ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ഒമർ ലുലു സൃഷ്‌ടിച്ച തരംഗങ്ങൾ മലയാള സിനിമയിൽ ഇതിനു മുൻപ് ഒരിക്കലും ഉണ്ടായിട്ടുള്ളതല്ല. അത്രയധികം പ്രചാരണമാണ് ഇന്ത്യ ഒട്ടാകെ ചിത്രത്തിന് ലഭിച്ചത്. സിനിമയിലൂടെ പ്രിയ വാര്യർ ഇന്റർനാഷണൽ ക്രഷ് ആയി മാറുകയും ചെയ്തു. എന്നാൽ ചിത്രത്തിന്റെ ക്‌ളൈമാക്‌സിനെ പറ്റി വലിയ വിമർശനമാണ് ഉയർന്നത്. എന്തുകൊണ്ട് അങ്ങനൊരു ക്ലൈമാക്സ് എന്നതിൽ വ്യക്തത നൽകുകയാണ് ഒമർ ലുലു .
ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്, അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്‌സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട്. അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം.
ഫീല്‍ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം, ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു റിയല്‍ ലൈഫ് ഇന്‍സിഡന്റ് ആണ്. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട്, പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത്.
omar lulu about movie climax