അനധികൃത നിര്‍മാണവും ഖനനവും നടത്തി; നാഗാര്‍ജുനയ്ക്ക് നോട്ടീസ്

നിരവധി ആരാധകരുള്ള തെലുങ്ക് താരമാണ് നാഗാര്‍ജുന. അദ്ദേഹത്തിന്‍േതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അനധികൃത നിര്‍മാണവും ഖനനവും നടത്തിയെന്നാരോപിച്ച് അധികൃതര്‍ നാഗാര്‍ജുനയ്ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.

ഗോവയിലെ പഞ്ചായത്താണ് നോട്ടീസ് അയച്ചിരിക്കുന്നത്. വടക്കന്‍ ഗോവയിലെ മാന്ദ്രേം ഗ്രാമത്തിലാണ് പഞ്ചായത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഗോവ പഞ്ചായത്ത് രാജ് ആക്ട് 1994 പ്രകാരം പ്രവൃത്തി നിര്‍ത്തിവെക്കാനാവശ്യപ്പെട്ടാണ് മന്ദ്രേം പഞ്ചായത്ത് സര്‍പഞ്ച് അമിത് സാവന്ത് നോട്ടീസ് നല്‍കിയത്.ഉടന്‍ നിര്‍മാണം നിര്‍ത്തിയില്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് നടന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, ഈ വര്‍ഷം മൂന്ന് സിനിമകളിലാണ് നാഗാര്‍ജുന അഭിനയിച്ചത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തിലെത്തി ബോകിസോഫീസില്‍ സൂപ്പര്‍ഹിറ്റായി മാറിയ ബ്രഹ്മാസ്ത്രയില്‍ നല്ലൊരു വേഷമാണ് അദ്ദേഹം കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്.

ഇതുകൂടാതെ ബംഗാര്‍രാജു, ദി ഗോസ്റ്റ് എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിരുന്നു. ബോക്‌സോഫീസില്‍ ഈ രണ്ട് ചിത്രങ്ങള്‍ക്കും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍ ചിത്രം ഒടിടിയിലേയ്ക്ക് എത്തിയപ്പോള്‍ മികച്ച പ്രതികരണമായിരുന്നു. ഇപ്പോള്‍ തെലുങ്ക് ബിഗ്‌ബോസിന്റെ അവതാരകനാണ് നാഗാര്‍ജുന.

Vijayasree Vijayasree :