൂടിയാണ് സംഭവം ചര്‍ച്ചയാകുന്നത്.
മികച്ച ടെലിവിഷൻ പരിപാടിക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം ലഭിച്ച പ്രോഗ്രാമാണ് സ്‌റ്റാർ മാജിക്. ഫ്ലവേഴ്‌സ് ടിവി സീനിയർ നിർമ്മാതാവ് അനൂപ് ജോൺ ആണ് ഷോയുടെ അമരക്കാരൻ. നടനും കോമഡി താരവുമായ അഖിൽ കവലൂർ അടക്കമുള്ള നിരവധി പ്രതിഭകളാണ് ഷോയുടെ രചനയ്ക്ക് പിന്നിൽ.
മലയാള ടെലിവിഷൻ ചരിത്രത്തിൽ സ്‌റ്റാർ മാജിക് പോലൊരു പരിപാടി ഇതിന് മുമ്പ് സംഭവിച്ചിട്ടില്ല എന്നത് വാസ്‌തവം തന്നെയാണ്. 12k വിസ്‌താര ഓഗ്‌മെന്‍റല്‍ റിയാലിറ്റി ദൃശ്യ മികവ് കൊണ്ടുവരുന്ന ആദ്യത്തെ സൗത്ത് ഇന്ത്യൻ ഷോ കൂടിയാണ് സ്‌റ്റാർ മാജിക്. മലയാളി പ്രേക്ഷകർക്ക് കാഴ്‌ച്ചയുടെ പുതിയ ഒരു ലോകം സൃഷ്‌ടിച്ച് കൊണ്ടാണ് ഫ്ലവേഴ്‌സ് ടിവി പ്രക്ഷേപണം ആരംഭിക്കുന്നത്. ചാനലിന്‍റെ തുടക്കകാലം മുതൽക്ക് തന്നെ സ്‌റ്റാർ മാജിക്കിന്‍റെ സംവിധായകൻ അനൂപ് ജോൺ ഒപ്പമുണ്ട്.
അനൂപ് ജോൺ സംവിധാനം ചെയ്‌ത കോമഡി സൂപ്പർ നൈറ്റ് എന്ന പരിപാടി കേരളത്തിലെ ടെലിവിഷൻ റേറ്റിംഗ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച ഒരു ഷോ ആയിരുന്നു. നടൻ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു ആ പരിപാടിയുടെ അവതാരകൻ. കോമഡി സൂപ്പർ നൈറ്റിന്‍റെ ആദ്യ സീസൺ അവസാനിച്ചതോടെ പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ആ പരിപാടിയുടെ രണ്ടാം സീസൺ അനൂപ് ജോൺ ഫ്ലവേഴ്‌സ് ടിവിയിലൂടെ ഒരുക്കുകയായിരുന്നു.
കോമഡി സൂപ്പർ നൈറ്റ് സീസൺ 2 വിന്‍റെ അവസാനത്തോടു കൂടിയാണ് സ്‌റ്റാർ മാജിക്കിന്‍റെ ആദ്യരൂപമായ ടമാർ പടാർ ആരംഭിക്കുന്നത്. ടമാർ പടാർ ടെലിവിഷൻ ചരിത്രത്തിൽ തന്നെ സെൻസേഷണല്‍ ഹിറ്റായ ഒരു പരിപാടിയാണ്. നോബി, നെൽസൺ, തങ്കച്ചൻ വിതുര, ലക്ഷ്‌മി പ്രിയ തുടങ്ങി നിരവധി പേർ പങ്കെടുത്ത ഈ പരിപാടി, വിമർശകർ ഇല്ലാത്ത ഒരു ടെലിവിഷൻ പരിപാടിയായി വളർന്നു. മിമിക്രി കലാമേഖലയിലെ നിരവധി കലാകാരന്‍മാർക്ക് വലിയൊരു താങ്ങും തണലും ആയിരുന്നു ടമാർ പടാർ.
ടമാർ പടാർ മുഖം മിനുക്കി എത്തിയതാണ് ഇപ്പോഴത്തെ സ്‌റ്റാർ മാജിക്. ഈ പരിപാടിയുടെ പകുതിയിൽ വച്ചാണ് പരിപാടിയിലൂടെ അവതാരക ലക്ഷ്‌മി നക്ഷത്ര കടന്നുവരുന്നത്. സ്‌റ്റാർ മാജിക് ലക്ഷ്‌മി നക്ഷത്രയ്ക്ക് വലിയ പേരും പ്രശസ്‌തിയുമാണ് നേടിക്കൊടുത്തത്. ശ്രീവിദ്യ, അനുമോൾ തുടങ്ങിയ കലാകാരികളൊക്കെ ഒരുപക്ഷേ സ്‌റ്റാർ മാജിക്കിന്‍റെ പ്രോഡക്‌ടുകൾ ആണെന്ന് പറയേണ്ടിവരും.
സ്‌റ്റാർ മാജിക് താരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പറയുന്ന തമാശകൾക്ക് ബോഡി ഷേയിമിംഗിന്‍റെ ചുവയുണ്ടെന്ന് ഇടക്കാലത്ത് വലിയ ആരോപണം ഉയർന്നിരുന്നു. ഈ ആരോപണത്തിന്‍റെ പേരില്‍ സ്‌റ്റാർ മാജിക് താരങ്ങളിൽ ഒരാളായ ബിനു അടിമാലിക്കെതിരെ വലിയ സൈബർ അറ്റാക്കുകളും സംഭവിച്ചിരുന്നു.
മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സ്‌പൂഫുകൾ സ്‌റ്റാർ മാജിക്കിലൂടെ അവതരിപ്പിച്ചത് കേരളക്കരയാകെ ഏറ്റെടുത്തിരുന്നു. തങ്കച്ചൻ വിതുരയും അഖിൽ കവലയൂരും തിളങ്ങിയ എപ്പിസോഡുകൾ ആയിരുന്നു അതൊക്കെ. സിനിമകളുടെ സ്‌പൂഫ് സ്‌റ്റാർ മാജിക്കിലൂടെ ചെയ്‌ത് ഹിറ്റായതിനെ കുറിച്ച് അഖിൽ കവലൂർ നേരത്തെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പിൽക്കാലത്ത് കോമഡിയുടെ നിലവാര തകർച്ച ചൂണ്ടിക്കാണിച്ച് സ്‌റ്റാർ മാജിക് എന്ന ഷോയെ പ്രേക്ഷകർ വലിയ രീതിയിൽ വിമർശിച്ചു. സോഷ്യൽ മീഡിയയിൽ സ്‌റ്റാർ മാജിക്കിനെതിരെ ഹേറ്റ് ക്യാമ്പയിനുകൾ നടന്നു. പക്ഷേ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്‌ത് ഷോ പൂർവ്വാധികം ശക്‌തിയോടെ മുന്നോട്ടുപോയി.
ഒരു അധ്യായത്തിന് നിലവാര തകർച്ച ഉണ്ടായാൽ അടുത്ത അധ്യായത്തിലൂടെ മികച്ച രീതിയിൽ തിരിച്ചു വരുന്നതായിരുന്നു സ്‌റ്റാർ മാജിക് രീതി. മലയാളത്തിലെ ഏറ്റവും സീനിയർ മിമിക്രി താരമായ കൊല്ലം സുധി മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതൽ ജനപ്രിയനാകുന്നത് സ്‌റ്റാർ മാജിക് എന്ന ഷോയിലൂടെ ആയിരുന്നു.
സ്‌റ്റാർ മാജിക് എന്ന ഷോ വിജയകരമായി മുന്നേറുന്നതിനിടയിൽ തന്നെയാണ് കൊല്ലം സുധി ഒരു കാറപകടത്തിൽ മരണപ്പെടുന്നത്. ഒരു കുടുംബം പോലെയായിരുന്നു സ്‌റ്റാർ മാജിക് താരങ്ങൾ. സിനിമകളിൽ ചെറിയ വേഷങ്ങള്‍ ചെയ്‌തിരുന്ന ബിനീഷ് ബാസ്‌റ്റിനെ പോലുള്ള നടന്‍മാരെ സ്‌റ്റാർ മാജിക്കിലൂടെയാണ് മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയത്.
എന്നാൽ ഷോയുടെ പ്രതാപ കാലത്ത് തന്നെ ഷോ പര്യവസാനിക്കുന്നുവെന്ന വാർത്ത പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. സ്‌റ്റാർ മാജിക് എന്ന ഷോയുടെ വലിയ വിജയത്തിന് കാരണക്കാരൻ സംവിധായകനായ അനൂപ് ജോൺ ആണ്.
ദീർഘകാലം ഫ്ലവേഴ്‌സ് ടിവിയിൽ സേവനം അനുഷ്‌ഠിച്ച അനൂപ് ജോൺ രാജി സമർപ്പിച്ച് മറ്റൊരു പ്രമുഖ മലയാളം ടെലിവിഷനിലേക്ക് ജോലിയിൽ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. അനൂപ് ജോൺ ഇല്ലാതെ സ്‌റ്റാർ മാജിക് എന്ന ഷോ പൂർണ്ണതയിൽ എത്തുകയില്ല. ഇതേ തുടര്‍ന്നാണ് സ്‌റ്റാർ മാജിക് ഷോയ്ക്ക് തിരശ്ശീല വീഴുന്നത്. സ്‌റ്റാർ മാജിക് ഷോയുടെ അണിയറ പ്രവർത്തകർ തന്നെയാണ് മാധ്യമങ്ങളിലൂടെ അറിയിച്ചത്.
അതേസമയം സ്റ്റാര്‍ മാജിക് നിര്‍ത്താന്‍ കാരണം താരങ്ങള്‍ തമ്മിലുള്ള ഈഗോ പ്രശ്‌നമാണെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാൽ ടാസ്‌കുകള്‍ വരുന്ന സമയത്ത് അങ്ങോട്ടുമിങ്ങോട്ടും ചെറിയ വഴക്കുകള്‍ ഒക്കെ ഉണ്ടാവുന്നു എന്നല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നുമില്ല. നീ ജയിച്ചു ഞാന്‍ തോറ്റു എന്നൊക്കെ പറഞ്ഞുള്ള വഴക്കുകളാണ് അതൊക്കെ. അതല്ലാതെ പേഴ്‌സണലി ഒരു പ്രശ്‌നവും ഇല്ലായിരുന്നു എന്നാണ് ഒരിക്കൽ മൃദുല വിജയ് പറഞ്ഞത്.