രണ്ട് സ്തനങ്ങളിലും ക്യാന്‍സര്‍, രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞു; ചികിത്സയിലാണെന്ന് നടി ഒലീവിയ മണ്‍

തനിക്ക് സ്തനാര്‍ബുദമാണെന്നും അതിനുള്ള ചികിത്സയിലാണെന്നും വെളിപ്പെടുത്തി ഹോളിവുഡ് നടി ഒലീവിയ മണ്‍. സ്തനാര്‍ബുദത്തെ തുടര്‍ന്ന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയെന്നും ചികിത്സയിലാണെന്നും ഒലീവിയ ആരാധകരോട് പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ചികിത്സയുടെ ചിത്രങ്ങളോട് കൂടി ഒലീവിയ വിവരം പങ്കുവെച്ചത്.

താന്‍ ഭാഗ്യവതിയാണ്. രോഗാവസ്ഥ പെട്ടെന്ന് തന്നെ കണ്ടെത്താതിനാല്‍ തനിക്ക് ചികിത്സയ്ക്കായി ഓപ്ഷനുകള്‍ ഉണ്ടായിരുന്നുവെന്ന് ഒലീവിയ പറഞ്ഞു. ഏതേലും സ്ത്രീ ഒരു ഘട്ടത്തില്‍ ഇത് അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ചികിത്സയുടെ വീഡിയോകളും ചിത്രങ്ങളും ഉള്‍പ്പെടെയായിരുന്നു പോസ്റ്റ്.

2023 ഫെബ്രുവരിയിലാണ് ക്യാന്‍സര്‍ പരിശോധനയ്ക്ക് വിധേയയായത്. താന്‍ 90 വ്യത്യസ്ത കാന്‍സര്‍ ജീനുകള്‍ പരിശോധിക്കുന്ന ഒരു ജനിതക പരിശോധന നടത്തിയെന്നും എന്നാല്‍ അതെല്ലാം നെഗറ്റീവ് ആയിരുന്നെന്നും ഒലീവിയ പറഞ്ഞു. തുടര്‍ന്നായിരുന്നു ഡോക്ടറുടെ നിര്‍ദേശ പ്രകാരം സ്തനാര്‍ബുദ പരിശോധന നടത്തിയത്. ഇതാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് ഒലീവിയ പറയുന്നു.

തുടര്‍ന്നുള്ള പരിശോധനകളില്‍ രണ്ട് സ്തനങ്ങളിലും ക്യാന്‍സര്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 മാസത്തിനിടെ നാല് ശസ്ത്രക്രിയകള്‍ നടത്തി. തനിക്കെന്റെ ശ്വാസം തിരിച്ചുപിടിക്കേണ്ടതുണ്ടായിരുന്നു. നിങ്ങളോട് പങ്കുവെക്കുന്നതിന് മുമ്പ് കഠിനമായ കാലങ്ങളിലൂടെയാണ് കടന്നുപോയതെന്നും പറഞ്ഞ ഒലീവിയ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു. തന്റെ പങ്കാളിയായ ജോണ്‍ മുലാനിയോടും താരം നന്ദി പറഞ്ഞു.

Vijayasree Vijayasree :