ആ യാത്രയിൽ ഒരുപാട് തോണ്ടലും തലോടലും താൻ സഹിച്ചു; വെളിപ്പെടുത്തി നൈല ഉഷ

അവതാരകയായി പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു നൈല ഉഷ. പിന്നീട് സിനിമകളിൽ തനറെതായ ഒരു സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. നൈല ഉഷ നടത്തിയ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഇതാ വീണ്ടും വൈറലാകുന്നു .സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണം അനുഭവിച്ചിട്ടുണ്ടെന്നാണ് താരം തുറന്നുപറഞ്ഞത്. റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുമുണ്ട്.

തന്റെ കുട്ടികാലത്ത് പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങിനിന്ന് സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടയില്‍ ഒരുപാട് തോണ്ടലും തലോടലും താനും സഹിച്ചിട്ടുണ്ടെന്ന് താരം പറയുന്നു

എതൊരു തൊഴില്‍മേഖലയിലും സ്ത്രികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ട് . കേരളത്തില്‍ മാത്രല്ല ലോകത്ത് എല്ലായിടത്തും ഇത്തരത്തിലുള്ള പ്രശനങ്ങള്‍ ഉണ്ട്

ഉണ്ടെന്നും എല്ലാ മനുഷ്യരിലും തെറ്റ് ചെയ്യാനുള്ള ആശ്രഹവുമുണ്ട്. ശക്തമായ നിയമങ്ങളിലൂടെ മാത്രമേ ഇതിനെ തടയിടാന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ലക്ഷക്കണക്കിന് മലയാളികള്‍ താമസിക്കുന്ന ദുബായില്‍ ഇത്തതത്തിലൊരു പ്രശവും ഇല്ലെന്ന് അവര്‍ പറഞ്ഞു. എതു പാതിരാത്രിക്കുപോലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും ഒരു ആക്രമണവും ഉണ്ടാകറില്ലെന്നും അവര്‍ വ്യക്തമാക്കി. അവിടുത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമാണെന്നതാണ് അതിന്റെ പ്രത്യേകതയെന്നും കൂട്ടിച്ചേര്‍ത്തു

2013ല്‍ പ്രദര്‍ശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി നൈല അഭിനയിച്ചത്.അതേ വര്‍ഷം തന്നെ ജയസൂര്യ നായകനായി എത്തിയ പുണ്യാളന്‍ അഗര്‍ബത്തീസിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

nyla usha

Noora T Noora T :