ഈ രണ്ടു വടികളും തമ്മിൽ ഒരു ബന്ധമുണ്ട് !! ഒടിയനെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായാണോ പ്രണവ് വരുന്നത് ?!

ഈ രണ്ടു വടികളും തമ്മിൽ ഒരു ബന്ധമുണ്ട് !! ഒടിയനെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായാണോ പ്രണവ് വരുന്നത് ?!

മോഹൻലാലിൻറെ ഒടിയൻ രണ്ടു ദിവസം കഴിഞ്ഞാൽ തിയ്യേറ്ററിലെത്തുകയാണ്. വലിയ ഹൈപ്പിൽ വരുന്ന ചിത്രത്തിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയാണ് ആരാധകർ. 3 ഭാഷകളിലായി നാലായിരത്തോളം സ്‌ക്രീനിൽ റിലീസിനൊരുങ്ങുന്ന ചിത്രം കളക്ഷൻ റെക്കോര്ഡുകളെല്ലാ ഭേദിക്കുമെന്നുറപ്പാണ്. ഇപ്പോൾ ഒടിയന്റെ കൂടെ മറ്റൊരു സിനിമ കൂടി ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രണവ് മോഹൻലാലിൻറെ ഇരുപത്തൊന്നാം നൂറ്റാണ്ട്.

ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രണവ് ഒരു വടി പിടിച്ചു നിൽക്കുന്നുണ്ട്. അടുത്തിടെ ഇറങ്ങിയ ഒടിയന്റെ ആക്ഷൻ രംഗങ്ങളിലെ സ്റ്റില്ലിൽ മോഹൻലാൽ ഒരു വടി പിടിച്ചു നിൽക്കുന്നതും കാണാൻ സാധിക്കും. ഈ രണ്ടു വടികളും തമ്മിൽ ഒരു ബന്ധമുണ്ട് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്.

ജാപ്പനീസ് ആയോധന മുറകളിൽ ഉപയോഗിക്കുന്ന ഒരു തരം ഫൈറ്റിങ് സ്റ്റിക്കാണ് പ്രണവിന്റെ കൈയ്യിലുള്ളത്. മോഹൻലാലിൻറെ കയ്യിലുള്ളത് ഒറ്റ നോട്ടത്തിൽ ഒരു സാധാരണ വടിയായി തോന്നുമെങ്കിലും അതിന്റെ അറ്റത്ത് ഒരു മുഴപ്പ് സൂക്ഷിച്ചു നോക്കിയാൽ കാണാൻ സാധിക്കും. ഒടിയൻ തന്റെ ശത്രുക്കളെ നിഗ്രഹിക്കാൻ ഉപയോഗിക്കുന്ന ഒരു രഹസ്യ ആയുധമാണത് എന്നുറപ്പാണ്.

ഇനി പ്രണവിന്റെ കാര്യത്തിലേക്ക് വരാം. ഇരുപത്തൊന്നാം നൂറ്റാണ്ട് എന്ന സിനിമക്കായി സർഫിങ് മാത്രമല്ല ചൈനീസ് കുങ്‌ഫു, ചില ജാപ്പനീസ് ആയോധന മുറകൾ എന്നിവയും പ്രണവ് അഭ്യസിച്ചിരുന്നു. സിനിമയിൽ ഫൈറ്റ് രംഗത്തിൽ പ്രണവ് ഉപയോഗിക്കുന്ന വടിയുടെ ഒരു രീതിയും, മോഹൻലാലിൻറെ ഒടിയൻ മാണിക്യന്റെ വടിയും ഏറെക്കുറെ ഒരുപോലെയാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. രണ്ടിന്റെയും ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത് ഒരാളാണ് – പീറ്റർ ഹെയ്‌ൻ.

Odiyan and Irupathonnam Noottand

Abhishek G S :