പ്രശസ്ത നടി സിമ്രാന്‍ സിംഗിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി !!
സിനിമ രംഗത്ത് ദുരൂഹമരണങ്ങൾ ഒട്ടേറെ സംഭവിക്കാറുണ്ട് . ചതിക്കപ്പെട്ടും വഞ്ചിക്കപെട്ടും ഒട്ടേറെ താരങ്ങൾ മരണമടഞ്ഞിട്ടുണ്ട് . ഇപ്പോൾ മറ്റൊരു നടിയുടെ ദുരൂഹ മരണ വാർത്തയാണ് പുറത്ത് വരുന്നത്.
പ്രശസ്ത ഒഡിയ നടി സിമ്രാന്‍ സിംഗിനെ മഹാനദി പാലത്തിനടിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷയിലെ സിനിമാ രംഗത്ത് പ്രശസ്തയായ നടി സെല്‍ഫി ബെബോ എന്ന സംബല്‍പുരി ആല്‍ബം പാട്ടുകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.
പടിഞ്ഞാറേ ഒഡിഷയിലെ സംബല്‍പൂരിലെ ഗൊയ്‌ര മാതയില്‍ മഹാനദി പാലത്തിനടിയില്‍ വെള്ളിയാഴ്ചയാണ് നടിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിമ്രാനെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. നടിയുടെ മുഖത്തും തലയിലും നിരവധി ദുരൂഹ മുറിവുകളുമുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ഒരു ബാഗും ലഭിച്ചിട്ടുണ്ട്.
തന്നെ ആരോ കൊലപ്പെടുത്തുമെന്ന രീതിയില്‍ നടിയുടെ അവസാന ശബ്ദസന്ദേശവും പ്രചരിക്കുന്നുണ്ട്. താന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും എല്ലാത്തില്‍ നിന്നും ഒഴിഞ്ഞ് ദൂരേക്ക് പോകുന്നുവെന്നുമാണ് നടി ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഈ ശബ്ദ സന്ദേശം ഇപ്പോള്‍ വൈറലായിരിക്കയാണ്. നടി ആരെയോ കാര്യമായി ഭയക്കുന്നുവെന്ന് സന്ദേശത്തില്‍ നിന്ന് വ്യക്തമാകുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഈ ആരോപണം നടിയുടെ ഭര്‍ത്താവ് നടിയുടെ ഭര്‍ത്താവ് രഞ്ജു സുന നിഷേധിച്ചു.
odisha album actress simran’s death