നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍; സഹജീവിക്ക് വേണ്ടി ജീവന്‍ ത്യജിച്ച നൗഷാദും തനിക്കുള്ളതെല്ലാം നല്‍കിയ നൗഷാദും;ജോയ് മാത്യു പറയുന്നു

പ്രളയ ദുരിതത്തിൽ കഴിയുന്നവർക്കു ഇക്കുറി സഹായം നല്‍കാന്‍ ചിലര്‍ മടി കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നുവെങ്കിലും ദുരിതത്തിലായവര്‍ക്കുള്ള സഹായം നല്‍കുന്നതില്‍ പിശുക്ക് മാറ്റിവെച്ച് ഇന്നും മലയാളികള്‍ മുന്നിട്ട് എത്തുന്നുണ്ടെന്നതിൽ സംശയമില്ല.ഇത്തരം നന്മ നിറഞ്ഞ പ്രവർത്തികൾ നമുക്ക് നല്‍കുന്ന ആശ്വാസം എത്ര വലുതാണെന്ന് പറയാൻ കഴിയാത്ത ഒന്നാണ്. ഇതിനു ഉത്തമ ഉദാഹരണമാണ് നൗഷാദ് എന്ന ചെറുപ്പക്കാരൻ . ദുരിതമനുഭവിക്കന്നവര്‍ക്ക് കച്ചവടക്കണ്ണുകളില്ലാതെ തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദ് എന്ന ചെറുപ്പക്കാരനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്മാരായ ജോയ്മാത്യു .

ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശിയായ നൗഷാദിന്റെ മുന്‍പില്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം ചോദിച്ച്‌ എത്തിയപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കാതെ എല്ലാം സന്തോഷത്തോടെ കൊടുത്തു വിടുകയായിരുന്നു.

എല്ലാവരും നൗഷാദുമാര്‍ ആകുന്ന കാലം

2015 ല്‍ കോഴിക്കോട്ടെ മാന്‍ഹോളില്‍ കുടുങ്ങിയ ഒരു തൊഴിലാളിയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യജിച്ച ഒരു നൗഷാദ് ഉണ്ടായിരുന്നു. 2019ല്‍ ഇതാ എറണാംകുളം ബ്രോഡ് വയിലെ തുണി കച്ചവടക്കാരന്‍ മാലിപ്പുറം കാരന്‍ നൗഷാദ് തന്റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളും പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്കായി നല്‍കി വീണ്ടും മനുഷ്യത്വത്തിന്റെ പ്രതീകമായിമാറിയിരിക്കുന്നു.

നൗഷാദ് എന്നാല്‍ സന്തോഷം നല്‍കുന്നവര്‍ എന്നാണര്‍ത്ഥം, സ്വന്തം ത്യാഗത്തിലൂടെ മനുഷ്യര്‍ക്ക് സന്തോഷം നല്‍കാന്‍ കഴിയുന്ന നൗഷാദുമാരാകാന്‍ എല്ലാവര്‍ക്കും കഴിയട്ടെയെന്നു ഈ ബലിപെരുന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നു…… ജോയ് മാത്യു കുറിച്ചു.

noushad- joymathew -humanitarian

Noora T Noora T :