കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എസ്എന്‍ സ്വാമിയും ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണണ് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി. പ്രചരിക്കുന്ന വാര്‍ത്തകളില്‍ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വിഷു ദിനത്തില്‍ നടക്കാനിരിക്കുന്ന പൂജാ ചടങ്ങില്‍ മാത്രമേ സിനിമയെ കുറിച്ച് വാ തുറക്കുവെന്നും എസ്എന്‍ സ്വാമി പറഞ്ഞു.

‘എവിടെ നിന്നൊക്കെയോ ശേഖരിച്ച വിവരങ്ങളിന്മേല് വന്ന വാര്‍ത്തകളാണ് ഇവ. ഞാന്‍ ഈ കാര്യത്തില്‍ ആരോടും പ്രതികരിച്ചിട്ടില്ല. തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും എഴുതിയവരുടെ മനോധര്‍മം പോലെ ചെയ്തതാകാം. അതിനെ കുറിച്ചൊന്നും ഞാനിപ്പോള്‍ പറയുന്നില്ല’ എന്നും എസ്എന്‍ സ്വാമി പറഞ്ഞു.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരു പ്രണയചിത്രം ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്. അതേസമയം, മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
തന്റെ 72ാം വയസിലാണ് എസ് എന്‍ സ്വാമി സംവിധാന രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. സംവിധായകന് കെ മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സേതുരാമയ്യര്‍ സിബിഐ, പെരുമാള്‍, സാഗര്‍ ഏലിയാസ് ജാക്കി, അലി ഇമ്രാന് തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചത് എസ്എന്‍ സ്വാമിയാണ്.
