
ഉണ്ണി മുകുന്ദൻ നായ്കകനാകുന്ന ചോക്ലേറ്റിൽ നായികയായി അഡാർ ലവ് ഫെയിം നൂറിൻ ഷെരിഫ് . സ്റ്റോറി റീടോള്‍ഡ് എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തിന് ഇതേ പേരില്‍ ഇറങ്ങിയ പ്രിഥ്വിരാജ് ചിത്രവുമായി പ്രമേയത്തില്‍ ചില സാമ്യതകളുണ്ടെന്ന സൂചനയും ആദ്യ ടൈറ്റില്‍ പോസ്റ്ററിലുണ്ട്.
സേതു തിരക്കഥ ഒരുക്കുന്ന ചിത്രം നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യും.അഭ്മന്യു എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന് എത്തുന്നത്.ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇപ്പോള്‍ മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ തിരക്കുകളിലാണ് ഉണ്ണി മുകുന്ദന്. മലയാളത്തിലും തമിഴിലുമായി മറ്റ് രണ്ട് ചിത്രങ്ങള്‍ കൂടി താരത്തെ കാത്തിരിക്കുന്നുണ്ട്.
noorin sherif in unni mukundan’s choclate