ഇഷ്ട്ട താരം ലാലേട്ടനോ, മമ്മൂക്കയോ? നിവിൻ പറയുന്നു

മലയാളത്തിലെ യുവതാരങ്ങളില്‍ ആരാധകര്‍ക്ക്് പ്രിയപ്പെട്ട താരമാണ് നിവിന്‍ പോളി. മലര്‍വാടി മുതല്‍ മൂത്തോന്‍ വരെ എത്തിനില്‍ക്കുന്ന നിവിന്റെ സിനിമാ യാത്ര അടുത്തിടെയായിരുന്നു പത്ത് വര്‍ഷം പൂര്‍ത്തിയായത്. നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

അതേസമയം ഒരു അഭിമുഖത്തില്‍ മമ്മൂക്കയുടെ വലിയൊരു ആരാധകനാണ് താനെന്നും നിവിന്‍ പറയുന്നു. ലാലേട്ടനെയും ഏറെ ഇഷ്ടമാണെന്നും നിവിന്‍ പറഞ്ഞു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സമയത്തായിരുന്നു ലാലേട്ടനുമായൊക്കെ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞത്.

യുവതലമുറയില്‍ ഫഹദ് ഫാസിലിനെയാണ് കൂടുതല്‍ ഇഷ്ടമെന്നും നിവിന്‍ പറയുന്നു. ഫഹദിന്റെ അഭിനയം തനിക്ക് വലിയ ഇഷ്ടമാണെന്നും നിവിന്‍ പറഞ്ഞു. കൂടാതെ അനൂപ് മേനോന്റെ അഭിനയവും ഇഷ്ടമാണ്, നിവിന്‍ പറഞ്ഞു.മലയാളത്തില്‍ പടവെട്ട്, തുറമുഖം തുടങ്ങിയ സിനിമകളാണ് നിവിന്‍ പോളിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Noora T Noora T :